ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Posted by

ജീവിതമാകുന്ന നൗക 6

Jeevitha Nauka Part 6 | Author  : Red Robin | Previous Part


“നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐ.ഐ.എം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018  ബാച്ച്.”

“പിന്നെ അവൻ്റെ പേര് അർജ്ജുൻ എന്നല്ല ശിവ എന്നാണ്. മുഴുവൻ പെരുമറിയില്ല. രണ്ടാമത്തെ വർഷം പകുതിക്ക് വെച്ച് അവൻ കോഴ്‌സ് നിർത്തി പോയി എന്ന് മാത്രമാണ് അവനെ പറ്റി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അന്ന് അവനെ ക്ലാസ്സിൽ കണ്ടപ്പോൾ തന്നെ  ഞാൻ തിരിച്ചറിഞ്ഞായിരുന്നു. അവൻ എന്നെയും. അവൻ എന്നെ ക്ലാസ്സിനു വെളിയിലേക്ക് വിളിച്ചിറക്കി ഭീഷിണി സ്വരത്തിൽ സംസാരിച്ചത്  കൊണ്ട് മാത്രമാണ്  ഞാൻ ഇത്രയും   അന്വേഷിച്ചത്.”

അന്നക്ക  കുറച്ചു നേരം ഒന്നും മിണ്ടാൻ സാധിച്ചില്ല.  അത്രക്ക് വലിയ ഷോക്കിലായിരുന്നു അവൾ.

“ഹലോ ആരാധിക അവിടെ തന്നെ ഉണ്ടോ ?”

സാറയുടെ ചോദ്യം കേട്ടാണ് അവൾ സുബോധത്തിലേക്ക് തിരികെ വന്നത്. ഉടനെ അവൾ രാഹുലിനെ കുറിച്ച് ചോദിച്ചു. രാഹുലിനെ മുൻപരിചയം ഇല്ലെന്നായിരുന്നു അവരുടെ മറുപടി.

കൂടുതൽ എന്തോക്കെയോ ചോദിക്കണം എന്ന് അന്നക്കു തോന്നി. പക്ഷേ എന്താണ് എന്ന് അവള്ക്ക് വ്യക്തതയുമില്ല. ഹോസ്റ്റൽ ഗേറ്റ് എപ്പോൾ വേണെമെങ്കിലും അടക്കാം. അത് കൊണ്ട് സാറക്ക് നന്ദി പറഞ്ഞിട്ട് അവൾ കാൾ അവസാനിപ്പിച്ച് ഹോസ്റ്റലിലേക്ക് തിരികെ പോയി.

ചെന്നതും ഡയറി തുറന്നു അറിഞ്ഞ കാര്യങ്ങൾ മുഴുവൻ എഴുതി. എന്നിട്ട് ഓരോന്ന് ആലോചിച്ചിരുന്നു.  അവളുടെ ചെയ്‌തികൾ അമൃതയും അനുപമയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“എന്താടി ഒരു രഹസ്യം? നീ കുറച്ചു  നാളയെല്ലോ ആ ഡയറയിൽ ഒരു കുത്തികുറിക്കൽ?”

അമൃതയായിരുന്നു അത് ചോദിച്ചത്

“അതെ അതെ, ഇടയ്ക്കു അതും തുറന്നു വെച്ചു സ്വപ്‌നം കണ്ടിരിക്കുന്നത് ഞാനും കണ്ടിട്ടുണ്ട് ഇനി വല്ല പ്രേമവും ആണോ ഡീ”

അനുപമയുടെ വക  ചോദ്യം

ഇരുവരുടെയും ചോദ്യം കേട്ട് അന്ന ഒന്ന് ഞെട്ടി. എന്തു പറഞ്ഞാലും സംഭവം കൈവിട്ടുപോകും. ഒന്നാലോചിച്ചു ശേഷം അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *