വെള്ളം കുടിച്ച് ഗ്ലാസ് തിരിച്ചു വെച്ച ശേഷം വിജയ് വീട് പൂട്ടി ഇറങ്ങി. അസ്ലന്റെ ഉള്ളിൽ ഒരേ സമയം ആകാംഷയും പകയും മാറി മാറി വന്നുകൊണ്ടിരിക്കുന്നു.
ഒരുപക്ഷേ ഈ മഹീന്തർ തങ്ങൾ ഉദ്ദേശിച്ച ആൾ അല്ല എങ്കിൽ ഇതുവരെ ചെയ്തത് എല്ലാം വേസ്റ്റ് ആവും എന്ന് മാത്രമല്ല വീണ്ടും അന്വേഷണം ഒന്നെന്നു തുടങ്ങേണ്ടി വരും.
ഇതുവരെ സഞ്ചരിച്ചത് ശെരിയായ ദിശയിൽ തന്നെ ആണ് എന്നൊരു പ്രതീക്ഷ അയാൾക്ക് ഉണ്ടായിരുന്നു. എന്നാൽ അഥവാ ഈ പ്ലാൻ സക്സസ് ആയില്ലെങ്കിൽ അടുത്ത ബാക്കപ്പ് പ്ലാൻ തയ്യാറാക്കാൻ അസ്ലൻ ആൾറെഡി സൗരവിന് നിർദേശം കൊടുത്തിരുന്നു.
ഹരിയുടെ cctv വീഡിയോസ് കണ്ടപ്പോൾ തന്നെ സൗരവിനോട് അടുത്തുള്ള ഹോസ്പിറ്റലിൽ അന്വേഷിക്കാൻ പറഞ്ഞിരുന്നു. അങ്ങനെ സൗരവ് അന്വേഷിച്ചതിന്റെ ഫലം ആയി രണ്ട് കാര്യങ്ങൾ ആണ് മനസ്സിലായത്.
ഒന്ന് ഹരിയെ അഡ്മിറ്റ് ചെയ്തത് KVM ഹോസ്പിറ്റലിൽ ആണെന്നും രണ്ട് ഡിസ്ചാർജ് ചെയ്ത ശേഷം അവൻ താങ്ങിയിരുന്നത് മിഴി എന്ന അവിടുത്തെ സ്റ്റാഫ് നേഴ്സിന്റെ ഫ്ലാറ്റിൽ തന്നെ ആണെന്നും. അത് അസ്ലനെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവ് ആയിരുന്നു. അത്കൊണ്ട് തന്നെ ആണ് ഇക്കാര്യം സൗരവ് വിളിച്ച് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ മിഴിയെ തൂക്കാൻ സൗരവിന് നിർദേശം കൊടുത്തത്. അവൻ അത് ഇതിനോടകം വെടിപ്പായി ചെയ്തിരിക്കും. ഈ മല മടക്കിൽ റേഞ്ച് ഇല്ലാത്തത്കൊണ്ട് അയാൾക്ക് സൗരവിന്റെ അപ്ഡേറ്റ്സ് ഒന്നും വന്നിരുന്നില്ല.
അവളെ ജീവനോടെ തന്നെ വേണം എന്നവൻ പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവളെക്കൊണ്ട് വേണം ഹരിയെ വിളിപ്പിക്കാൻ എന്നയാൾ കണക്ക് കൂട്ടി. അവൾ വിളിച്ചാൽ അവൻ വരും, അവൻ വന്നില്ലേലും അവനെ തങ്ങൾക്ക് ലൊക്കേറ്റ് ചെയ്യാൻ പറ്റും എന്നൊരു ഉറച്ച വിശ്വാസം അസ്ലന് ഉണ്ടായിരുന്നു.
തങ്ങളുടെ ഈ പ്ലാൻ ഫെയിൽ ആയാൽ എടുത്ത് ഉപയോഗിക്കാൻ ഉള്ളൊരു ബ്രഹ്മസ്ത്രം ആയിരുന്നു അയാൾക്ക് മിഴി. അയാളുടെ പ്ലാനുകൾ എന്നും അങ്ങനെ ആയിരുന്നു. എതിരാളികൾ എത്ര ചെറുത്തു നിന്നാലും അതിനെ വെല്ലുന്നൊരു പ്ലാൻ ആയിരിക്കും അയാളുടെ. അസ്ലൻ എന്ന ബുദ്ധിരക്ഷസൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത് ചെയ്യുന്ന കാര്യവും ഈ പ്ലാനിങ് തന്നെ ആണ്.