ഞാൻ പോലും അറിയാത്ത ഞാൻ ചെയ്ത തെറ്റ് കൊണ്ട് ആണ് ഞാൻ ഇപ്പൊ ഇങ്ങനെ വിഷമിക്കുന്നത് എന്ന ഞാൻ ഓർത്തു… ഞാൻ തിരികെ വീട്ടിലെക്ക് ചെന്നു.. മുഖത്ത് ചിരി വരുത്തികൊണ്ട് ആണ് ഞാൻ അകത്തേക്ക് ചെന്നത്… വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അമ്മാവൻ പുറത്തേക്ക് വന്നു…
“ആ മോൻ എത്തിയോ… അവൾ ഇങ്ങനെ കാണിക്കുന്നതല്ലായിരുന്ന.. എന്ത് പറ്റിയോ എന്തോ.. മോനു പ്രശ്നം ഒന്നും ഇല്ലാലോ ” അമ്മാവൻ ചോദിച്ചു…
“ഏഹ് പ്രശ്നം ഒന്നും ഇല്ല..! ഞാൻ അകത്തേക്ക് പോകട്ടെ ” എന്ന ചോദിച്ചു ഇനിയുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു…ഞാൻ നേരെ റൂമിലേക്ക് പോയി… അവിടെ കയറി കിടന്നു… പതിയെ കണ്ണുകൾ അടഞ്ഞു തുടങ്ങി… പെട്ടന്ന് തന്നെ താഴെ നിന്ന് അവളുടെ സൗണ്ട് കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു…
“മോനെ അവൾ വന്നിട്ടുണ്ട് ” ശബ്ദം കേട്ടിട്ടും താഴേക്ക് പോകാതെ ഇരുന്നത്കൊണ്ട് അമ്മ വന്നു പറഞ്ഞു…
“എനിക്കു നല്ല സുഖം ഇല്ല ഞാൻ ഒന്ന് കിടന്നോട്ടെ ” ഞാൻ ദയനീയമായി ചോദിച്ചു…
“അവൾ അങ്ങനെ ചെയ്തതിൽ നിനക്ക് വിഷമം ഉണ്ടോ ” അമ്മ ചോദിച്ചു..
“എനിക്കു ദേഷ്യം ഒന്നും ഇല്ല.. അല്ലേലും ഞാൻ ദേഷ്യപ്പെട്ടിട്ട് എന്തിനാ… അമ്മ ഒന്ന് പോകാമോ.. ഞാൻ ഒന്ന് കിടക്കട്ടെ ” ഞാൻ അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു…
അമ്മ ഒന്നും മിണ്ടാതെ ഇറങ്ങി താഴേക്ക് പോയി…
“അവൻ എന്തെ അവൾ വന്നത് പറഞ്ഞില്ലേ “അമ്മായിടെ ചോദ്യം കേട്ടു…
” അവനു എന്തോ തലവേദനയാണെന്ന് പറയുന്ന.. അവൻ കിടക്കുവാ.. കുറച്ചു കഴിഞ്ഞു ഇറങ്ങി വരാമെന്ന് ” അമ്മ അമ്മായിയോട് പറഞ്ഞു…
ചെറിയ ക്ഷീണം ഉണ്ടായിരുന്നു… തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി ഒന്ന് ഉറങ്ങാനായി.. എന്തൊക്കെ ചെയ്തിട്ടും ഉറക്കം വരുന്നില്ലായിരുന്നു… ഇനി ഇങ്ങനെ നിന്ന് ഉരുക്കാൻ ഞാൻ ഇല്ല ഇതിനു പ്രതികാരം ചെയ്തിട്ടേ തിരികെ പോകുന്നുള്ളൂ എന്ന ഞാൻ ഉറപ്പിച്ചു…