ന്താ നോക്കുന്നെ എന്ന അവൾ തലപൊക്കി ചോദിച്ചു.. ഞാൻ ഇരിക്കുന്നതിന്റെ അടുത്ത കൈ തട്ടിക്കൊണ്ടു ഇങ്ങോട്ട് വന്നു ഇരിക്കാൻ ഞാൻ പറഞ്ഞു… അവൾ ആദ്യം ഒന്ന് മടിച്ചു പിന്നെ പതിയെ വന്നു ഇരുന്നു…
“എന്താ ” അവൾ ചോദിച്ചു…
“വെറുതെ അവിടെ നിക്കുന്നത് കണ്ടോണ്ട് ഇരിക്കാൻ വിളിച്ചെയ് ” ഞാൻ പറഞ്ഞു…
പിന്നെയും നിശബ്ധത…”ട്രർ ടക്ക് ” പെട്ടന്ന് ആയിരുന്നു ഞങ്ങളെ രണ്ട് പേരെയും ഒരുപ്പോലെ ഞെട്ടിച്ചുകൊണ്ട് ഇടി പെട്ടിയത്.. പെട്ടന്ന് ഉള്ളതായിരുന്നത് കൊണ്ട് ആരതി പേടിച്ചു എന്റെ ദേഹത്തേക്ക് ചാരി വീണു… ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു… ഒന്ന് തീർന്ന് കുറച്ചു സമയത്തിനുള്ളിൽ തന്നെ അടുത്തതും വന്നു.. പെട്ടന്ന് സ്വയബോധം വന്നപ്പോൾ അവൾ എന്റെ കൈ തട്ടി മാറ്റി കുറച്ചു മാറി ഇരുന്നു..
“എന്ത്പറ്റി ” ഞാൻ ചോദിച്ചു…
“അങ്ങനെ ഇരുന്നാൽ ഒരുപക്ഷെ.. നീ എന്റെ ആണെന്ന് ഞാൻ വിശ്വസിച്ചുപോകും… അത് സത്യമല്ല എന്ന അറിയുമ്പോൾ ഞാൻ വീണ്ടും വിഷമിക്കേണ്ടി വരും ” അവൾ താഴേക്ക് നോക്കി പറഞ്ഞു…
ഞാൻ തിരിച്ചു ഒന്നും പറയാതെ മഴ ആസ്വദിച്ചു നിന്നു…5 മിനിറ്റ് നിക്കേണ്ടി വന്നു അപ്പോഴേക്കും ബസ് വന്നു… ബസിന്റെ ഡോർ തുറന്നിട്ട അവൾ ഒന്നുകൂടെ എന്നെ നോക്കി…
ചെറിയ ഒരു പുഞ്ചിരി സമ്മാനിച്ചു അവളെ ഞാൻ യാത്രയാക്കി…
അവൾ പോകുന്ന ആ ബസ് വഴി തീരുന്ന വരെ നോക്കി നിന്നു.. അതിനു ശേഷം തിരികെ ഞാൻ ഇരുന്ന സ്ഥലത്തേക്ക് തന്നെ വന്നു ഇരുന്നു…
ഇടിച്ചുകുത്തി പെയ്യുന്ന മഴയിലേക്ക് കണ്ണും മിഴിച്ചിരുന്നു… പതിയെ എന്റെ മനസ് വർഷങ്ങൾ മുൻപിലേക്ക് സഞ്ചരിച്ചു..
എന്റെ രണ്ടാം വയസിൽ ആയിരുന്നു അവൾ ജനിച്ചത്.. അച്ഛമ്മക്കും അച്ചാച്ചനും ആഗ്രഹിച്ചപോലെ ഒരു പെൺകുട്ടി എല്ലാരും വളരെ സന്ദോഷത്തിൽ ആയിരുന്നു… അന്ന് ഞങ്ങൾ കൂട്ടുകുടുംബം ആയിരുന്നു… കുഞ്ഞുനാളിൽ അവർ പറഞ്ഞിരുന്നത് അവൾ എന്റെ പെണ്ണ് ആണ് എന്ന ആയിരുന്നു… പക്ഷെ കാലം കടന്നു പോയപ്പോൾ എന്റെ സ്വഭാവം മാറിയപ്പോ എല്ലാം ഞാൻ മറന്നു… എന്റെ അഞ്ചാം വയസ് വരെ ഞങ്ങൾ അവിടെ ആയിരുന്നു… ഒരു നിമിഷം എന്നെ വെറുതെ വിടാതെ എന്റെ കൂടെ നടന്നിരുന്ന പെണ്ണ് ആയിരുന്നു അവൾ.. ഞങ്ങൾ വീട് മാറി വന്ന ശേഷം ഇടക്ക് ഇടക്കുള്ള വെക്കേഷൻ ഒക്കെ അവൾ എന്റെ കൂടെ ആയിരുന്നു… അവൾ കൂടെ ഉള്ളപ്പോൾ എനിക്ക് എന്നും സന്ദോഷം ആയിരുന്നു.. സഹോദരങ്ങൾ ഇല്ലാതിരുന്ന എനിക്ക് അവളെ വേറെ ഒരു രീതിയിൽ കാണാൻ കഴിഞ്ഞില്ല… എപ്പോഴും കൂടെ ഉണ്ടായിരുന്നിട്ടും ഇവൾ ഇത് എന്നോട് പറഞ്ഞിരുന്നുമില്ല… പക്ഷെ പെട്ടന്ന് വന്നു അങ്ങനെ പറഞ്ഞപ്പോൾ എങ്ങനെ പ്രീതികരിക്കണം എന്ന അറിയാത്തത്കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്.. പക്ഷെ അത് അവൾക്ക് വലിയ വിഷമം ആയി…എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന ഉണ്ട് പക്ഷെ എവിടെ തുടങ്ങണം എന്ന അറിയില്ല.. കുറച്ചു നേരം അങ്ങനെ നിന്നു മഴ മാറിയപ്പോൾ ഞാൻ തിരികെ വീട്ടിലേക്ക് വന്നു…