അതിപ്പോ സ്വന്തം തന്തയായാൽ പോലും വെട്ടി ചായ്ക്കും ഞാൻ. അത് എന്റെ ഒരു രീതി ആണ്. കുറച്ച് നേരത്തേക്ക് ആണെങ്കിലും നിങ്ങൾ എന്നെ ഒന്ന് വട്ടു തട്ടി. അതിന് നിങ്ങൾ ആരും ജീവിതത്തിൽ മറക്കാത്ത ഒരു സമ്മാനം ഞാൻ തരുന്നുണ്ട്. അതുപക്ഷെ ഇപ്പൊ ഇല്ല. നിങ്ങളെ എല്ലാം കൊന്ന് ഇവരെ കൊണ്ടുപോണം എന്നായിരുന്നു ഇവിടെ വരും വരെ എന്റെ മനസ്സിൽ. എന്നാൽ നിങ്ങളുടെ ഈ പെർഫോമൻസിന് ഞാൻ എന്തെങ്കിലും തരണ്ടേ..?
ചുമ്മാതെ അങ്ങ് നിങ്ങളെ കൊന്ന് തള്ളിയാൽ അതിൽ ഇപ്പൊ എനിക്ക് ഒരു ത്രില്ല് ഇല്ല. അത്കൊണ്ട് ഇഞ്ചിഞ്ചയി കൊല്ലാകൊല ചെയ്ത് നിങ്ങളെ തീർക്കും ഞാൻ. അതാണ് നിങ്ങൾക്ക് ഞാൻ കരുതി വെച്ചിരിക്കുന്ന ശിക്ഷ… മനസ്സിലായോടാ…?” അസ്ലൻ അലറി.
അത്ര നേരം മിണ്ടാതെ നിന്ന ജാനകിക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഹരിയുടെ പുറകിൽ നിന്നിരുന്നവൾ മുന്നോട്ട് കുതിച്ചു ഹരിയുടെ തോളിൽ ഒരു കൈ കുത്തി പൊങ്ങി പൊങ്ങി അസ്ലന്റെ മൂക്ക് നോക്കി ആഞ്ഞു ചവിട്ടി.
അപ്രതീക്ഷിതമായി കിട്ടിയ ആ ഒരടിയിൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിച്ചുകൊണ്ട് അസ്ലൻ പിന്നോട്ട് മലർന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറി. അതിലും വലുത് ആയിരുന്നു അവന്റെ അപമാന ഭാരം. ഒരു പെണ്ണ്… വെറുമൊരു പെണ്ണ്… അതും മൂന്ന് മാസത്തോളം താൻ ഒരു രാജാവിനെ പോലെ ഇരുന്ന് കാൽകീഴിൽ ചവിട്ടി അരച്ചവൾ ഇന്ന് അവളുടെ കാൽ പൊക്കി തന്റെ മുഖത്ത് തൊഴിച്ചിരിക്കുന്നു.
“ഡീ……..” ഒന്ന് സ്റ്റേബിൽ ആയതും അസ്ലൻ അലറിക്കൊണ്ട് ചാടി എഴുനേറ്റ് ജാനകിയുടെ നേരെ കുതിക്കാൻ ഒരുങ്ങി. എന്നാൽ ഹരി അപ്പോഴേക്കും അവളുടെ മുന്നിൽ കയറി അയാൾക്ക് വട്ടം നിന്നു. പെട്ടെന്നുള്ള അവരുടെ ഭാവമാറ്റം അസ്ലനെ തെല്ലോന്ന് അടക്കി.
ഹരി മഹീന്ദറിനെ ഒന്ന് നോക്കിയതും മഹീന്തർ വിജയ് യുടെ കയ്യിൽ നിന്നും ഒരു ഫോൺ വാങ്ങി അതിൽ വാട്സാപ്പ് ഓപ്പൺ ചെയ്ത് ഹരിക്ക് നൽകി. ഹരി വേഗം തന്നെ അതിലെ ഒരു ചാറ്റിൽ നിന്നും ഒരു പിക്ചർ ഓപ്പൺ ആക്കി നോക്കി. അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി. അവൻ ആ പിക്ചർ കലിതുള്ളി നിൽക്കുന്ന അസ്ലന് നേരെ നീട്ടി. അവൻ അത് സംശയത്തോടെ വാങ്ങി നോക്കി.