“ഭായ്.. ഭായ്… അവിടെ ഉണ്ട് ഭായ്.. കിട്ടി..” അവൻ കിതച്ചുകൊണ്ട് അത്രേം പറഞ്ഞു ഒപ്പിച്ചു.
“കിട്ടിയോ..? എവിടെ??” അസ്ലന്റെ കണ്ണിൽ ഒരുപോലെ പ്രതീക്ഷയും പകയും നിറഞ്ഞു.
“കുറച്ച്.. കുറച്ചങ് ഉള്ളിലേക്ക് കയറ്റി പാർക്ക് ചെയ്തിട്ടുണ്ട്.” അവൻ വീണ്ടും കിതച്ചു.
“വാടാ… ബാക്കി ഉള്ളവരെ വിളിച്ചു പറ അങ്ങോട്ട് വരാൻ” അസ്ലൻ അത് പറഞ്ഞ് നടക്കാൻ ഒരുങ്ങി.
“ഭായ് റേഞ്ച് ഇല്ല ഭായ് അതാ ഞാൻ വിളിക്കാഞ്ഞത്.” അവൻ വീണ്ടും ഫോൺ നോക്കി പറഞ്ഞു. ഉടനെ തന്നെ അസ്ലൻ ഫോൺ എടുത്ത് ബാക്കി ഉള്ളവരെ വിളിക്കാൻ നിന്നതും അയാൾക്കും റേഞ്ച് ഇല്ല എന്ന് അയാൾ മനസ്സിലാക്കി.
“മൈര്… ആഹ് നീ നടക്ക് ബാക്കി ഉള്ളവരെ ഒക്കെ വഴിയേ അറിയിക്കാം. നമുക്ക് ആദ്യം പോയി നോക്കാം വാ.”
അവർ ഒരു 6 മിനിറ്റ് കൊണ്ട് ആ ട്രക്ക് കിടന്ന സ്ഥലത്ത് എത്തി.
അസ്ലൻ ആ ട്രക്ക് തന്നെ എന്ന് കൺഫേം ചെയ്തു. ശേഷം അയാൾ ആ ട്രക്കിന് ചുറ്റും നടന്ന് വീക്ഷിച്ചു. എല്ലാം നോക്കി കഴിഞ്ഞു അവസാനം അതിന്റെ ബാക്കിലെ ഡോർ തുറന്ന് അകത്ത് കയറി ഫോണിലെ ഫ്ലാഷ് ഓൺ ആക്കി. അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
അയാൾ പതിയെ ഉള്ളിലേക്ക് നടന്ന് ചെന്ന് കുനിഞ്ഞു മുട്ടിൽ കൈ ഊന്നി നിന്ന് എണ്ണി തുടങ്ങി.
“1, 2, 3….12…20…23”
അപ്പോഴേക്കും പുറത്ത് നിന്ന സാജിദ് അകത്ത് എത്തിയിരുന്നു.
“എന്താ ഭായ് നോക്കുന്നത്?”
“ഒറപ്പിച്ചോ.. അവർ ഈ വണ്ടിയിൽ തന്നെ വന്നത്. ഇത് കണ്ടോ ഫുഡ് കഴിച്ചിട്ട് കളയാൻ വിട്ടുപോയ പാർസൽ പാക്കറ്റ് ആണ്. 23 എണ്ണം. 21 പെണ്ണുങ്ങളും ആ ജേർണലിസ്റ്റ് മൈരനും പിന്നെ ആ മറ്റവനും… അങ്ങനെ 23.
ഇനി ഇതിന്റെ ഡ്രൈവർ ആരാണെന്ന് കണ്ടുപിടിക്കണം അവന്റെ പേര് എന്താ പറഞ്ഞത്? മഹീന്തർ അങ്ങനെ എന്തോ അല്ലേ?”