അവൾക്ക് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിനൊക്കെ കൂട്ടായി ഒരു നല്ല ഫ്രണ്ടായി ഞാനും ഉണ്ടാവും അവളുടെ കൂടെ. ഭാവിയിൽ എന്താകും എന്നറിയില്ല ബട്ട് ഇപ്പൊ ഇങ്ങനെ ആണ്.. അതിൽ ഞാൻ ഹാപ്പിയാണ്.” ഹരി അത് പറഞ്ഞു കഴിഞ്ഞതും ജാനകി അവന്റെ തലയിൽ തലോടി അവനെ ചേർത്ത് പിടിച്ചു.
***************************************
എല്ലാവരും വണ്ടിയിൽ കയറി യാത്രയായി… പോകുന്നതിന് മുൻപ് ഹരിയും ജാനകിയും കിഷോറും ചെന്ന് ഓരോരുത്തരോടും നന്ദി പറഞ്ഞു.
യാത്രയിൽ മുഴുവൻ ജാനകിയും മിഴിയും പൂജയും ചോട്ടുവും എന്തെല്ലാമോ പറഞ്ഞു കലഹിച്ചുകൊണ്ടേ ഇരുന്നു. ഹരിയും കിഷോറും ഇടക്ക് മാത്രം അവരോടൊപ്പം ചേർന്നു അല്ലാത്തപ്പോൾ ഒക്കെ മഹീന്തറുമായി സംസാരിച്ചിരുന്നു.
പൂനെ എത്തി അവരെയെല്ലാം ഇറക്കി മഹീന്തറും ചോട്ടുവും എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു ലോഡ് എടുക്കാനായി പുറപ്പെട്ടു. കിഷോറിന് റെയിൽവേ സ്റ്റേഷൻ പോകണ്ടത് കൊണ്ട് അവനും അവരുടെ കൂടെ തന്നെ പോയി. ദൂരെ ആണെങ്കിലും ഒരു വിളിക്കപ്പുറം അവരെല്ലാം ഉണ്ടാവും എന്ന് ഹരിക്ക് അറിയാമായിരുന്നു.
ഹരിയും ജാനകിയും മിഴിയുടെ നിർബന്ധം കൊണ്ട് അവളുടെ റൂമിൽ 1 ദിവസം തങ്ങാൻ ഉള്ള പ്ലാനിൽ ആയിരുന്നു. എല്ലാം മറന്ന് ഒരു ദിവസം അടിച്ചു പൊളിക്കാം എന്ന് എല്ലാവരും വിചാരിച്ചു. പൂജയും അവിടെ തന്നെ തങ്ങി.
എല്ലാവരും കുളിയൊക്കെ കഴിഞ്ഞു രാത്രി ബാൽക്കണിയിൽ ഒത്തുകൂടി ഓരോ കഥകൾ പറഞ്ഞു ഇരുന്നു.
മിഴി : “ഹരി… നിനക്ക് ഇപ്പൊ എന്തെങ്കിലും ഓർമ്മ ഉണ്ടോ? ഇവളുടെ കൈ അല്ലാതെ വേറെ എന്തെങ്കിലും?” മിഴിയുടെ ചോദ്യം കേട്ട് ജാനകി ഹരിയെ നോക്കി.
ഹരി : “ഓർമ്മ…. ഇല്ല.. ഇതുവരെ ഒന്നും ഇല്ല. ഇനിയിപ്പോ വന്നില്ലേലും സാരമില്ല എനിക്ക് ഇവളെ കിട്ടിയല്ലോ അതുമതി. ഇനി ഓർമ്മ ഒക്കെ വരുമ്പോ വരട്ടെ അതൊക്കെ ഞാൻ ഇപ്പൊ ആലോചിക്കാറേ ഇല്ല. അല്ല അതുപോട്ടെ, എന്താ നിന്റെ പ്ലാൻ? വീട് തിരിച്ചു പിടിക്കണ്ടേ നമ്മക്ക്?”
മിഴി : “മ്മ്.. പിടിക്കണം… കാനഡക്ക് പോണം എന്നാലേ നടക്കു. ഒരു ജോബ് ഏകദേശം സെറ്റ് ആയിട്ടുണ്ട് കിട്ടിയാ മതിയാരുന്നു. അമ്മയെ ആ അനാഥലയത്തിൽ ആരുമില്ലാത്ത ഒരാളെ പോലെ കാണുന്നത് ഓർക്കാനെ വയ്യ.” മിഴി കണ്ണ് തുടച്ചു.