“മോനെ അവളെ ഒന്ന് വിളിച്ചുകൊണ്ട് വരാമോ ” അമ്മാവൻ എന്നോട് ചോദിച്ചു…
അവളോട് സംസാരിക്കാൻ പറ്റിയ അവസരം ആണെന്ന് എനിക്കു മനസിലായി…
“ആ ഞാൻ വിളിച്ചുകൊണ്ടാ വരാം..” ഞാൻ പറഞ്ഞു…
“എന്നാ പെട്ടന്ന് കഴിക്ക്… കാർ എടുത്തിട്ട് പോയിട്ട് വാ ” ഞാൻ വേഗം കഴിച്ചു.. ഡ്രസ്സ് ചേഞ്ച് ചെയ്ത് പെട്ടന്ന് തന്നെ ഇറങ്ങി… Polo GT ആണ് കാർ.. കാർ മുൻപോട്ട് നീങ്ങി തുടങ്ങി… മനസ്സിൽ ഒരു ചെറിയ സന്ദോഷം ഒക്കെ ഉണ്ട്… മുൻപ് പല തവണയും ഇവളെ വിളിക്കാൻ പോയിട്ടുള്ളത്കൊണ്ട് എനിക്കു വഴി അറിയാമായിരുന്നു… വണ്ടി സ്മൂത്ത് ആയി മുൻപോട്ട് പോക്കൊണ്ടിരുന്ന..ഒന്നര മണിക്കൂർ യാത്രയുണ്ട് അവളുടെ ഹോസ്റ്റലിലേക്ക്… അങ്ങനെ ഞാൻ അവളുടെ ഹോസ്റ്റലിൽ എത്തി… എത്തി എന്ന അറിയിക്കാൻ ആയി ഞാൻ അവളെ വിളിച്ചു..
റിങ് ചെയ്യുന്നുണ്ട്… രണ്ട് റിങ് ആയപ്പോഴേക്ക് കാൾ അവൾ കട്ട് ചെയ്തു…
ഞാൻ ഒന്നുകൂടെ ട്രൈ ചെയ്തു അപ്പോൾ അവൾ ബിസി ആയിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ കാൾ ഇങ്ങോട്ട് വന്നു…
” മോനെ നീ എവിടെയായി.. എത്താറായോ ” അമ്മ ചോദിച്ചു…
“ഞാൻ ഇവിടെ എത്തിയിട്ട് ഒരു 15 മിനിറ്റ് ആയി…അവളെ വിളിച്ചിട്ട് കിട്ടുന്നില്ല… നിങ്ങൾ ആരെങ്കിലും ഒന്ന് വിളിച്ചു നോക്ക് ” ഞാൻ കുറച്ചു ദേഷ്യത്തിൽ ആണ് പറഞ്ഞത്…
“ഇനി അവളെ വിളിക്കണ്ട… അവൾ ബസ് കേറിയെന്ന്… നീ തിരിച്ചു വാ” അമ്മ ദയനീയമായി പറഞ്ഞു…
“അവളോട് ഞാൻ വരുമെന്ന് പറഞ്ഞിരുന്നില്ലേ… അവളോട് എവിടെയെങ്കിലും ഇറങ്ങാൻ പറയ് ” ഞാൻ പറഞ്ഞു…
“അതൊക്കെ പറഞ്ഞു നോക്കി അവളുടെ ഏതോ ഒരു കൂട്ടുകാരിയും ഉണ്ട് അവളുടെ കൂടെ അതുകൊണ്ടാ ഇറങ്ങാൻ പറ്റില്ലാന്ന്… നീ എന്തായാലും തിരികെ വാ ” അമ്മ പറഞ്ഞു…
“ആ.. ഞാൻ തിരിക്കുവാ ” എന്ന പറഞ്ഞു കാൾ കട്ട് ചെയ്തു… അവൾ എന്നെ അവോയ്ഡ് ചെയ്യുവായിരിക്കും എന്ന മനസ്സിൽ ഒരു തോന്നൽ… ഞാൻ ഇങ്ങോട്ട് വന്നതിനേക്കാൾ പതുക്കെ ആണ് തിരികെ പോയത്…