ഒരു ഓഫർ കിട്ടി കൂടെ പോയി ലൈൻ സെറ്റ് ആയാൽ വൻ ചിലവ് ഒരുത്തന്റെ വക.
ഞാനും ബാക്കി 4 ആൺപിള്ളേരും ഇന്നത്തെ വിശപ്പ് നാളത്തെ ചിലവിൽ തീർക്കാം എന്നു വിചാരിച്ചു അവിടുന്ന് ഇറങ്ങി അവന് നോട്ടമുള്ള ഹിന്ദി ഡിപ്പാർട്ട്മെന്റ്ലെ പെണ്ണിനെ തപ്പി ആണ് യാത്ര, ഇന്നത്തെ യൂണിയൻ വക വെള്ളം എത്തിച്ചു കൊടുക്കൽ പരിപാടിയിൽ പരിചയപ്പെട്ടത് ആണ് പോലും.. അവളെ അന്വേഷിച്ചുള്ള യാത്ര അവസാനിച്ചത് ലൈബ്രറിയിലാണ്.. ഏറെ കാലത്തിന് ശേഷം ലൈബ്രറിയിൽ കേറിയ ഞാൻ അന്തം വിട്ടു പോയി.. നിലമൊക്കെ ടൈൽസ് ഇട്ടിന് നിറയെ ഫാൻ ഒക്കെ വച്ചു .. ഭയങ്കര മാറ്റം.
ആ പെണ്ണിനെ കൂട്ടുകാരികളുടെ സഹായത്തോടെ അവിടുന്ന് പുറത്തു ചാടിച്ചു.. അവനെയും അവളെയും മുട്ടിച്ചു കൊടുത്തു നമ്മൾ അവിടുന്ന് പിന്മാറി..
അപ്പോഴാണ് വീണ്ടും അഭിവാദ്യങ്ങളും മുദ്രാവാക്യം വിളിയും ഒക്കെ കേട്ടത്.. ധർമ്മൻ ഒരു പമ്പ് സെറ്റ് വാടകയ്ക്ക് ഒപ്പിച്ചിട്ട് വന്നതാണ്.. പുതിയത് വരുന്നത് വരെ.. ബാക്കി പിള്ളേര് അതിന്റെ പിന്നാലെ പോയി ഞാൻ വീണ്ടും ക്ലാസ്സിൽ പോയി. പ്രതിഭ എതിരെ വരുന്നുണ്ടായിരുന്നു.. എന്നോട് ഒന്ന് ചിരിച്ചിട്ട് “ഞാൻ പോട്ടേ നാളെ കാണാം” കൂടാതെ ലൈം വാങ്ങി കൊടുത്തത്തിന് ആയിരിക്കും ഒരു “താങ്ക്സ്” കൂടെ പറഞ്ഞിട്ട് പോയി.
ഞാൻ ക്ലാസ്സിൽ പോയി ധന്യ ഒരു ബെഞ്ചിൽ സൂസന്റെ മടിയിൽ തലയും വെച്ചു കിടക്കുന്നുണ്ട്.. ജിഷ്ണയെ കണ്ടില്ല ലക്ഷ്മി ഇന്നലത്തെ നോട്ട്സ് എഴുതുന്നുണ്ട്.. പിള്ളേര് ക്ലാസ്സിൽ ഒന്നും കേറിയില്ലെങ്കിലും നോട്ട്സ് കൃത്യമായി എഴുത്തും.. എന്റെ നോട്ട്സ് മാത്രമല്ല അധിക ആൺപിള്ളേരുടെ നോട്ട്സും പെൺപിള്ളേരുടെ കൈവശം ആണ്.. അവർ അത് എഴുതി കൊടുക്കും.. അതിന് ബദലായി മഞ്ച്, ഡയറിമിൽക്ക്, ഷാർജ്ജ ഷയിക്ക് അങ്ങിനെ ഉള്ള സാധനങ്ങൾ ഒക്കെ കൊടുക്കണം..
അത് ഒരു സൈഡ് പക്ഷേ ഇവർ ഇങ്ങനെ സഹായം ചെയ്യുന്നതിന്റെ വേറെ ഒരു പ്രധാന കാരണമുണ്ട്, 2 പേരുടെ നോട്ട്സ് എഴുതി കൊടുത്താൽ വായിച്ചു പഠിക്കുന്നതിനെക്കാൾ വേഗം കാര്യങ്ങള് മനസ്സിലാവും എന്നതാണ്.. പക്ഷേ അത് ഇരുന്നു എഴുതാൻ ഉള്ള ക്ഷമ സമ്മതിച്ചു കൊടുത്തേ പറ്റൂ.