ഞാൻ ബാംഗ്ലൂർ പോകുന്നതിൽ അമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നു… അപ്പൊ അമ്മ പറഞ്ഞു നമ്മക്ക് കുറച്ചു ദിവസത്തേക്ക് അമ്മയുടെ വീട്ടിൽ പോയി നിക്കാമെന്ന്… ഞാനും അതിനു ശെരിവെച്ചു…
അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ അടുത്ത ദിവസം തന്നെ അങ്ങോട്ട് പോയി… അമ്മാവനും അമ്മായിയും ഞങ്ങൾ വരുന്നതറിഞ്ഞു പുറത്തു തന്നെ നിൽപ്പിനാടായിരുന്നു…
“എവിടയാട അഭി ഇങ്ങോട്ടുള്ള വഴി ഒക്കെ നീ മറന്നു അല്ലെ.. നീ ഇങ്ങോട്ട് ഒക്കെ വന്നിട്ട് എത്രകാലം ആയെന്നു വല്ല ഓർമയും ഉണ്ടോ.” അമ്മായി പരിഭവം പറഞ്ഞു…
”എന്താ സുധേ നീ അവരെ അകത്തേക്ക് വിളിച്ചുകൊണ്ടു പോയി പരിഭവം പറ പുറത്തു നിർത്തി ആണോ സംസാരിക്കുന്നെ ” അമ്മാവൻ ചോദിച്ചു…
“അയ്യോ ഞാൻ അത് മറന്നു… വാ കേറിവാ ” അമ്മായി ഞങ്ങളെയും കൊണ്ട് അകത്തേക്ക് പോയി ഞാനും അമ്മാവനും ഹാളിൽ തന്നെ ഇരുന്നു… അമ്മയും അമ്മായിയും കിച്ചനിലേക്ക് പോയി…
“പിന്നെ പറ… എന്നാ പോകുന്നെ ബാംഗ്ലൂരിലേക്ക്…” അമ്മാവൻ ചോദിച്ചു…
“ഈ വരുന്ന 25 നു ജോയിൻ ചെയ്യണം എന്നാ പറഞ്ഞേക്കുന്നെ… അതിനു മുൻപ് കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട് ”
“ആരതി എന്നാ വരുന്നേ ” ഞാൻ ചോദിച്ചു…
“അവൾക്ക് രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ എക്സാം തീരും മറ്റന്നാൾ ഇങ് എത്തും…” അമ്മാവൻ പറഞ്ഞു…
അപ്പൊ രണ്ട് ദിവസം ഇവിടെ പോസ്റ്റ് ആയിരിക്കും… ഞാൻ മനസ്സിൽ ആലോചിച്ചു… അപ്പോഴേക്കും വെള്ളവുമായി അമ്മയും അമ്മായിയും എത്തി…ഒരു ഗ്ലാസ് എനിക്കും ഒരു ഗ്ലാസ് അമ്മാവനും കൊടുത്തിട്ട് അവർ അവിടെ ഇരുന്നു… ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് ഇരുന്നു… ഉച്ചക്കുള്ള ഫുഡ് കഴിഞ്ഞു ചെറുതായി ഒന്ന് മയങ്ങി.. ഉറക്കം എഴുനേറ്റ് കഴിഞ്ഞു വീടിന്റെ ബാക്കിൽ ഒരു കുളം ഉണ്ട്.. അതിൽ വിസ്താരിചൊന്നു നീന്തി… രണ്ട് ദിവസം എങ്ങനെ ഒക്കെയോ തള്ളി നീക്കി…
(രണ്ട് ദിവസത്തിന് ശേഷം )
രാവിലെ ഉറക്കം എഴുനെറ്റ് പല്ലൊക്കെ തേച്ചു… ഹാളിലേക്ക് വന്നപ്പോൾ…