ഏതായലും ഉറക്കം വന്നതുകൊണ്ട് ഞാൻ കിടന്നു ഉറങ്ങി.. കുറച്ചു നേരത്ത എണീറ്റു, കുറേ ദിവസം കൂടി ഷീബേച്ചിയെ രാവിലെ കണ്ടു.. ആള് പോകാൻ ഉള്ള തിരക്കായിരുന്നു ഞാനും കുളിച്ചു കോളേജിലേക്ക് പോയി.
ഷിമ്നയും പ്രതിഭയും ഒന്നിച്ചായിരുന്നു അത് കൊണ്ട് അവളോട് ഒന്നും മിണ്ടാൻ പറ്റിയില്ല. ഞാനും ഇന്ന് കാമ്പസിൽ തന്നെ ആയിരുന്നു.. കൂട്ടുകാരന്റെ കഴിഞ്ഞ ദിവസത്തെ ലൈൻ സെറ്റ് ആയതിന്റെ വക നമുക്കും അവളുടെ കൂട്ടുകാരികൾക്കും ട്രീറ്റ് ആയിരുന്നു.. പിന്നെ പുറത്തൊക്കെ നല്ല ചൂടായി തുടങ്ങി, കൂടാതെ ഉറക്കവും വരുന്നുണ്ടായിരുന്നു, അത് കൊണ്ട് പതിവില്ലാതെ ഉച്ചക്ക് ഒരു പിരീഡ് ക്ലാസ്സിൽ ഇരുന്നു.
വൈകീട്ട് വീട്ടിലേക്ക് പോകുന്ന സമയത്ത് ജിഷ്ണ ലക്ഷമിയോട് .. നാളെ എന്തായാലും വേണം ഒന്നും പറയേണ്ട എന്നൊക്കെ പറയുന്നത് കേട്ടു.. എന്താ കാര്യം എന്നു ചോദിക്കാൻ വരുമ്പോഴേക്കും സൂസൻ എന്നോട് എന്തോ ചോദിച്ചു ഞാൻ അതിന് ഉത്തരം പറയുമ്പോഴേക്കും ജിഷ്ണയോട് ചോദിക്കാൻ വന്നത് മറന്നു പോയി..
വീട്ടിലെത്തി ഇപ്പോഴുള്ള സ്ഥിരം പരിപാടി കുളിച്ചു വേഷം മാറൽ..
ഞാൻ മേല് കഴുകി ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു ഇന്ന് ശേഖരേട്ടനും രമ ടീച്ചറും കല്യാണം പറയാൻ വന്നിരുന്നു നിന്നോട് നേരിട്ട് പറയും എന്നു പറഞ്ഞു.
“കണ്ട അവിടെയുമിവിടെയും തെണ്ടി നടക്കാതെ കല്യാണ വീട്ടിൽ പോയി എന്തെങ്കിലും സഹായം ഒക്കെ വേണമെങ്കിൽ ചെയ്തു കൊടുക്കണം. രമ ടീച്ചർക്ക് നിന്നെ വലിയ കാര്യം ആണ്.”
ഞാൻ വീട്ടിൽ നിന്നിറങ്ങി.. അവിടെയൊക്കെ കറങ്ങി ചെറിയമ്മയുടെ പൂട്ടിയിട്ട വീടിന്റെ അടുത്തൊക്കെ ഒന്ന് പോയി നോക്കി. കുറച്ചു ദിവസമായില്ലേ?
സന്ധ്യക്ക് മുന്നേ വീട്ടിലെത്തി അച്ഛൻ വരാൻ സമയം ആയപ്പോൾ പഠിക്കാൻ എന്ന പോലെ മുറിയിൽ പോയി.. ഫോണെടുത്ത് നോക്കിയപ്പോഴാണ് ഒരു മിസ്സഡ് കോൾ കണ്ടത്.. അറിയാത്ത നമ്പറാണ് ചിലപ്പോൾ എയർടെൽ കസ്റ്റമർ കെയർ ആയിരിക്കുമെന്നു വിചാരിച്ചു മൈൻഡ് ആക്കിയില്ല. കുറച്ചു കഴിഞ്ഞു ഒരു 7:30 ആയപ്പോൾ ചെറിയമ്മ വിളിച്ചു അന്നേരമാണ് കാര്യം അറിഞ്ഞതു,