അപ്പോൾ ആണ് എന്റെ ഫോൺ അടിക്കുന്നത് നോക്കുമ്പോൾ മണിക്കുട്ടി ആണ്.. ഞാൻ സന്തോഷത്തോടെ ഫോൺ എടുത്തു..
“ഹലോ മണിക്കുട്ടി…. മോളെ “
അപ്പുറത്ത് നിന്നും കരച്ചിൽ ആയിരുന്നു.
“കുട്ടേട്ടാ എനിക്കു കുട്ടേട്ടനെ കാണണം… എന്നെ വന്നു കൊണ്ട് പോ… എനിക്കു കാണണം “
അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി..
“അയ്യേ എന്തിനാ കരയുന്നെ.. കുട്ടേട്ടന്റെ മണിക്കുട്ടി.. മോളു ഇന്ന് നിന്റെ കല്യാണം ആയിരുന്നു ഓർമയുഡോ നീ ഇപ്പോൾ കൊച്ചു കൊച്ചൊന്നും അല്ല… അയ്യേ.. ഇങ്ങനെ കരയല്ലേ… എനിക്കു വിഷമം ആകുലേ നീ കരഞ്ഞാൽ..”
“പറ്റൂല ചേട്ടാ എനിക്കു കാണണം…”
“കാണാല്ലോ… ഇന്ന് ഇപ്പോൾ രാത്രി ആയില്ലേ.. നാളെ ഞാൻ രാവിലെ തന്നെ മോളെ വന്നു കാണാം.. ഓക്കേ… ഇപ്പോൾ നല്ലത് കുട്ടി ആയിരിക്കു…”
” നാളെ തന്നെ വരണം പറ്റിക്കല്ലേ… അല്ലേൽ ഞാൻ അങ്ങ് വരും.. “
അവൾ കരച്ചിൽ ഒന്നു നിർത്തി.. എന്നോട് പറഞ്ഞു…
“ഉറപ്പായും നാളെ വരാം… പിന്നെ ആകാശ് എവിടെ..അവനു ഫോൺ കൊടുക്കുമോ “
ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ അവൻ അടുത്തുണ്ടെന്നു പറഞ്ഞു ഫോൺ കൊടുത്തു……
“അളിയാ ഒന്നും വിചാരിക്കല്ലേ.. അവൾ പാവം ആണ്… എന്നോട് ഉള്ള ഇഷ്ടം കൊണ്ട. പതുക്കെ ശെരിയാകും.. “
“കുഴപ്പം ഇല്ല ചേട്ടാ… എനിക്കു മനസ്സിലാകും.. ഇവിടെ വന്നപ്പോഴും കരച്ചിൽ ആയിരുന്നു… ഇപ്പോഴാ ഒന്നു നിർത്തിയത്..”
“ഓക്കേ ഡാ… പിന്നെ ഇത്തിരി കുറുമ്പി ആണ് എന്നെ ഒള്ളു അവൾ നിന്നെ നന്നായി നന്നായി നോക്കും.. നീ എന്റെ പൊന്നിനെ നോക്കിക്കോണേ “
“ഞാൻ പൊന്നുപോലെ നോക്കും ചേട്ടാ… എന്റെ ചേച്ചി എവിടെ?”
“അവൾ താഴെയാടാ ഇതുവരെ വന്നില്ല…… അപ്പോൾ ഓൾ ദി ബെസ്റ്റ്… ഗുഡ് നൈറ്റ് “
ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞു… അവൻ എന്നോടും തിരിച്ചു പറഞ്ഞു…. പിന്നെ ഞാൻ ഫോൺ വച്ചു… വാട്സ്ആപ്പ് ഓക്കേ ഒന്നു നോക്കി ഇരുന്നു.. കുറച്ചു വിഷസ് ഒക്കെ വന്നിട്ടുണ്ട്… അതിനൊക്കെ റിപ്ലേ കൊടുത്തു കൊണ്ടിരുന്നു…..