അത് ഏതായലും എനിക്ക് കിട്ടിയ പെണ്ണുങ്ങൾ ഒക്കെ എനിക്ക് എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ, എന്നെ അവർ വിശ്വസിച്ചത് കൊണ്ടോണ് എന്നാണ് എന്റെ വിശ്വാസം. ആ വിശ്വാസം നിലനിർത്താൻ ഞാൻ ശ്രമിക്കും.
ഇങ്ങനെ ഓരോന്ന് കാര്യമുള്ളതുമില്ലാത്തതും ചിന്തിച്ച് ഇരിക്കുമ്പോൾ ആണ് ജിഷ്ണ എന്തോ ചോദിച്ചത്. പിന്നെ ചിന്തകളൊക്കെ മടക്കി വെച്ചു കുറച്ചു കൂടി ചിന്തിച്ചെങ്കിൽ ഒന്നിക്കൽ ഞാൻ വലിയ ചിന്തകൻ ആയായിപ്പോയെന്നെ അല്ലങ്കിൽ ഒരു വട്ടൻ..
“ലക്ഷ്മി എന്താ വരാഞ്ഞത്?” എന്നു ഞാൻ ധന്യയോട് ചോദിച്ചു. “അവളുടെ ആന്റി us ന് വരുന്നുണ്ട് എയർപോർട്ടിൽ അവരെ സ്വീകരിക്കാൻ പോയതാണ് പോലും..”
അങ്ങിനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് ഷിമ്ന അവിടേക്ക് വന്നത്. അവൾ ഇന്ന് ആന്റിയുടെ വീട്ടിലേക്കാണ് പോകുന്നത്, നമ്മൾ പോകുന്ന അതേ റൂട്ടിലാണ് അത്കൊണ്ട് പോകുമ്പോൾ അവളെ കൂടി വിളിക്കണം, അത് പറയാൻ ആണ് വന്നത്.
അവൾ കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്നു , കൂടാതെ ഇടക്കിടെ എന്നെ നോക്കുന്നുണ്ട്, അവൾക്ക് എന്തോ എന്നോട് പറയാൻ ഉള്ള പോലെ. ഞാൻ ആരും കാണാതെ കണ്ണ് കൊണ്ട് എന്തേ എന്നു ചോദിച്ചപ്പോൾ അവളും കണ്ണുകൊണ്ട് വാ എന്നു കാണിച്ചു അവിടുന്ന് ക്ലാസ്സിലേക്ക് തിരിച്ചു പോയി..
അവൾക്ക് എന്തോ എന്നോട് പറയാൻ ഉണ്ട് എന്നു മനസ്സിലായി. അത് എന്താ എന്നു അറിയാതെ ഇനി ഒരു മനസ്സമാധാനം ഉണ്ടാവില്ല.
ഇപ്പോളിരിക്കുന്നവിടുന്നു അങ്ങിനെ മുങ്ങാൻ പറ്റില്ല. പണ്ടൊക്കെ മൂത്രമൊഴിക്കാൻ എന്നു പറഞ്ഞു പോകമായിരുന്നു. ഇപ്പോ അവിടെ ഒഴിച്ചോന്ന് പിള്ളേര് പറയും. എന്ത് പറഞ്ഞു പോകും.. അവരും പിന്നാലെ വരാതിരിക്കാൻ തക്ക കാരണം വേണം..
പെട്ടന്ന് ഒരു ഐഡിയ കിട്ടി.. ഞാൻ അവരോട് “എനിക്ക് മലയാളം ഡിപാർട്ട്മെൻറ് വരെ ഒന്ന് പോകണം അനിയെ ഒന്ന് കണ്ടിട്ട് വരാം നിങ്ങൾ ഇവിടെ ഇരിക്ക്, വന്നിട്ട് ഉച്ചഭക്ഷണം കഴിക്കാം” എന്നു പറഞ്ഞു ഞാൻ മെല്ലെ അവിടുന്ന് സ്കൂട്ടായി നമ്മുടെ ക്ലാസ്സിന്റെവിടെ പോയി.
വിചാരിച്ച പോലെ തന്നെ ഞാൻ വരുന്നതും നോക്കി ചുരിദാറിന്റെ ഷാളു വിരലിൽ ചുറ്റി ഷിമ്ന അവിടെ നിൽക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ തന്നെ എന്റെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നാണ് അവൾ ആദ്യം നോക്കിയത്. ഇല്ല എന്നു കണ്ടപ്പോൾ ആ മുഖം ഒന്ന് വിടർന്നു. പക്ഷേ എനിക്ക് കൂടുതൽ പേടി ആയി.. എന്താ ഇവളുടെ ഉദ്ദേശം എന്നു അറിയില്ലലോ. ഇനി പെണ്ണിന് എന്നോട് പ്രേമം വല്ലതും ആണോ?