ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Posted by

ഓർമ്മകൾക്കപ്പുറം 7

Ormakalkkappuram Part 7 | Author : 32B | Previous Part


 

“ആരാ.. ആരാ…നിങ്ങ…ളൊക്കെ എന്താ വേ…ണ്ടേ നിങ്ങക്കൊക്കെ…” ആദ്യത്തെ ഒരു അംഗലാപ്പ് മാറിയതും പൂജ ചോദിച്ചു. മിഴി അപ്പോഴും ഭയന്ന് വിറച്ചു നിൽക്കുവായിരുന്നു.

 

 

“ഒച്ചവെക്കരുത്… തീർത്തു കളയും… മര്യാദക്ക് ആണേൽ എല്ലാം നല്ലപോലെ പോകും. ശബ്ദം ഉണ്ടാക്കാൻ നോക്കിയാൽ പ്രശ്നം നിങ്ങൾക്ക് തന്നെ. അത് ഓർമ്മ വേണം.” വന്നവരിൽ ഒരുവൻ മുരണ്ടു.

 

ശേഷം അകത്തേക്ക് വന്നവർ തമ്മിൽ തമ്മിൽ ഒന്ന് നോക്കി ശേഷം അതിൽ ഒരുവൻ പുറത്തേക്ക് പോയി ഫോണിൽ ആരോടോ സംസാരിച്ചു വേഗം ഫോൺ കട്ട് ആക്കാതെ തന്നെ തിരിച്ചു വന്നു.

 

“നിങ്ങളിൽ ആരാ മിഴി?”

“ചോദിച്ചത് കേട്ടില്ലെടി.. ആരാ മിഴി എന്ന്…?” മറുപടി ഒന്നും കിട്ടാത്ത കൊണ്ട് ബാക്കിൽ നിന്നവൻ ഫ്രണ്ടിലേക്ക് കേറി കൊണ്ട് ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

 

“ഞ.. ഞാ.. ഞാനാണ്” മിഴി ഒരു വിറയലോടെ പറഞ്ഞു.

 

“അപ്പൊ നീ ഏതാ? എന്താ നിന്റെ പേര്?” അവർ പൂജയെ നോക്കി ചോദിച്ചു.

 

“പൂജ… ഇവൾടെ.. ഇവൾടെ ഫ്രണ്ട് ആണ്.” പൂജ പറഞ്ഞത് കേട്ട് അവൻ വീണ്ടും ഫോൺ ചെവിയിലേക്ക് വെച്ചു.

 

“ഭായ്…

ഓക്കേ ഭായ്…

ചെയ്യാം. ഇല്ല ഭായ് സൂക്ഷിച്ചോളാം.

ശെരി.” അവൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് ഇട്ട് ബാക്കി ഉള്ളവരോട് കണ്ണ് കാണിച്ചു.

 

അതിൽ ഒരുവൻ വേഗം മുന്നോട്ട് ആഞ്ഞതും ഒരു ചില്ലിന്റെ ഫ്ലവർവേസ് അവന്റെ തലയിൽ തട്ടി ചിതറിയതും ഒന്നിച്ചായിരുന്നു.

പൂജയുടെ അപ്രതീക്ഷിതമായ ആ ഒരു നീക്കത്തിൽ എല്ലാവരും ഒന്ന് പകച്ചു.

 

അടി കൊണ്ടവൻ തല പൊത്തി താഴേക്ക് ഇരുന്നുപോയി. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായ അടുത്ത സെക്കൻഡിൽ മിഴിയുടെ കൈ മുന്നിൽ നിന്നവന്റെ മൂക്കിൽ പതിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *