“വെയ്റ്റൊക്കെ ചെയ്തോളാം നിങ്ങൾ പണി തുടങ്ങിക്കോ ഞങ്ങൾ ഇവിടൊക്കെ തന്നെ കാണും. കഴിയുമ്പോ വിളിച്ചാൽ മതി.” അസ്ലൻ ആ മെക്കാനിക്കിനെ നോക്കി പറഞ്ഞു.
“ശെരി സർ…”
“അബ്ദുൾ ഭായ്, ഈ ബ്ലാക്ക് സ്കോർപിയോ ഓയിൽ ചേഞ്ച് ചെയ്യണം. ടൂൾസ് എടുത്ത് വരുവോ?” മെക്കാനിക്ക് അവിടെ നിന്ന് കൊണ്ട് തന്നെ ഉള്ളിലേക്ക് വിളിച്ച് പറഞ്ഞു.
അത് കേട്ടതും അസ്ലനും വിവേകും മറ്റും അവരുടെ ജോലി തുടങ്ങാനായി വെളിയിലേക്ക് ഇറങ്ങി. അസ്ലൻ പറഞ്ഞത് പോലെ തന്നെ അവർ ഓരോ സ്ഥലവും അരിച്ചു പെറുക്കാൻ തുടങ്ങി. ഇഷ്ടംപോലെ ട്രക്കുകൾ വരുന്ന സ്ഥലം ആയത്കൊണ്ട് തന്നെ അതൊരു വലിയ ഏരിയ ഉണ്ടായിരുന്നു.
പാർക്കിംഗ് ഏരിയ, റെസ്റ്റിംഗ് ഏരിയ ഹോട്ടൽ ഏരിയ എന്നിങ്ങനെ അവർ ഒരു ഇടം പോലും വിടാതെ അരിച്ചു പെറുക്കി. ഒടുവിൽ….
വർക്ക്‌ഷോപ്പ് ഏരിയയിൽ നിന്നൊക്കെ കുറച്ച് മാറി രണ്ടുമൂന്ന് വീടുകളുടെ ഇടയിലെ ഒരു ഇടുക്കിൽ ഒരു ട്രക്ക് കിടക്കുന്നത് അസ്ലന്റെ കൂട്ടാളികളിൽ ഒരുവനായ സാജിദ് കണ്ടു. അവൻ പരിസരം ഒന്ന് ചുറ്റും നോക്കി. ഇങ്ങനൊരു ട്രക്ക് ഇങ്ങോട്ട് കയറ്റികൊണ്ട് വരണ്ട ഒരു കാര്യവുമില്ല എന്നവന് തോന്നി. പാർക്കിങ്ങിനും മറ്റുമായി വിശാലമായ സ്ഥലം ഉള്ളപ്പോൾ പിന്നെ ഇതെന്തിനാവും ഇവിടെ കൊണ്ടുവന്ന് ഇട്ടത് എന്നവൻ ചിന്തിച്ചുകൊണ്ട് അതിനരുകിലേക്ക് നടന്നു.
അടുത്ത് ചെന്നതും അവന്റെ മുഖം വിടർന്നു. അതെ ആഴ്ചകളായി തങ്ങൾ തേടി നടന്നത് എന്താണോ അത് ഇതാ തങ്ങളുടെ കൈ എത്തും ദൂരത്ത് കിടക്കുന്നു. അവൻ ഒന്നുകൂടി ഉറപ്പിക്കാൻ ആയി ഫോണിൽ cctv ൽ നിന്ന് കിട്ടിയ ആ ട്രക്കിന്റെ പിക്ചർ നോക്കി. അതേ അത് തന്നെ.
പിന്നൊരു നിമിഷം പാഴാക്കിയില്ല അവൻ അസ്ലന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.
കാൾ കണക്ട് ആവാൻ ടൈം എടുക്കുന്നത് അവനെ അക്ഷമൻ ആക്കി.
“ശ്ശെ… ഒരത്യാവശ്യത്തിന് നോക്കിയ ഊമ്പിയ റേഞ്ച് കാണില്ല.” അവൻ ഫോണിൽ റേഞ്ച് കിട്ടാത്തത്കൊണ്ട് അസ്ലനെ തിരക്കി നടന്നു. അവൻ ശെരിക്കും ഓടുക ആയിരുന്നു. ഒടുവിൽ അവൻ അയാളെ കണ്ടെത്തി.