സൂസൻ 9 [Tom]

Posted by

അങ്കിൾ തന്നെയാണ് എനിക്കും ദീപ്തിക്കും എല്ലാം അപ്ലൈ ചെയ്തു തന്നതും…

ഏറ്റവും മുകളിൽ അവിടത്തെ നല്ല സ്കൂൾ തന്നെ വച്ചു…

എനിക്ക് എ പ്ലസുകൾ ഇത്തിരി കുറവായതു കൊണ്ട് 3 മത്തെ അലോട്മെന്റ് വരെ കാത്തിരിക്കേണ്ടി വന്നു.. പക്ഷെ ദീപ്തി ക്കു ഫുൾ എ പ്ലസ് ആയതു കൊണ്ട് ആദ്യം തന്നെ കിട്ടി…

പക്ഷെ ഒരു പ്രശ്നം എന്ന് വച്ചാൽ എന്റെ വീട്ടീന്ന് സ്കൂൾ വരെ 25 km എങ്കിലും ഉണ്ട്.. ദീപ്തി ക്കു അടുത്ത് തന്നെ ആയിരുന്നു വെറും 2 km..

സ്കൂൾ ക്കെ തുറന്നു ഞങ്ങൾ ക്ലാസ്സ്‌ ൽ പോയി തുടങ്ങി…

സംഭവം ദീപ്തി എന്റെ മുറപ്പെണ്ണ് ആണെങ്കിലും ഞങ്ങൾ അതികം കമ്പനി ഒന്നും തന്നെ ഇല്ലായിരുന്നു…

പണ്ട് കുഞ്ഞയിരിന്നപ്പോ എന്തോ ഞാൻ അവളെ കണ്ടിട്ടുള്ളു പോലും.. അന്നൊക്കെ മിണ്ടുമായിരുന്നു എങ്കിലും അത്ര വലിയ മിണ്ടാട്ടം പോലും ഇല്ല.

അവൾ ഒരു പുസ്തക പുഴു ആണ്..24 മണിക്കൂർ ഒരുദിവസം ഉണ്ടെങ്കിൽ അടുത്തദിവസത്തിന്നു 2 മണിക്കൂർ കടം എടുത്തു പഠിക്കുന്ന വെറും പുസ്തകപ്പുഴു..

അതുകൊണ്ട് തന്നെ ആന്റിയും അങ്കിൾ ഉം ഞങ്ങടെ വീട്ടിൽ വിരുന്നു വരുമ്പോഴും അവൾ വരാതിരുന്നതും.. അവളുടെ അപൂപ്പനും അമ്മൂമ്മയും കൂട്ടിനു ഉള്ളത് കൊണ്ട് വീട്ടിൽ തന്നെ അവൾ ഇരിക്കുന്നതും…..

സ്കൂളിൽ വച്ചു കണ്ടാൽ പോലും പെണ്ണ് ഒന്ന് സംസാരിക്കാത്തത് പോട്ടെ ഒന്ന് മൈൻഡ് ആകുക പോലും ഇല്ല…

എന്നെ മാത്രം അല്ല ആരെയും അവൾ ഒന്ന് നോക്കുക പോലും ഇല്ല.. ഒരുമാതിരി റോബോട് പോലെ… സ്കൂളിൽ വരുന്നു പഠിപ്പിക്കുന്നത് ശ്രെദ്ധിക്കുന്നു പോകുന്നു…

ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട് ഇവൾക്ക് വികാരവും വിചാരവും ഒന്നും ഇല്ലേ ന്നു..

അവൾ ആള് അങ്ങനെക്കെ ആണ് എങ്കിലും.. ഒരു പ്രതേക ഫാൻ ബേസ് തന്നെ അവൾക്കു ഉണ്ട്… കാണാൻ സുന്ദരി ആയതു കൊണ്ട് ബോയ്സ് ന്റെ ഫാൻ ബേസ്.. പഠിത്തത്തിൽ ടോപ് ആയതു കൊണ്ട് ടീച്ചർ മാരുടെ ഫാൻ ബേസ്… അത് പോലെ കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് പഠിക്കുന്ന വിഷയങ്ങൾ അവൾ സംശയങ്ങൾ തീർത്തു കൊടുക്കുന്നത് കൊണ്ട് അങ്ങനെയും ഫാൻ ബേസ്…

Leave a Reply

Your email address will not be published. Required fields are marked *