“ഇത് വലിയ ശല്യം ആയല്ലോ… എനിക്കു ഒന്നും പറയാൻ ഇല്ല…… മനുഷ്യന് രാത്രിയിൽ എങ്കിലും ഒന്നു സമാധാനം തരുമോ?”
ഞാൻ എടുത്തടിച്ച പോലെ പറഞ്ഞു…. അവൾ ഒന്നു ഞെട്ടി. അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.. അവൾ ഉടനെ തിരിഞ്ഞു കിടന്നു…. എനിക്കു നല്ല സന്തോഷം തോന്നി.. ഒരു പ്രതികാരം വീട്ടിയ സന്തോഷം…. ഞാൻ അങ്ങനെ കിടന്നു… ഇടയ്ക്കു അവൾ കിടന്നു കരയുന്നുണ്ട്.. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.. അങ്ങനെ കിടന്നു എപ്പോഴോ ഞാനും ഉറങ്ങി…….
.
.
.
.
പിന്നെയും കുറച്ചു ദിവസ്സങ്ങൾ അങ്ങനെ പോയി.. ഈ ദിവസ്സങ്ങളിൽ ഞാൻ അവളെ മൈൻഡ് ചെയ്യാനോ ഒന്നും പോയില്ല….. ഞാൻ അവൾക്കു മുഖം കൊടുക്കാതെ നടന്നു.. അവളുക്കു അതൊക്കെ വലിയ വിഷമം ആയി എന്ന് എനിക്കു മനസ്സിലായി… ഞാൻ അതൊക്കെ കണ്ട് സന്തോഷിച്ചു… എന്നും ഞാൻ ജോലി എല്ലാം കഴിഞ്ഞു മുറിയിൽ എത്തുമ്പോൾ അവൾ പ്രതീക്ഷയോടെ നോക്കും എന്തേലും കൊണ്ട് വന്നോ എന്ന്.. എന്നാൽ അവൾക്കു നിരാശ ആയിരുന്നു കിട്ടിയത്.. ഞാൻ പിന്നെ ഒരു ദിവസ്സവും അവൾക്കു ഫുഡ് ഒന്നും വാങ്ങി കൊടുത്തില്ല… അതൊക്കെ അവൾ വിഷമത്തോടെ ആണ് കാണുന്നത്..
അവൾക്കു എന്നോട് ശക്തമായ സ്നേഹം ഇപ്പോഴും ഉണ്ട്.. എന്നാൽ അവൾ അത് തുറന്ന് പറയുന്നില്ല.. അവളിലും എന്നെപോലെ ഈഗോ ആവാം… എന്നാൽ ഞാൻ എല്ലാം തുറന്നു സംസാരിക്കാൻ വന്നപ്പോൾ അവൾക്കു ജാഡ…..
നീ എന്റെ അടുത്ത് വരും മോളെ… നിന്റെ ഇഷ്ടം നീ തുറന്നു പറയാതെ നിനക്ക് ഇനി രക്ഷ ഇല്ല…
ഞാൻ എല്ലാം മനസ്സിൽ ഓർത്തു……
എന്നാൽ അതിനു അധികനാൾ വേണ്ടി വന്നില്ല… അത് പെട്ടന്ന് തന്നെ സംഭവിച്ചു.. ഒരുപാട് ദൈവ ധൂതനെ പോലെ ഒരാൾ എന്റെയും ആര്യയുടെയും ജീവിതത്തിൽ വന്നു…
………………… ❤️🥰❤️………………