അരിശത്തോടെ ചാടി എഴുന്നേറ്റ അയാളുടെ മുഖത്തു വീണ്ടും ഒരു ഞെട്ടൽ കണ്ടു. താൻ ആരെയാണോ തേടി വന്നത് അവർ അതാ തന്റെ കണ്മുന്നിൽ ഒരു കൂസലും ഇല്ലാതെ എരിയുന്ന കണ്ണുകളോടെ നിൽക്കുന്നു. അവരുടെ എല്ലാം മുന്നിൽ ഒരു കാവൽ മാലാഖയെ പോലെ ഒരുവനും…
ശ്രീഹരി… കൂടെ തന്നെ കിഷോറും ഉണ്ട്. ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
“അസ്ലൻ….. The corrupted genius…സർപ്രൈസ്!!! സുഖം തന്നെ അല്ലേ? വഴി കണ്ട് പിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി എന്ന് തോന്നുന്നല്ലോ?” ഹരി പുച്ഛത്തോടെ അവനെ നോക്കി ചോദിച്ചു.
“അയ്യോ… ഞാൻ അങ്ങ് പേടിച്ചു. ഡാ… നീ എന്താ എന്നെ കുറിച്ച് കരുതിയത്.. ങേ? നിന്നെക്കാളും മദം പൊട്ടിയ കൊമ്പന്മാരെ എല്ലാം ഈ കൈ കൊണ്ട് തന്നെ വെട്ടി വീഴ്ത്തിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. അത്കൊണ്ട് എന്റെ ആൾക്കാരെ ബോധം കെടുത്തി കിടത്തി എന്നെ ഒറ്റക്ക് ആക്കി എന്നെ അങ്ങ് ഒണ്ടാക്കാം എന്നാണ് മക്കടെ വിചാരം എങ്കിൽ അത് ഏട്ടായിട്ട് മടക്കി കാലിന്റെടെയിൽ അങ്ങ് വെച്ചാ മതി.
ഇത് ആള് വേറെ ആണ്. നിന്നെയൊക്കെ ഒതുക്കാൻ ഞാൻ ഒറ്റക്ക് തന്നെ മതി. അത്കൊണ്ട് ഒരുപാട് അങ്ങ് നെഗളിക്കണ്ട കേട്ടോടാ പന്ന….”
“നീ ഇവരെ നക്ഷത്രങ്ങളിൽ കൂടൊരുക്കി അവിടെ കൊണ്ടുപോയി ഒളിപ്പിച്ചാലും ഇവരെ ഞാൻ തേടി എത്തും. നിന്റെ സ്വന്തം അനിയത്തിയെ നിന്റെ കണ്മുന്നിൽ നിന്ന് തൂക്കിയവൻ ആണ് ഞാൻ, ആ എനിക്ക് ഇവരെ ഇവിടുന്ന് കടത്തിക്കൊണ്ട് പോകുക എന്നത് അത്ര വലിയ കാര്യമല്ല. ഇത്ര നേരം നിന്നെയൊക്കെ കൊന്ന് തള്ളണം എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ ഇപ്പൊ നിന്റെ അനിയത്തിയുടെ പെർഫോമൻസ് കണ്ട് ഞാൻ വേറൊരു കാര്യം ഉറപ്പിച്ചു. ഇവൾ ജീവിക്കും, ഇവിടെ അല്ല ഏതെങ്കിലും ചുവന്ന തെരുവിൽ അത് കാണാൻ നീ ജീവിച്ചിരിക്കണം അതാണ് ഞാൻ ഇനി നിങ്ങൾക്ക് തരാൻ പോകുന്ന ശിക്ഷ.” ആദ്യത്തെ ഒരു അമ്പരപ്പ് മാറിയതും അസ്ലൻ സംസാരിച്ചു തുടങ്ങി.
അത് കേട്ട ഹരി മുഷ്ടി ചുരുട്ടി അവന്റെ ദേഷ്യം കടിച്ചമർത്തി.