“ങേ….. അവൾ ….അവൾ അവിടെ ഉണ്ടായിരുന്നു ന്നോ??”
“അതേ… ഹരി യുടെ വീട്ടിൽ ഞാൻ ചെന്നപ്പോൾ മുതൽ അവിടെ ഉണ്ടായിരുന്നു അവൾ ദഹന സമയം വരെ”
“കിരണേ…..”
ജെറി അവൾ പറഞ്ഞത് കേട്ട് അത്ഭുതത്തോടെ കിരൺ നെ നോക്കി …. അവന്റെ മുഖവും അതേ ഭാവത്തിൽ ആയിരുന്നു
………………………………………………………….
രാജശേഖരൻ ഹാളിൽ വച്ചിരിക്കുന്ന തന്റെ മകന്റെ വലിയ ഫോട്ടോ യിൽ നോക്കി തളർന്ന് ഇരിക്കുകയാണ്… ചടങ് ഒക്കെ കഴിഞ്ഞു മിക്കവരും പോയിരുന്നു .. ആ വീട്ടിൽ പ്രതാപനും പുള്ളിയുടെ ഡ്രൈവറും പുറത്തായി അയാളുടെ കൈ ആളുകളും മാത്രം ഉണ്ട്..
“പ്രതാപ…… ആര ഈ ചെയ്ത്ത് ചെയ്തത്?? എന്റെ മോൻ….”
അയാളോട് എന്ത് പറയണം ന്ന് അറിയാതെ പ്രതാപൻ അവിടെ സോഫയിൽ ഇരുന്നു.
“എന്റെ മകനെ ഒരു അനാഥ പ്രേതം പോലെ കൊന്നു തള്ളിയവർ ആരായാലും ഞാൻ കണ്ടുപിടിക്കും… ”
അയാൾ ചാടി എണീറ്റു നിന്നു.
“ആൽബർട്ട്…..” അയാൾ ഉച്ചത്തിൽ വിളിച്ചപ്പോൾ പുറത്ത് നിന്നും ആജാന ബാഹുവായ ഒരു യുവാവ് അകത്തേക്ക് കയറി വന്നു.
“മുതലാളി…”
“ഹരി അവസാനം എങ്ങോട്ടാ പോയത്??”
“അറിയില്ല ഹരി സർ അവസാനം ജീപ്പും എടുത്ത് പെട്ടെന്ന് പോകുക ആയിരുന്നു ”
“ഹ…. എനിക്ക് എല്ലാം അറിയാം മറ്റവളുടെ ഫ്‌ളാറ്റിൽ നിന്ന് അവൻ എങ്ങോട്ട് പോയി ന്ന് എനിക്ക് 1 മണിക്കൂറിൽ അറിയണം നീ പോ ”
“ശരി മുതലാളി ”
ആൽബർട്ട് പുറത്തേക്ക് ഇറങ്ങി അവന്റെ ഒപ്പം കൂടെ നിന്നവരും ജീപ്പിലേക്ക് കയറി ജീപ്പ് ആ വീടിന്റെ ഗേറ്റ് കടന്നു പാഞ്ഞു പോയി..
“എന്റെ മകനെ കൊന്നത് ആരായാലും ഞാൻ അവരെയും അവൻ കിടന്ന പോലെ കിടത്തും…. പ്രതാപ… ആരാടാ ഈ ചെയ്ത്ത് ചെയ്തെ… നിനക്ക് എന്തെങ്കിലും സംശയം ഉണ്ടോ??”