മാറ്റകല്യാണം 4 [MR WITCHER] [Climax]

Posted by

എന്നാൽ എനിക്കു കഴിഞ്ഞില്ല… ഞാൻ നിന്നെ ഓർത്തു ഞാൻ എന്നും കരയും ആയിരുന്നു..
ഇനി ഒരു കല്യാണം വേണ്ട എന്ന് പറഞ്ഞു ഞാൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു. അപ്പോഴാണ് ജാതക ദോഷം കണ്ടത്.. അത് എനിക്കു വലിയ ആശ്വാസം ആയി..നിന്നെ ഓർത്തു ഇനിയുള്ള കാലം ജീവിക്കാം എന്ന് ഞാൻ കരുതി ഇരുന്നപ്പോൾ ആണ്.. എനിക്കും അനിയനും ഈ മാറ്റകല്യാണം വരുന്നത്.. ആദ്യം ഒക്കെ വേണ്ടാന്ന് പറഞ്ഞു എങ്കിലും. VK ഗ്രൂപ്പ്‌ എന്നാ പേരും പയ്യൻ നീയും ആണെന്ന് പറഞ്ഞപ്പോൾ എനിക്കു നഷ്ട്പേട്ട ജീവൻ തിരിച്ചു കിട്ടിയപോലെ ആണ് തോന്നിയത്… എന്നാൽ നിനക്ക് എന്നോട് വെറുപ്പാകും നീ ഈ കല്യാണത്തിന് സമ്മതിക്കില്ല എന്ന് ഞാൻ കരുതി..
നീ പെണ്ണ് കാണാൻ വരുന്ന ദിവസം നിന്റെ കാലിൽ വിഴുന്നു സോറി പറഞ്ഞു. നിന്നെ എങ്ങനെ എങ്കിലും സമ്മതിപ്പിക്കണം എന്ന് കരുതി ആണ് ഞാൻ നിന്നത്..”

“എന്നാൽ നീ അന്ന് വളരെ സെൽഫിഷ് ആയിട്ടാണ് പെരുമാറിയത്.. നീ എന്റെയോ നിന്റെയോ ലൈഫ് നോക്കാതെ നിന്റെ അനിയത്തിക്ക് വേണ്ടി എന്റെ കാലുപിടിക്കാൻ തയാറായി… അത് കണ്ടപ്പോൾ നിന്നോട് ഉള്ള ഇഷ്ടം ഒറ്റനിമിഷം ഞാൻ മറന്നു.. അപ്പോൾ എന്റെ മനസ്സിൽ അത് നിന്നോടുള്ള വെറുപ്പിന്റെ ചെറിയ ഒരു അംശംആയി..
എനിക്കു നിന്നോട് അപ്പോൾ പുച്ഛവും വാശിയും ആണ് ഉണ്ടായതു. എന്നൽ പതുക്കെ നിന്നോട് പറഞ്ഞു ശെരിയാക്കാം എന്ന് പറഞ്ഞാണ് ഞങ്ങൾ ഇരുന്നത്….. കല്യാണ തിരക്കുകളിൽ കാണാൻ പറ്റുന്ന സമയം എല്ലാം നീ എന്നെ അവോയ്ഡ് ചെയ്തു.. എല്ലാം ശെരിയാക്കാം എന്ന് ഞാൻ മനസ്സിൽ വിശ്വാസിച്ചു..
കല്യാണം കഴിഞ്ഞു അന്ന് രാത്രിയും നീ എന്നോട് നന്ദി പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ പിന്നെയും വെറുപ്പ് കൂടി… സ്വന്തം ജീവിതം മറന്നു അനിയത്തിക്ക് വേണ്ടി ഓരോന്ന് ചെയ്യുന്ന നിങ്ങളെ എനിക്കു വെറുപ്പും പുച്ഛവും കൂടി.. എന്നേലും നിങ്ങൾ ശെരിയാകും എന്ന് ഞാൻ വിശ്വാസിച്ചു…”

“അവസാനം എന്റെ പ്രതീക്ഷകൾ നശിക്കാൻ തുടങ്ങി. ഞാൻ നിങ്ങളെ വെറുത്തു തുടങ്ങി.. നിങ്ങളോട് ഉള്ള ദേഷ്യം ആണ് അന്ന് കാറിൽ വച്ചു ഞാൻ പ്രകടിപ്പിച്ചത്….. നിങ്ങളോട് ഉള്ള ഇഷ്ടം എനിക്കു അപ്പോൾ നഷ്ടം ആയിരുന്നു… എന്നാൽ അതിനെല്ലാം ശേഷം ആണ് നിങ്ങൾക്ക് എന്നോടുള്ള ഇഷ്ടം പുറത്തു വരാൻ തുടങ്ങിയത്… നിങ്ങൾ എന്നെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു പാട് സന്തോഷിച്ചു.. നിങ്ങൾ എനിക്കു ഇഷ്ടം ഉള്ള ആഹാരങ്ങൾ തിരഞ്ഞു പിടിച്ചു കൊണ്ടുവന്നപ്പോൾ ഞാൻ അതൊക്കെ കണ്ടു ഞാൻ സന്തോഷം കൊണ്ട് ഇല്ലാതെ ആയി… നിങ്ങള്ക്ക് എന്നോട് ഉള്ള ഇഷ്ടം പ്രകടിപ്പിക്കാൻ നിങ്ങൾ ശ്രെമിച്ചു…
എന്നാലും നിങ്ങൾ തുറന്നു പറയുന്നവരെ ഞാൻ നോക്കിയിരുന്നു..”

“എന്നാൽ അന്നത്തെ ദിവസ്സം നിങ്ങൾ സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ദേഷ്യപ്പെട്ടു.. അത് മനഃപൂർവം ആയിരുന്നില്ല.. അത് നിങ്ങളെ ഒരുപാട് വിഷമിപ്പിച്ചു എന്ന് മനസ്സിലായി.. അന്നത്തെ ദിവസ്സം വയറുവേദന എല്ലാം കൂടി ഞാൻ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.. അതാ അന്ന് ഞാൻ അങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *