“പൈസയിൽ വരാത്ത ഏത് ഹോൾഡ് ആണെടാ ഉള്ളത്. ഏതെങ്കിലും ലോക്കൽ കടക്കാരെ നോക്കാം cctv വെച്ചിട്ടുള്ള. ഈ വലിയ വലിയ കെട്ടിടത്തിലെ cctv വീഡിയോസ് കിട്ടാൻ ആണ് പാട് ചെറിയ ദാരിദ്ര്യം പിടിച്ച കടക്കാർ ആണേൽ പൈസ കൊടുത്ത് അവന്റെ അമ്മുമ്മയെ വരെ നമുക്ക് വാങ്ങിക്കാം… മനസ്സിലായോ..?
പക്ഷേ ഞാൻ ഇതിന് വേണ്ടി ഇങ്ങനെ ചിലവാക്കുന്ന മുഴുവൻ പണവും അവരുടെ ശരീരം കൊണ്ട് മുതലാക്കിയിട്ടേ ഇനി അവറ്റകളെ ഞാൻ കൊല്ലുകയുള്ളു. നിനക്കൊക്കെ വൈയഗ്ര വല്ലതും വേണമെങ്കിൽ ഇപ്പൊ തന്നെ വാങ്ങിക്കോ. ഹ ഹാ..ഹാ.” അസ്ലൻ അവന്റെ താടി ഉഴിഞ്ഞുകൊണ്ട് ബാക്കി ഉള്ളവരോട് ആയി പറഞ്ഞു.
എല്ലാവർക്കും അത് കേട്ടപ്പോ കണ്ണുകളിൽ ഒരു വെളിച്ചം വന്നപോലെ. അവരെ തട്ടികൊണ്ട് വന്ന അന്ന് മുതൽ എല്ലാവരും കണ്ണുകൊണ്ട് ഭോഗിച്ച് തുടങ്ങിയത് ആണ് പലവട്ടം. അസ്ലനെ പേടിച്ച് മാത്രം ആണ് ഒന്നും മിണ്ടാതെ നിന്നത്. എന്നാൽ ഇപ്പൊ അസ്ലന്റെ വായിൽ നിന്ന് തന്നെ ഇങ്ങനൊരു കാര്യം കേട്ടപ്പോ എല്ലാവർക്കും അവരെ കണ്ടുപിടിക്കാൻ ഒന്നുടെ ഒരു ഊർജം വന്നു.
അസ്ലൻ പറഞ്ഞത് പോലെ തന്നെ അവർ നേരെ തൃയമ്പകേശ്വർ റൂട്ടിലേക് വണ്ടി വിട്ടു. അങ്ങോട്ടുള്ള വഴി മുഴുവൻ വലിയ ട്രക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും ട്രാഫിക് മൂലം വണ്ടി ഒച്ചിഴയുന്ന വേഗത്തിൽ ആണ് പോയത്.
അൽപ്പം പോയതിന് ശേഷം അവർ 3 ഗാങ് ആയി തിരിഞ്ഞ് ഓരോ കടകളിലെയും cctv പരിശോധിക്കാൻ ആരംഭിച്ചു. ചില കടക്കാർ ആദ്യം ഉടക്ക് പറഞ്ഞെങ്കിലും ഗാന്ധിയെ കണ്ടതും മുട്ട് മടക്കി.
അൽപ നേരത്തെ തിരച്ചിലിന് ഒടുവിൽ അവർക്ക് അത് കിട്ടി. റോഡിലൂടെ പാഞ്ഞു പോകുന്ന ഒരു നാഷണൽ പെർമിറ്റ് ട്രക്ക്. ഒരു കടയിൽ നിന്നും കിട്ടിയതും അവർ അതിന്റെ വാലിൽ പിടിച്ച് അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ അവർ ആ സ്ഥലത്ത് എത്തിച്ചേർന്നു. മഹീന്തർ വണ്ടി കൊണ്ടുവന്ന് നിർത്തിയ ആ വണ്ടി താവളത്തിൽ.
അവർ വണ്ടി അൽപ്പം മാറ്റി ഒതുക്കിയിട്ട് പരിസരം ഒന്ന് നിരീക്ഷിക്കാൻ തുടങ്ങി. ആരും തമ്മിൽ തമ്മിൽ ഒന്നും സംസാരിച്ചില്ല എല്ലാവരുടെയും കണ്ണുകൾ ആ ചുറ്റുപാടിനെ ഒപ്പിയെടുത്തുകൊണ്ടിരുന്നു. അവർക്ക് ആവിശ്യം ആ ട്രക്ക് ആയിരുന്നു. ഒരുപക്ഷേ അത് ഇവിടെ ഇല്ല എങ്കിൽ ഇനിയും അതിനെത്തേടി അലയേണ്ടി വരും.