പിന്നെ വൈകിക്കാതെ ഞങ്ങൾ പോകാൻ ഇറങ്ങി. മിനിയിൽ തന്നെ ആണ് പോയത്.. അനൂപ് തന്നെ ആണ് സാരഥി.. ഞങ്ങൾ പിന്നിലും.. എന്നൽ ഞാൻ അവളെ നോക്കാൻ പോയില്ല… ഞാനും അനൂപും എന്തിക്കയോ സംസാരിച്ചു.. ഫ്രോണ്ടിൽ അവന്റെ ഭാര്യ ഗോപിക ഉണ്ടായിരുന്നു.. അവൾ ആര്യയോട് സംസാരിച്ചിരുന്നു.. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഓഡിറ്റോറിയം എത്തി….
ഞങ്ങൾ എല്ലാരും ഇറങ്ങി സ്റ്റേജിലോട്ട് പോയി.. ഇവന്റസ് ആളുകൾ സ്റ്റേജ് എല്ലാം അടിപൊളി ആയി സെറ്റ് ചെയ്തു വച്ചു.. കൊടുത്ത കാശിനു അവർ നന്നായി ചെയ്തു.. സ്റ്റേജിൽ രണ്ടു സൈഡിൽ ആയി ഇരിക്കാൻ ഉള്ള സെറ്റപ്പ് ഉണ്ടായിരുന്നു.. അവിടെ നോക്കിയപ്പോൾ അവർ വന്നിട്ടില്ല.. ഞങ്ങൾ നേരെ ഞങ്ങൾക്ക് ഒരുക്കിയ സോഫയിൽ പോയിരുന്നു….
കുറച്ചു നേരം കഴിഞ്ഞപ്പോൾ മണിക്കുട്ടിയും ആകാശും എല്ലാരും വന്നു.. അവർ രണ്ടുപേരും പച്ച കളർ ഡ്രസ്സ് ആണ്… അവളും കാണാൻ സുന്ദരി ആയിട്ടാണ് ഒരുങ്ങിയിട്ടുള്ളത്… അവൾ വന്നു എന്നെ കെട്ടിപിടിച്ചു പിന്നെ അങ്ങോട്ട് പോയി.. അങ്ങനെ ഫങ്ക്ഷൻ പിന്നെയും തുടങ്ങി.. ഗസ്റ്റുകൾ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു.. അച്ഛൻ ആരായൊക്കയോ എനിക്കും ആര്യക്കും പരിചയപ്പെടുത്തി.. ഞങ്ങൾ എല്ലാരേയും നോക്കി ചിരിച്ചു കാണിച്ചു…..
ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി… അങ്ങനെ ഓരോരുത്തരായി.. വന്നു കൊണ്ടിരുന്നു.. എന്റെ കൂടെ പഠിച്ചവരും, അവളുടെ ഫ്രണ്ട്സും കസിൻസും എല്ലാവരും ഒക്കെ വന്നു.. അപ്പുറത്ത് ആകാശിനും മണിക്കുട്ടിക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു..
എന്റെ കൂടെ പഠിച്ച പെൺകുട്ടികൾ വന്നു എന്നോട് സംസാരിക്കുമ്പോഴും എന്റെ കയ്യിൽ ഒക്കെ പിടിക്കുമ്പോഴും എന്റെ അടുത്ത് നിൽക്കുന്ന ആര്യക്ക് അത് പിടിക്കുന്നില്ല എന്ന് എനിക്കു മനസ്സിലായി.. അവളുടെ പഴയ സ്വഭാവതിന് ഒരുമാറ്റവും ഇല്ലെന്നു എനിക്കു മനസ്സിലായി.. ഞാൻ അതൊക്കെ സന്തോഷത്തോടെ കണ്ടു…