അവൾ ആഗ്രഹിച്ചത് അവിടെ കണ്ടില്ല.. അവളുടെ മുഖത്തു ചെറിയ ദുഃഖം ഒകെ വന്നു.. എനിക്കു അത് കണ്ടപ്പോൾ ചിരി വന്നു.. ഞാൻ നേരെ റൂമിൽ പോകാൻ പോയി.. അവൾ അവിടെ തന്നെ ഇരിക്കുന്നു.. അവളുടെ മുഖത്തു നല്ല വിഷമം ഉണ്ടായിരുന്നു…..
ഞാൻ മനസ്സിൽ പറഞ്ഞു..
“നിന്നെ ഇട്ടു കുറെ ചുറ്റിക്കും മോളെ ഞാൻ…. നിന്റെ ജാഡ മുഴുവൻ തീർക്കും ”
ഞാൻ അതു മനസ്സിൽ ഓർത്തപ്പോൾ ചെറിയ പുഞ്ചിരി വന്നു മുഖത്തു.. ഞാൻ നേരെ റൂമിൽ പോയി കട്ടിലിൽ കിടന്നു….. കുറച്ചു നേരം ഞാൻ മണിക്കുട്ടിയെ വിളിച്ചു സംസാരിച്ചു.. അവൾ ടൂർ ഒക്കെ അടിച്ചു പൊളിക്കുക ആണ്… അവൾ ഇപ്പൊ ഒരുപാട് സന്തോഷിക്കുന്നു എന്ന് എനിക്കു മനസ്സിലായി…. എനിക്കു അത് വലിയ സന്തോഷം നൽകി…. ഞാൻ അവളോട് സംസാരിച്ചു സമയം പോയി…
ഇടയ്ക്കു അവൾ വന്നു അത്താഴം കഴിക്കാൻ വിളിച്ചു എങ്കിലും ഞാൻ മറുപടി പറയാതെ ഹെഡ്സെറ്റ് വച്ചു പാട്ടു കേട്ട് കിടന്നു….. അവൾ തിരിച്ചു പോയി.. കുറച്ചു കഴിഞ്ഞാണ് അവൾ പിന്നെ വന്നത്.. അവൾ ബാത്റൂമിൽ ഒക്കെ പോയി വന്നു കട്ടിലിൽ കിടന്നു.. ഞാൻ അവളെ ഇപ്പോഴും മൈൻഡ് ഒന്നും ചെയ്തില്ല…
അവൾ ഇപ്പോൾ കട്ടിലിൽ അപ്പുറം തിരിഞ്ഞു കിടക്കുക ആണ്.. ഞാൻ കുറേനേരം ഹെഡ്സെറ്റ് വച്ചു ലെജൻഡ് SPB യുടെ മെലഡി സോങ് കേട്ടു കിടന്നു….. അങ്ങനെ കുറച്ചു കഴിഞ്ഞു ഞാൻ എണിറ്റു ഫോൺ ഒക്കെ മാറ്റിവെച്ചു… ബാത്റൂമിൽ പോയി വന്നു കിടക്കാൻ ഒരുങ്ങി… അവൾ അപ്പോഴും ഉറങ്ങിയിട്ടില്ലായിരുന്നു…അവൾ എന്തൊക്കയോ ആലോചിച്ചു കിടക്കുക ആയിരുന്നു… ഞാൻ വന്നു ഇപ്പുറത്തെ സൈഡിൽ കിടന്നു…. ഞാൻ കുറച്ചു നേരം അങ്ങനെ കിടന്നു..കുറച്ചു കഴിഞ്ഞപ്പോൾ..
“അതെ ”
അവൾ പതിഞ്ഞ സോരത്തിൽ എന്നെ വിളിച്ചു.. എന്നാൽ ഞാൻ വിളികേൾക്കാൻ നിന്നില്ല… ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു… അവൾ പിന്നെയും വിളിച്ചു..
“അതെ ”
ഞാൻ ഒന്നും മിണ്ടിയില്ല… അവൾ അപ്പോൾ
“അതെ ഇന്നലെ എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞെ..”
അവൾ എന്നോട് മെല്ലെ ചോദിച്ചു..എനിക്കു ചിരി വന്നു.. എന്നാലും ഞാൻ ചിരിക്കാൻ തീരുമാനിച്ചില്ല…
അവൾ വീണ്ടും ചോദിച്ചു…
എന്നാൽ ഇത്തവണ ഞാൻ ദേഷ്യപ്പെട്ടു…