പെരുമാറിയെ… സോറി… എന്നോട് ഷെമിക്കണം ”
അവൾ അതും പറഞ്ഞു അവൾ കടിച്ച പാടിൽ മുഖവും വച്ചു കിടന്നു.. എന്നിട്ട് തുടർന്നു..
” അതിനു ശേഷം നിങ്ങൾ പിന്നും എന്നെ മൈൻഡ് ചെയ്യാതെ ആയി.. അപ്പോഴാണ് നിങ്ങളെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നത് എന്ന് എനിക്കു മനസ്സിലായത്… ഞാൻ ആ ദിവസ്സങ്ങളിൽ ഒരുപാട് കരഞ്ഞു… ഇന്നത്തെ സംഭവത്തോട് കൂടി എനിക്കു ഒരു വിഷമം ആയി.. അത് എന്റെ ഉള്ളിലെ വാശിയെ നശിപ്പിച്ചു.. അതാ ഞാൻ.. നിങ്ങളുട മുന്നിൽ തോറ്റുപോയി..”
അവൾ എല്ലാം തുറന്നു പറഞ്ഞു എന്നെ നോക്കി കിടന്നു.. ഞാൻ എല്ലാം കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഞാൻ അവൾക്കു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. എന്റെ പെണ്ണിന് ഞാൻ ആദ്യമായി കൊടുക്കുന്ന ഉമ്മ.. അവൾ സന്തോഷത്തോടെ എന്നെ നോക്കി.. അവൾ പുഞ്ചിരിച്ചു എന്റെ നെഞ്ച് പിടക്കുന്നത് കേട്ടു കിടന്നു..
ഒരു കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ മനസ്സും ആയി ഞാനും… അങ്ങനെ കിടന്നപ്പോൾ ആണ് ആര്യയുടെ ഫോൺ അടിക്കുന്നത്… ഞാൻ കൈ എത്തിച്ചു അവളുടെ ഫോൺ എടുത്തു . അവൾ അപ്പോളും എന്റെ നെഞ്ചിൽ തന്നെ കിടന്നു.. ഞാൻ നോക്കുമ്പോൾ മണിക്കുട്ടി ആണ്… ഞാൻ സന്തോഷത്തോടെ ഫോൺ എടുത്തു…. എന്നിട്ട് ലൗഡ് സ്പിക്കാർ ഇട്ടു…
“എന്റെ ആര്യകുട്ടി എന്തെടുക്കുവാ..”
അവൾ ഫോൺ എടുത്ത ഉടനെ ആരാന്ന് പോലും നോക്കാതെ പറഞ്ഞു….
“നിന്റെ ആര്യകുട്ടിയോ… ഇത് എന്റെ ആര്യ ആണ്.. അല്ലാതെ നിന്റെ അല്ല..”
അവൾ പെട്ടന്ന് ഒന്നു നിശബ്ദം ആയി.. എന്നിട്ട്
“കുട്ടേട്ടാ…. കുട്ടേട്ടനെ ഞാൻ വിളിച്ചിരുന്നു.. കുട്ടേട്ടന്റെ ഫോൺ എവിടെ…. ”
” അത് എവിടേയോ ഉണ്ട്…. റൂമിൽ വന്നോ നിങ്ങൾ ”
“ആ റൂമിൽ വന്നു.. ആകാശ് കുളിക്കാൻ കയറി.. അല്ല എന്റെ നാത്തൂസ് എവിടെ?
“നിന്റെ നാത്തൂസ് എന്നെ കെട്ടിപിടിച്ചു ദ ഇവിടെ കിടക്കുന്നു… ”
ഞാൻ അത് പറഞ്ഞപ്പോൾ ആര്യയുടെ മുഖം നാണം കൊണ്ട് മറച്ചു.. ഞാൻ അവളെ നോക്കി ചിരിച്ചു..
“ങേ…… ഇതെപ്പോൾ…. നിങ്ങൾ തമ്മിൽ ഉള്ള ഉടക്കൊക്കെ തീർന്നോ…?”