എന്നാലും ഇടക്കിടെ അവൾ എന്നെ സംശയസ്പദമായി നോക്കുന്നുണ്ട്.. അങ്ങിനെ ലൈമും പഫ്സും തിന്നു കാമ്പസിലേക്ക് കേറുമ്പോ യൂണിയന്റെ ആഹ്ളാദ പ്രകടനം വരുന്നു.. പഴയ പമ്പ് മാറ്റാൻ കോളേജ് ഡെവലപ്മെൻറ് കമ്മിറ്റി പൈസ അനുവദിച്ചു എന്നു കേട്ടു.
ക്ലാസ്സിൽ പോയി അപ്പോഴേക്കും സാറ് വന്നു 1:30 മണിക്കൂർ ക്ലാസ്സ് എടുത്തു . ലഞ്ച് ബ്രേക്ക് ഉണ്ടായില്ല, അതിനു ശേഷമാണ് ക്ലാസ്സ് അവസാനിച്ചത് ഇനി ഏതായലും വേറേ ക്ലാസ്സ് ഉണ്ടാവില്ല.
ക്ലാസ്സ് കഴിഞ്ഞപ്പോൾ 1:45 ആയി. വേറെയും കുറച്ചു ആൺപിള്ളേര് ക്ലാസ്സിൽ ഉണ്ടായിരുന്നു.. പക്ഷേ പെൺപിള്ളേര് കുറേ ആൾക്കാർ ഉച്ചക്ക് വീട്ടിലേക്ക് പോയി. ബാക്കിയുള്ള പെൺപിള്ളേര് ഉച്ച ഭക്ഷണം കഴിക്കാൻ ഇരുന്നു. സാധാരണ അത് എല്ലാവരും കൂടി ആണ് കഴിക്കാറ്.
ഒരു ഓഫർ കിട്ടി കൂടെ പോയി ലൈൻ സെറ്റ് ആയാൽ വൻ ചിലവ് ഒരുത്തന്റെ വക.
ഞാനും ബാക്കി 4 ആൺപിള്ളേരും ഇന്നത്തെ വിശപ്പ് നാളത്തെ ചിലവിൽ തീർക്കാം എന്നു വിചാരിച്ചു അവിടുന്ന് ഇറങ്ങി അവന് നോട്ടമുള്ള ഹിന്ദി ഡിപ്പാർട്ട്മെന്റ്ലെ പെണ്ണിനെ തപ്പി ആണ് യാത്ര, ഇന്നത്തെ യൂണിയൻ വക വെള്ളം എത്തിച്ചു കൊടുക്കൽ പരിപാടിയിൽ പരിചയപ്പെട്ടത് ആണ് പോലും.. അവളെ അന്വേഷിച്ചുള്ള യാത്ര അവസാനിച്ചത് ലൈബ്രറിയിലാണ്.. ഏറെ കാലത്തിന് ശേഷം ലൈബ്രറിയിൽ കേറിയ ഞാൻ അന്തം വിട്ടു പോയി.. നിലമൊക്കെ ടൈൽസ് ഇട്ടിന് നിറയെ ഫാൻ ഒക്കെ വച്ചു .. ഭയങ്കര മാറ്റം.
ആ പെണ്ണിനെ കൂട്ടുകാരികളുടെ സഹായത്തോടെ അവിടുന്ന് പുറത്തു ചാടിച്ചു.. അവനെയും അവളെയും മുട്ടിച്ചു കൊടുത്തു നമ്മൾ അവിടുന്ന് പിന്മാറി..
അപ്പോഴാണ് വീണ്ടും അഭിവാദ്യങ്ങളും മുദ്രാവാക്യം വിളിയും ഒക്കെ കേട്ടത്.. ധർമ്മൻ ഒരു പമ്പ് സെറ്റ് വാടകയ്ക്ക് ഒപ്പിച്ചിട്ട് വന്നതാണ്.. പുതിയത് വരുന്നത് വരെ.. ബാക്കി പിള്ളേര് അതിന്റെ പിന്നാലെ പോയി ഞാൻ വീണ്ടും ക്ലാസ്സിൽ പോയി. പ്രതിഭ എതിരെ വരുന്നുണ്ടായിരുന്നു.. എന്നോട് ഒന്ന് ചിരിച്ചിട്ട് “ഞാൻ പോട്ടേ നാളെ കാണാം” കൂടാതെ ലൈം വാങ്ങി കൊടുത്തത്തിന് ആയിരിക്കും ഒരു “താങ്ക്സ്” കൂടെ പറഞ്ഞിട്ട് പോയി.