ആണ്.. അച്ഛനോടും അങ്ങനെ തന്നെ ആണ്….. എന്നോട് മാത്രം ഗ്യാപ് ഉള്ളു.. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ അവൾ അഭിനയിച്ചു തകർക്കുക ആണ്.. ഞാൻ വിടുമോ ഞാനും കട്ടക്ക് നിന്നു….
കുറച്ചു കഴിഞ്ഞു അമ്മ എല്ലാരേയും ആഹാരം കഴിക്കാൻ വിളിച്ചു.. ഞങ്ങൾ ഡൈനിങ് ടേബിളിൽ പോയി ഇരുന്നു.. ഞാൻ ഇരുന്നതും ആര്യ എല്ലാർക്കും ഫുഡ് ഒക്കെ വിളമ്പാൻ തുടങ്ങി… എനിക്കു അവൾ പുട്ടും മുറ്റക്കറിയും വിളമ്പി എന്റെ കൂടെ നിന്നു.. അമ്മ അവളെ പിടിച്ചു എന്റെ അടുത്തുള്ള ചെയറിൽ ഇരുത്തി.. അങ്ങനെ ഞങ്ങൾ രാവിലെ ഫുഡ് ഒക്കെ കഴിച്ചു..
ഇന്ന് വേറെ പരിപാടി ഒന്നും ഇല്ല മണിക്കുട്ടിയെ കാണാൻ പോകണം.. അല്ലേൽ അവൾ പിന്നെയും കിടന്നു കരയും.. ഞാൻ ഹാളിൽ ഇരുന്നു കുറച്ചു നേരം അവരോടു സംസാരിച്ചു.. ആര്യയോട് റെഡി ആകാൻ പറയാൻ എണീറ്റത്തും മണിക്കുട്ടിയുടെ കാർ വന്നു വീടിന്റ മുന്നിൽ നിന്നു.. ഞാൻ പുറത്തിറങ്ങി….
ഡോർ തുറന്നു അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.. അവൾ കരയുന്നില്ല.. എന്നാൽ എന്റെ കണ്ടതിൽ അവൾക്കു നല്ല സന്തോഷം ഉണ്ട്.. അവൾ എന്നെ കെട്ടിപിടിച്ചു നിന്നു.. അപ്പോൾ ആകാശും കാറിൽ നിന്നു ഇറങ്ങി….. ഞാൻ മണിക്കുട്ടിയെ വിട്ടു അവനെ പോയി കെട്ടിപിടിച്ചു.. അവനും.. ഞാൻ അവരെ വിളിച്ചു വീട്ടിൽ കയറ്റി..
അമ്മയും എല്ലാരും വന്നു സന്തോഷത്തോടെ മണിക്കുട്ടിയെ സ്നേഹിച്ചു.. ആകാശിനെയും… അങ്ങനെ അവര് അവിടെ അടിപൊളി ആയിട്ട് നിന്നു. ഞാൻ ആകാശിന് കമ്പനി കൊടുത്തു നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ മണിക്കുട്ടിയും ആര്യയും എന്റെ അടുത്ത് വന്നു..
“എടി പെണ്ണെ ഞാൻ ഇന്ന് നിന്നെ കാണാൻ വരും എന്ന് പറഞ്ഞെ അല്ലേ.. പിന്നെ എന്തിനാ രാവിലെ ഓടി പിടിച്ചു വന്നത്..”
ഞാൻ മണിക്കുട്ടിയോട് ചോദിച്ചു…
“എന്റെ പോന്നു ചേട്ടാ.. ഈ പെണ്ണ് ഇന്നലെ എന്നെ ഉറങ്ങാൻ സമ്മതിച്ചില്ല.. ചേട്ടനെ കാണണം എന്ന വാശി ആയിരുന്നു… രാവിലെ ഇങ്ങു കൊണ്ടുവരാമെന്നു ഒരുവിധത്തിൽ പറഞ്ഞ ഞാൻ സമാധാനിപ്പിച്ചേ “
ആകാശ് അത് പറഞ്ഞപ്പോൾ എല്ലാരും അവളെ നോക്കി ചിരിച്ചു… അവൾ ആകാശിനെ കോക്രി കാണിച്ചു.. എനിക്കു അത് കണ്ടു ചിരി പൊട്ടി.. ഞാൻ ചിരിക്കുന്ന കണ്ടു പെട്ടുവന്നു എന്നെ അടിക്കാൻ തുടങ്ങി.. ഞാൻ അവളെ ചേർത്ത് പിടിച്ചു അങ്ങനെ നിന്നു…. പിന്നെ ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ചാണ് അവർ തിരികെ പോയത്.. പോകും മുൻപ് മണിക്കുട്ടിയെ എല്ലാം പറഞ്ഞു മനസ്സിലാക്കി.. എന്നും വിളിക്കാം എന്ന് പറഞ്ഞു ഒരുവിധം സമാധാനിപ്പിച്ചു..