9 മണി ആയപ്പോൾ എല്ലാം ഒതുക്കി ഞങ്ങൾ തിരിച്ചു പോകാൻ ഒരുങ്ങി.. ഞാൻ വിചാരിച്ച പോലെ തന്നെ അവിടെ കൂട്ട കരച്ചിൽ ആയി… അമ്മമാരും.. മണിക്കുട്ടിയും, ആര്യയും അവരുടെ വീട്ടിക്കാരും എല്ലാം കിടന്നു കരഞ്ഞു.. എന്നാൽ ഞാൻ മാത്രം കല്ല് പോലെ നിന്നു.. മണിക്കുട്ടി എന്നെ കെട്ടിപിടിച്ചു ആണ് കരയുന്നത്.. എന്റെ കണ്ണിൽ നിന്നു എന്തോ വെള്ളം ഒക്കെ വന്നു.. എന്നാലും ഞാൻ കല്ല് പോലെ നിന്നു…..
ഒരുപാട് നേരത്തെ കരച്ചിലിന് ഒടുവിൽ ഞാൻ മണിക്കുട്ടിയെ എന്നിൽ നിന്നു അടർത്തി.. അവൾ അപ്പോഴും കിടന്നു കരയുക ആയിരുന്നു…. ഞാൻ അവളെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു….. കുറച്ചു ദിവസ്സത്തെ കാര്യമേ ഒള്ളു പിന്നെ എന്നും കാണാല്ലോ.. ഒരുമിച്ചു താമസികാമല്ലോ എന്നൊക്കെ പറഞ്ഞു ഒരുവിധം സമാധിനിപ്പിച്ചു കാറിൽ കയറ്റി.. അമ്മമാർക്കും അവളെ പിരിയുന്നതിൽ വിഷമം ഉണ്ടായിരുന്നു.. എന്നലും അവർ എല്ലാം കണ്ടറിഞ്ഞു ചെയ്തു.
ആര്യയും അവളുടെ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു നിന്നു.. അവസാനം അവർ എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു കാറിൽ കയറ്റി.. അങ്ങനെ അവിടെ നിന്നും രണ്ടു വീടുകളിലേക്കും യാത്ര ആയി….
🔥……..🔥……… 🔥……… 🔥……… 🔥………. 🔥
വീട്ടിൽ ചെന്ന ഞാൻ ആദ്യം പോയത് എന്റെ റൂമിൽ ആണ്.. ഞാൻ ആ ഡ്രസ്സ് എല്ലാം വലിച്ചു പറിച്ചു മാറ്റി.. നേരെ ബാത്‌റൂമിൽ കയറി കുളിച്ചു.. തലയിലും ദേഹത്തും തണുത്ത വെള്ളം വീണപ്പോൾ എന്തൊരു ആശ്വാസം… ഞാൻ 30 മിനിറ്റ് ഓളം കുളിച്ചു.. അവിടെ നിന്നും ഇറങ്ങി ഒരു ട്രാക്ക് പാന്റും t ഷർട്ടും എടുത്തിട്ട്.. സൂട്ടിൽ വീർപ്പു മുട്ടി കിടന്ന എനിക്കു അപ്പോൾ ഒരു സ്വാർഗ അനുഭൂതി ആണ് ഉണ്ടായതു…..
കുറച്ചു നേരം റൂമിൽ ഇരുന്നിട്ട് ഞാൻ നേരെ താഴെ പോയി.. അപ്പോഴേക്കും കുറച്ചു ബന്ധുക്കൾ എല്ലാം പോയിരുന്നു.. കുറച്ചു പേർ അപ്പോഴും അവിടെ തന്നെ ഉണ്ട്.. ഞാൻ താഴെ പോയി എല്ലാവരോടും സംസാരിച്ചു നിന്നു.. എനിക്കു നല്ലത് ക്ഷീണം ഉണ്ടായിരുന്നു… എന്നാൽ ഇപ്പോഴേ റൂമിൽ പോയാൽ ഇവരൊക്കെ എന്ത് വിചാരിക്കും…ഇന്ന് തന്നെ രണ്ടു വട്ടം കിളി ആയതാ അത് കൊണ്ട് സഹിച്ചു നിന്നു.. അവളെ അവിടെ ഒന്നും കണ്ടില്ല.. അകത്തായിരിക്കും എന്ന് കരുതി…
ഞാൻ നേരെ പുറത്തു ഇറങ്ങി. അച്ഛനും എല്ലാവരും അവിടെ സംസാരിച്ചു നിൽക്കുന്നു… ഞാൻ അങ്ങോട്ട് പോയി..എല്ലാവരോടും സംസാരിച്ചു നിന്നു.. പിന്നെ അമ്മ എന്നെ വിളിച്ചു റൂമിൽ പോകാൻ പറഞ്ഞു.. എനിക്കു സ്വർഗം കിട്ടിയ പോലെ ആയി.. എനിക്കു അവിടെ നിന്നു തുള്ളി ചാടാൻ തോന്നി… എന്നാലും ഞാൻ കണ്ട്രോൾ ചെയ്തു.. എങ്ങാനും സന്തോഷിച്ചാൽ. കാണുന്നവർ ഇവനെ ഇത്രയും ആക്രാന്തമോ എന്ന് കരുതും..
അമ്മ എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നു.. എന്നെ നോക്കി ചിരിച്ചിട്ട് പോകാൻ പറഞ്ഞു.. ഞാൻ നേരെ മുറിയിൽ പോയി.. അപ്പോൾ തന്നെ കിടന്നു ഉറങ്ങണം എന്ന് ഉണ്ടായിരുന്നു എന്നാൽ അവൾ വരാതെ ഉറങ്ങിയാൽ മോശം അല്ലേ.. ഞാൻ അങ്ങനെ ഇരുന്നു..