“എവിടെയാ പോകേണ്ടത്?”
“എവിടെയും പോകാൻ അല്ല, ഞാൻ ഉദ്ദേശിച്ചത് ചാറ്റിങ് നിർത്തണം എന്നാണ്”
ദൈവമേ പെണ്ണിന് ഞാൻ നോക്കുന്നത് മനസ്സിലായി തുടങ്ങിയോ? “എന്തേ ഞാൻ ബോറടിപ്പിച്ചോ അതോ ഉറക്കം വന്നോ?”
“അയ്യോ എന്റെ പൊന്നേ അതൊന്നുമല്ല നാളെ ഭാഭിയുടെ പിറന്നാളാണ്, 12 മണിക്ക് വിളിച്ചു വിഷ് ചെയ്യണം.. ഇപ്പോ 11:45 ആയി.”
“ഓകെ”
“നാളെ തന്റെ പഠിപ്പ് എപ്പോൾ തീരും?”
“3:30- 4:00”
“കോളേജ് തീരുന്ന സമയമല്ല ചോദിച്ചത്.. വീട്ടിൽ വന്നിട്ടുള്ള പഠിപ്പ്, ഹോംവർക് നോട്ട്സ് എഴുത്തൊക്കെ?”
ഇവളിതെന്തൊക്കെയാണ് ചോദിക്കുന്നത്. ഇതൊന്നും നമ്മൾക്ക് പറഞ്ഞ പണിയെല്ലാന്ന് പറയണമെന്നുണ്ട്. എന്നാലും നമ്മളെ നമ്മൾ തന്നെ മോശമാക്കേണ്ട എന്നു വിചാരിച്ചു.. അന്നേരം തോന്നിയത്ങ് തട്ടി ..
“ഈ ആഴ്ച മൊത്തമായി വലിയ പണിയൊന്നും ഉണ്ടാവില്ല.. ടീച്ചർമാർക്ക് 2 ദിവസം യൂനിവേർസിറ്റിയില് ട്രെയിനിങ് ഉണ്ട്.. അത് കൊണ്ട് നാളയും മറ്റന്നാളും കാര്യമായിട്ട് പഠിക്കാൻ ഒന്നും ഉണ്ടാകില്ല.. ഞാൻ അതാത് ദിവസം പഠിക്കലാണ് പിന്നത്തേക്ക് വെക്കറില്ല.. അത്കൊണ്ട് ഫ്രീ ആയിരിക്കും” എമ്മാതിരി തള്ള് ആണ് ഞാൻ തള്ളിയെ.. എനിക്ക് തന്നെ അതിശയമായിപ്പോയി..
“സൈം ആണ് ഞാനും അതാത് ദിവസം പഠിക്കും.. എടാ 12 മണി ആകാൻ ആയി ഞാൻ പോട്ടേ? നാളെ 8 മണിക്ക് വരുമോ?”
“വരാം”
“പിന്നെ സല്മാൻ ഖാൻ ആയിട്ട് തന്നെ വരണം കേട്ടോ?……ഗുഡ് നൈറ്റ്,”
അപ്പോഴേക്കും കോൾ കട്ടയിരുന്നു.. പെണ്ണിന് സമയം കൊല്ലനാണെങ്കിൽ കൂടി നമ്മളെ ബോധിച്ചിട്ടുണ്ട്.. ഓഫാക്കുന്നതിന് മുന്നേ വെറുതെ ഓൺലൈനിൽ ആരെങ്കിലും ഉണ്ടോ എന്നു നോക്കി, പ്രിയ ഉണ്ട് പക്ഷേ ഓറഞ്ച് ലൈറ്റ് ആണ്.. അപ്പോൾ വെറുതെ ഇരിക്കുവാണ് .. കെട്ടിയോൻ ഓൺലൈനിൽ വന്നില്ല എന്ന് തോന്നുന്നു. സാധാരണ പച്ച ലൈറ്റും കത്തിച്ചിട്ടാണ് ഉണ്ടാവാറ്.