എനിക്കു അവളോട് ഇഷ്ടം ഉണ്ടായിരുന്നു.. ഉണ്ടായിരുന്നു അല്ല ഇപ്പോഴും ഉണ്ട്.. ഞാൻ അവളെ സ്നേഹിക്കുന്നു.. എന്നാൽ എന്റെ ഈഗോ ആണ് അത് അവളോട് തുറന്നു പറയാൻ എന്നെ അനുവദിക്കാത്തത്.. പിന്നെ അന്ന് ഉണ്ടായതിൽ എനിക്കു അവളോട് ദേഷ്യവും… അതൊക്കെ എന്റെ മനസ്സിൽ അങ്ങനെ കിടന്നു.. കറങ്ങി..
ഇവൾക്ക് എന്നോട് ഇഷ്ടം ഉണ്ടാകുമോ?? അതോ ദേഷ്യം ആണോ?
ഇനി എന്തായാലും ഇവൾ എന്റെ ഭാര്യ അല്ലേ?
അവൾക്കു ഇഷ്ടം ഉണ്ടാകും വരെ കാത്തിരിക്കാം… എന്നാൽ ഇതൊന്നും വീട്ടുകാരും ആരും അറിയാൻ പാടില്ല… അവർ ഒത്തിരി വിഷമിക്കും
ആദ്യ രാത്രി ഒരുകാട്ടിലിൽ രണ്ടു സൈഡിൽ ആയി ഞങ്ങൾ കിടന്നു….. അങ്ങനെ എപ്പോഴോ ഓരോന്ന് ആലോചിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു.. നല്ലത് ക്ഷീണം ഉള്ളത് കൊണ്ട് നന്നായി ഉറങ്ങി…
………………………………………………………..
പിറ്റേന്ന് ആരോ കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണരുന്നത്. ഞാൻ ഒന്നു നോക്കിയപ്പോൾ ആര്യ നിൽക്കുന്നു.. ഉറക്കപ്പിച്ചിൽ ഞാൻ അവളെ നോക്കിയിട്ട് പഴയത് പോലെ പിന്നെയും കിടന്നു.. അപ്പോഴാണ് എനിക്കു ബോധം വന്നത്.. ഞാൻ പെട്ടന്ന് ഞെട്ടി എണിറ്റു… നോക്കുമ്പോൾ അവൾ സെറ്റ് സാരി ഒക്കെ ഉടുത്തു.. അവൾ കയ്യിൽ ഒരു കപ്പ് ബ്ലാക്ക് കോഫിയുമായി നിൽക്കുന്നു…. അവളെ കണ്ടു ഞാൻ ഒന്നു നോക്കി കുളിച്ചു സുന്ദരി ആയിട്ടുണ്ട്.. നെറ്റിയിൽ സിന്ധുരം ഒക്കെ തൊട്ടു അവൾ നിൽക്കുന്നു..
ഞാൻ എണീറ്റപ്പോൾ അവൾ എന്റെ കയ്യിൽ കോഫിയുടെ കപ്പ് തന്നിട്ട് അവൾ ഒന്നും മിണ്ടാതെ പോയി.. എനിക്കു ഒന്നും മനസ്സിലായില്ല എന്നെ വീട്ടിൽ ഇനി തീരിഞ്ഞു നോക്കില്ല എന്ന് കരുതിയ ഇവൾ എനിക്കു കോഫീ ഒക്കെ കൊണ്ട് വരുന്നു.. രാവിലെ വിളിച്ചുണർത്തുന്നു.. ഞാൻ ആകെ കൺഫ്യൂഷൻ അടിച്ചു.. ഭാര്യയുടെ കടമകൾ അല്ലേ.. ചിലപ്പോൾ അവളും മറ്റുള്ളവരെ കാണിക്കാൻ അഭിനയിക്കുന്നതാകും.. ഞാനും ഇനി അഭിനയിക്കണം അല്ലോ..
ഞാൻ കോഫിയും ആയി ബാൽക്കണി പോയി നിന്നു പുറത്തോട്ടു നോക്കി നിന്നു… അവിടെ കുറച്ചു നേരം നിന്നു കോഫി ഒക്കെ കുടിച്ചു… എന്നിട്ട് പോയി കുളിച്ചു ഫ്രഷ് ആയി… ഒരു മുണ്ടും ഒരു നീല ഷർട്ടും ഇട്ടു ഞാൻ ഹാളിലോട്ടു പോയി.. ബന്ധുക്കൾ മിക്യവാരും പോയിരുന്നു.. ഞാൻ താഴെ പോയി എല്ലാരേയും കണ്ടു.. എല്ലാരോടും സംസാരിച്ചു നിന്നു.. അവരുടെ മുഖത്തു ഒരു അവിഞ്ഞ ചിരി ഉണ്ട്.. ഞാൻ അത് കണ്ടില്ലന്നു വച്ചു ……
എന്നാൽ ആര്യ എല്ലാരോടും നന്നായി സംസാരിച്ചു അടിച്ചു പൊളിച്ചു നിൽക്കുന്നു.. അവളെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു..അവൾക്കും അമ്മയെയും ലക്ഷ്മി അമ്മയെയും എല്ലാം വലിയ കാര്യം