……………………………… ⚡️.. ⚡️…. ⚡️.
അങ്ങനെ ഒരുപാട് ദിവസം ഉച്ചക്ക് ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് അമ്മുന്റെ കാൾ വരുന്നത്.. ഞാൻ സന്തോഷത്തോടെ ഞാൻ അത് എടുത്തു..
“അമ്മുട്ടി… ”
“കുട്ടൂസ്സേ ഇന്ന് നേരത്തെ വരുമോ….. എനിക്കു ഒന്നു പുറത്തു പോകണം ആയിരുന്നു… ”
“അയ്യോ അമ്മുട്ടി.. ഇന്ന് വലിയ തിരക്കാണല്ലോ…. നമുക്ക് നാളെ പോയാൽ പോരേ.”
” എന്നാൽ സാരം ഇല്ല…. ഞാൻ പൊക്കോളാം കുഴപ്പം ഇല്ല… ലവ് യൂ കുട്ടൂസ്സേ ”
” ലവ് യു അമ്മു ”
അവൾ അതു പറഞ്ഞു ഫോൺ വച്ചു.. എന്റെ അമ്മു അങ്ങനെ ആണ് .. എന്റെ തിരക്കുകൾ അവൾക്കു അറിയാം അതുകൊണ്ട് അവൾ എന്നോട് അനാവശ്യ വാശി ഒന്നും കാണിക്കില്ല… എന്നെ അവൾ എല്ലാ രീതിയിലും മനസ്സിലാക്കിയിരുന്നു… എന്റെ പെണ്ണാണ് എന്റെ എല്ലാം…
അങ്ങനെ അന്ന് ഞാൻ ജോലി കഴിഞ്ഞു എത്തിയപ്പോൾ 8 മണി ആയി.. വീട്ടിൽ കയറി മണിക്കുട്ടിയെ കണ്ടു അവൾക്കുള്ള ഡയറി മിൽക്കും കൊടുത്തു എന്റെ അമ്മുനെ കാണാൻ ഞാൻ മുറിയിൽ പോയി… ഞാൻ പോകുമ്പോൾ പെണ്ണ് സാരി ഒക്കെ ഉടുത്തു നല്ലത് സുന്ദരി ആയിട്ടാണ് നിൽക്കുന്നെ… ഞാൻ പമ്മി പമ്മി അവളുടെ അടുത്ത് പോയി. പുറകിൽ കൂടി കെട്ടിപിടിച്ചു.. ഞെട്ടുമെന്ന് വിചാരിച്ച അവൾക്കു ഒരു മാറ്റവും ഇല്ലായിരുന്നു… അവൾ തിരിഞ്ഞ്.. എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വച്ചു..
” എടി പെണ്ണെ അപ്പടി വിയർപ്പാ… ഞാൻ കുളിച്ചിട്ടു വരാം…… ”
അവൾ കേട്ട ഭാവം നടിക്കാതെ എന്റെ കവിളിൽ എല്ലാം ഉമ്മകൾ വച്ചുകൊണ്ടിരുന്നു…. അവൾ എന്റെ കഴുത്തിൽ എല്ലാം മുഖം പുഴ്ത്തി അവിടെ എല്ലാം ഉമ്മ വച്ചു..
” എനിക്കു എന്റെ കുട്ടൂസ്സിന്റെ വിയർപ്പിന്റെ മണം ഒക്കെ ഇഷ്ട… ”
അവൾ എന്നെ പിന്നെയും ഉമ്മവച്ചിട്ടു വിട്ടുമാറി.. ഞാൻ കട്ടിലിൽ തന്നെ ഇരുന്നു.. അവൾ നേരെ പോയി അലമാര തുറന്നു ഒന്നു രണ്ടു കവറുകൾ എടുത്തു..
” കുട്ടൂസ്സേ ഞാൻ ഇന്ന് പുറത്തു പോയപ്പോൾ കുട്ടൂസ്സിനും എനിക്കും തുണി വാങ്ങി.. കൊള്ളാമോന്നു നോക്ക്.. ”
അവൾ അതും പറഞ്ഞു ഓരോ തുണി ആയിട്ട് എടുത്തു കട്ടിലിൽ വക്കാൻ തുടങ്ങി…
എനിക്കു ഒരു ലൈറ്റ് പച്ച ഷർട്ടും അതെ കര മുണ്ടും… അതിനു മുകളിൽ അവൾക്കു അതെ കളർ സാരി എടുത്തു വച്ചു.. ഞാൻ അതൊക്കെ നോക്കി നിന്നു എന്റെ ഷർട്ട് ഊരി കൊണ്ടിരുന്നു…
അതിനു ശേഷം അവൾ അതിനു മുകളിൽ ഒരു സാധനം കൂടി എടുത്തു വച്ചു.. അത് കണ്ടപ്പോൾ ഞാൻ അവളുടെ മുഖത്തു സന്തോഷത്തോടെ നോക്കി.. അവൾ നോക്കി ചിരിച്ചു..