രംഗങ്ങൾ എല്ലാം വീക്ഷിച്ചു അൽപ്പം കഴിഞ്ഞ് അസ്ലൻ ഒരു പ്ലാൻ മനസ്സിൽ കണക്ക്കൂട്ടി. എന്നിട്ട് അത് മറ്റുള്ളവരോട് പറയാൻ ആയി അവർ വന്ന സ്കോർപിയോയുടെ ഫ്രണ്ട് സീറ്റിൽ നിന്നും തിരിഞ്ഞ് ഇരുന്നു.
“നമുക്ക് ആദ്യം ആ ട്രക്ക് ഇവിടെ ഉണ്ടോ എന്ന് ഉറപ്പിക്കണം. അതിന് ഞാൻ ഒരു പ്ലാൻ പറയാം. ഈ വണ്ടിയുടെ ഓയിൽ ചേഞ്ച് ചെയ്യണം എന്ന് പറഞ്ഞ് വണ്ടി നമ്മൾ ഉള്ളിൽ കേറ്റുന്നു. നമ്മൾ ഇത്രേം ഓടി വന്നത് കൊണ്ട് എഞ്ചിൻ നല്ല ചൂട് ആയിരിക്കും അത്കൊണ്ട് തന്നെ ഓയിൽ ചേഞ്ച് ചെയ്ത് തരാൻ സമയം എടുക്കും. ഈ ഗ്യാപ്പിൽ നമുക്ക് ഈ വർക്ഷോപ്പിന്റെ പരിസരം മുഴുവൻ അരിച്ചു പേടിക്കണം.
ഇത്രേം വലിയ ഒരു ഏരിയ ആയത്കൊണ്ട് തന്നെ എല്ലാരും ഒറ്റക്ക് ഒറ്റക്ക് പോയി സേർച്ച് ചെയ്യണം അപ്പൊ എല്ലാ ഏരിയയും കവർ ചെയ്യാം വേഗത്തിൽ. ആ വണ്ടി കണ്ടാൽ ഉടൻ തന്നെ എന്നെ ഫോൺ ചെയ്ത് പറയണം. വണ്ടി ഇവിടെ ഉണ്ടെങ്കിൽ ഇതിനടുത്തു തന്നെ ഏതെങ്കിലും ഒരിടത്തു അവർ ഉണ്ടാകും. വണ്ടി കണ്ടാൽ അടുത്തതായി നമുക്ക് വേണ്ടത് അതിന്റെ ഡ്രൈവറിനെ ആണ്. അവനെ കിട്ടിയാൽ പിന്നെ ബാക്കി ഒക്കെ അവനെകൊണ്ട് തന്നെ പറയിക്കാം.” അസ്ലൻ പ്ലാൻ വിശദീകരിച്ചതും ഉടൻ തന്നെ വിവേക് എന്ന അവന്റെ ഡ്രൈവർ വണ്ടി കൊണ്ടുപോയി ആ വർക്ഷോപ്പിലേക്ക് കയറ്റി നിർത്തി.
അവരുടെ ആ വരവും മുഖത്തെ ഭാവവും ഒക്കെ കണ്ട് അവിടെ ജോലി ചെയ്തുകൊണ്ടിരുന്നവർ തമ്മിൽ തമ്മിൽ ഒന്ന് നോക്കി, ശേഷം ഒരാൾ നടന്ന് അവരുടെ അടുത്തേക്ക് ചെന്നു.
“എന്താ സർ പ്രോബ്ലം വണ്ടിക്ക്?”
“വണ്ടിടെ ഓയിൽ ഒന്ന് മാറ്റണം, പിന്നെ സമയം ഉണ്ടെങ്കിൽ ഒന്ന് സർവീസ് ചെയ്യണം.” വിവേക് ആണ് മറുപടി പറഞ്ഞത്. അപ്പോഴും ബാക്കി ഉള്ളവരുടെ കണ്ണുകൾ ചുറ്റും ഓടിക്കൊണ്ട് ഇരുന്നു.
“സർ ഓയിൽ മാറ്റാൻ കുറച്ച് സമയം എടുക്കും ഒന്ന് വെയിറ്റ് ചെയ്യണം. ഓക്കേ?”