കുറച്ചു നേരം പുറത്തു ഒക്കെ കറങ്ങി.. ഒന്നു രണ്ടുപേരെ ഒക്കെ കണ്ടു ഞാൻ തിരിച്ചു വന്നപ്പോൾ വൈകുന്നേരം 6 മണി ആയിരുന്നു… ഞാൻ വീട്ടിൽ കയറിയപ്പോൾ എല്ലാരും ഹാളിൽ തന്നെ ഉണ്ട്.. എല്ലാരും ചായകുടി പരിപാടികൾ ആണ്.. ഞാൻ പോയി അവർക്കൊപ്പം ഇരുന്നു.. അപ്പു പോകാൻ ഇറങ്ങി നിൽക്കുക ആയിരുന്നു.. അവൾക്കു ലീവ് ഇല്ലായിരുന്നു.. അവൾ ഒരു ഡോക്യുമെന്റ് അവളുടെ വീട്ടിൽ നിന്നു എടുക്കാൻ ഉള്ളത് കൊണ്ട് വന്നതാ.. അവൾക്കു ഇന്ന് തന്നെ ബാംഗ്ലൂർ പോകണം അവുടെ നിന്നു ഹരിയാന… 8 മണിക്ക് അവളെ ബസ് സ്റ്റാൻഡിൽ ആക്കണം….
അങ്ങനെ അവർ എല്ലാവരും അവിടെ ഇരുന്നു നല്ല സംസാരം… ഞാനും പോയി അവിടെ ഇരുന്നു… ആര്യയും എല്ലാരും ഉണ്ട്.. അങ്ങനെ ഓരോരോ കാര്യങ്ങൾ പറയുന്നതിന് ഇടയ്ക്കു അപ്പു ഒരു കാര്യം പറഞ്ഞു.. അതിനു എന്റെ മറുപടി ആര്യയുടെ ശവപ്പെട്ടിയിലെ അവസാന ആണി ആയിരുന്നു…
“ഈ ജാതക പ്രശ്നം ഒന്നും ഇല്ലായിരുന്നേൽ എന്നെ കെട്ടി സുഖം ആയിട്ട് ജീവിക്കേണ്ട ചെറുക്കൻ ആയിരുന്നു..
അവൾ തമാശ രൂപേണ ആണ് അത് പറഞ്ഞത്.. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു
” ഓ ഇവളെ ഡിവോഴ്സ് ചെയ്തു നിന്നെ കെട്ടാൻ ഞാൻ ഇപ്പോഴും ഒരുക്കം ആണ്… നമുക്ക് നോക്കിയാലോ ”
ഞാൻ ആര്യക്ക് ഇട്ടു കൊള്ളുന്ന രീതിയിൽ ആണ് അത് പറഞ്ഞത്…. അത് കറക്റ്റ് കൊള്ളുക തന്നെ ചെയ്തു… ബാക്കിയുള്ളവർ അത് കേട്ടു ചിരിച്ചെങ്കിലും ആര്യയുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു.. എന്നൽ അവൾ അത് മറ്റുള്ളവർ കാണാതെ പെട്ടന്ന് തന്നെ മാറ്റി.. ബാക്കിയുള്ളവർ അത് കേട്ടു നന്നായി ചിരിച്ചു….
ആര്യ കുറച്ചു നേരം അവിടെ ഇരുന്നു എന്നിട്ട്നേരെ എണിറ്റു മുറിയിൽ പോയി.. ഞങ്ങൾ കുറച്ചു നേരം കൂടി ഇരുന്നിട്ട് അവളെ കൊണ്ടാക്കാൻ ആയിരുന്നു പോയി…
പോകുന്നവഴിയിൽ അവൾ കുറെ സംസാരിച്ചു.. അവൾക്കു ആര്യയെ ഒരുപാട് ഇഷ്ടം ആയി എന്ന് എനിക്കു മനസ്സിലായി.. ആര്യയുടെ സൗന്ദര്യത്തെ ഒക്കെ അവൾ പൊക്കി പറയും ഇടയ്ക്കു…. അങ്ങനെ ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ ബസ്റ്റാന്റ് എത്തി. അവളെ ബാംഗ്ലൂർ ബസ് കയറ്റി വിട്ടാണ് ഞാൻ നേരെ വീട്ടിലാട്ട് പോയത്…
വീട്ടിൽ എത്തിയപ്പോൾ സമയം 9 മണിയായി… വരുന്നവഴി ഞാൻ മസാലദോശ കഴിച്ചു അത് കൊണ്ട് അമ്മ കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ വേണ്ടാന്ന് പറഞ്ഞു മുറിയിൽ പോയി.. അവൾ മുറിയിൽ ഉണ്ടായിരുന്നു.. അവളുടെ കണ്ണുകൾ എല്ലാം ചുവന്നിരുന്നു.. കണ്മഷി എല്ലാം പടർന്നിരുന്നു… അവൾ കരയുക