അത് നോക്കി ഇരിക്കുമ്പോഴാണ് ചെറിയമ്മ ഫോണിൽ വിളിച്ചത്..പല്ലവിക്ക് ഞാൻ 5 മിനിറ്റ് കൊണ്ട് വരും എന്നു മെസേജ് അയച്ചു അവളുടെ കോൾ കട്ടാക്കി. ചെറിയമ്മയുടെ ഫോൺ എടുത്തു.
ചെറിയമ്മ: “അമ്മയെ ലാന്ഡ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല അവിടെ ഇല്ലേ?.. “ “ഇല്ല അവർ 2 പേരും ഷീബേച്ചിയുടെ വീട്ടിലാനുള്ളത്.. “
“വെറുതേ പോയതാണോ?”
“ആ”
“അതെന്താ നീ പോകാഞ്ഞത്?”
“എനിക്ക് പഠിക്കാനുണ്ട്”
“എന്താണ് മോനേ നിനക്ക് പഠിക്കാൻ? മുത്തുച്ചിപ്പി ആല്ലെ?”
“എയ് അല്ല ശരിക്കും ബുക്കാണ്, മുത്ത് ചിപ്പി ചെറിയമ്മയുടെ കസ്റ്റഡിയിൽ അല്ലേ ഉള്ളത്?”
“ഹമമ് നീ പ്രിയ പറഞ്ഞ ബുക്ക് വാങ്ങിയോ?”
“3 എണ്ണം കിട്ടി, ബാക്കി 2 എണ്ണം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കിട്ടും”
“ആ അപ്പോ ബുധനാഴ്ച എന്നേ കൊണ്ട് വിടാൻ ഏട്ടൻ വന്നാൽ ബുക്ക് കൊടുക്കാം”
“ആഹാ ചെറിയമ്മ അപ്പോ ബുധനാഴ്ച വരുമല്ലേ?”
“എന്താടാ വരണ്ടേ?”
“വരണം കാണാൻ ഓർമ്മ ആവുന്നു”
“പിന്നെ..”
“ശരിക്കും”
“മോൻ കരയാൻ തുടങ്ങി ഞാൻ അവന് പാല് കൊടുക്കട്ടെ അമ്മയെ ഞാൻ നാളെ പകല് വിളിച്ചോളാം.. എന്നാല് നിന്റെ പണി നടക്കട്ടെ”
“ചെറിയമ്മേ അമ്മുവേചി പോയോ?”
“ആ പോയി.. അവള് നിന്നോട് അന്വേഷണം പറഞ്ഞിരുന്നു ഞാൻ മറന്നു പോയി പറയാൻ.”
“ഞാനും അന്വേഷിചെന്നു പറഞ്ഞേ”
ചിരിച്ചു കൊണ്ട് “ഞാൻ പറഞ്ഞോളാം, മോൻ പണിയൊക്കെ തീർത്ത് ഉറങ്ങിക്കൊ” എന്നു പറഞ്ഞു ഫോൺ വെച്ചു.. നോക്കുമ്പോൾ സ്കൈപ്പിൽ “എവിടെ പോയതാ? കുറേ വൈകുമോ?” പാവം പല്ലി അവിടെ ഇരുന്നു മുഷിഞ്ഞിട്ടുണ്ടാവും
ഞാൻ പല്ലവിമോൾക്ക് മെസ്സേജ് അയച്ചു “ഞാൻ വന്നു”
“എവിടെ ആയിരുന്നു സാറേ?”
“ഞാൻ ഒന്ന് ബാത്ത്റൂമിൽ പോയതാ”
“എടാ ദുഷ്ടാ നീ ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞാനും”
“അയ്യേ നിന്നെ എങ്ങിനെയാ അവിടെ ഒപ്പം കൂട്ടുക?”
“പോടാ കുരങാ.. ഞാനും ആ സമയത്ത് ടോയിലറ്റിൽ പോകുമായിരുന്നു എന്നാണ് പറഞ്ഞത്.. പറഞ്ഞു തീരുമ്പോഴേക്കും അയ്യേ?”
“എന്നാല് ഇപ്പോ പോയിട്ട് വന്നോ..”
“ഈ പാൻറ് വലിച്ചു കയറ്റിയിട്ടോ? ഇനി കുറച്ചു കഴിഞ്ഞു പോകാം അത്ര അത്യാവശ്യമില്ല.”