അമ്മാവൻ കൊറേ നിർബന്ധിച്ചു എങ്കിലും ചേച്ചി സമ്മതിക്കാൻ കൂട്ടാക്കിയില്ല.. ഇനി കൂട്ടാക്കിയാൽ ദീപ്തി എല്ലാം ഗായത്രി ചേച്ചിയുടെ ഭർത്താവിനോട് പറയും എന്നൊക്കെ ആയിരുന്നു നിബന്ധന…
ഞാനും ദീപ്തിയും മിണ്ടറുപോലും ഇല്ലായിരുന്നു
എന്നെ ശത്രുക്കളെ കാണും പോലെ ആയിരുന്നു കണ്ടത് അവൾ ..
പബ്ലിക് എക്സാം ഉം കഴിഞ്ഞു… ആ ദിവസം തന്നെ ഞാൻ വീട്ടിലേക്കു പുറപ്പെട്ടു…
പിന്നെ അമ്മാവന്റെ വീട്ടിലോട്ടു പോയിട്ടില്ല
എന്തിനു അവളുടെ കല്യാണത്തിന് പോലും എന്നെ വരണ്ട എന്ന് അവൾ പ്രേത്യേകം വിളിച്ചു വരെ പറഞ്ഞു.. അവളുടെ കല്യണഫോട്ടോ പോലും കാണുന്നത് എന്റെ അനിയത്തി എനിക്ക് കാണിച്ചു തന്നപ്പോഴാണ്, അതിനു ശേഷം ഞാൻ ദീപ്തിയെ കണ്ടിട്ട് പോലും ഇല്ല….
ദീപ്തിയുടെ കെട്ടിയോൻ നല്ല ഉയർന്ന ജോലിയും പോരാത്തതിന് 5 അക്ക ശമ്പളവും ഉള്ളവൻ തന്നെ ആയിരുന്നു.. എന്തുകൊണ്ടും അവൾക്കു യോജിക്കുന്ന ഒരുത്തൻ…
അതിനു ശേഷം ഇന്നാണ് ആ വീട്ടിലേക്കു പോകുന്നത്….
ഞാനും അമ്മയും അവിടെ എത്തി..
പ്രധാന ബന്ധുക്കൾ എല്ലാം അവിടെ ഉണ്ടായിരുന്നു… ദീപ്തിയെ അവിടെ കാണല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ ആ വീടിന്റെ പടി കയറി…
അവളുടെ ഉള്ളിൽ എന്നും ഞാൻ ഒരു ചതിയൻ ആണ് . അത് ഒരിക്കലും മാറില്ല… വെറുപ്പിനെകാളും കൂടുതൽ അറപ്പാണ് അവൾക്കു എന്നോട്…
ബോഡി വീടിന്റെ ഹാളിൽ തന്നെ ദർശനത്തിന് വേണ്ടി വച്ചിട്ടുണ്ട്.. ഉച്ചക്ക് 2 മണിക്ക് ആണ് ചടങ്ങ്… അമ്മ ഉള്ളിൽ കയറിയപ്പോൾ തന്നെ ബോഡിയുടെ അടുത്ത് കരഞ്ഞു കൊണ്ടിരുന്ന അമ്മായിയുടെ അടുത്തേക്ക് പോയി… അമ്മായിയെ സമാധാനിപ്പിക്കാൻ തുടങ്ങി… അവിടെ അമ്മയുടെ ചേച്ചിമാരും ഉണ്ടായിരുന്നു…
ഞാൻ വാതിലിന്റെ അവിടെ നിന്നു കൊറച്ചു നേരം അവരേം നോക്കി നിന്നു… അതിനു ഇടക്കാണ് ഗായത്രി ചേച്ചിയുടെ അമ്മ അവിടെ ഇരിക്കുനത് കണ്ടത്…
അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ഒരു ചോദ്യം ആയിരുന്നു.. ഗായത്രി ചേച്ചി ഇവിടെ ഉണ്ടാകുവോ??
ഉണ്ടെങ്കിൽ ഇപ്പോൾ എങ്ങനെ ആയിരിക്കും എന്നോട് പ്രതികരിക്കുക?? പഴയ സ്നേഹം ഉണ്ടാകുവോ?? അതോ കള്ളകളികൾ മറ്റൊരാൾ അറിഞതിന്റെ ദേഷ്യം ഉണ്ടാകുവോ??