“അതേ.
ഇന്നലെ ഉറങ്ങിട്ട് ഇല്ലാ.
അതേ നീ ലോറി കൊണ്ട് ഇവിടെ ഇട്ടേക്കുന്നത് എന്തിനാ..”
“സിമെന്റ് ചാക് ആണ് പുറമെ എവിടെ എങ്കിലും ഇട്ടാൽ മുകളിതെ ഷീറ്റ് അങ്ങ് പറന്നു പോയാൽ ഞാൻ ഉണ്ടാക്കി കൊടുക്കേണ്ടി വരും സിമന്റ്.”
അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഞാൻ ദീപ്തിയുടെ അടുത്ത് ഇരുന്നപ്പോൾ പടുത്തം കഴിഞ്ഞു എന്റെ പത്രത്തിൽ കയ്യിട്ട് വരാൻ രേഖയും എത്തി.
പിന്നെ സമയം പോയത് അറിഞ്ഞില്ല.
ഗായത്രി എഴുന്നേറ്റ് കുളിച് ശേഷം ദീപു കൂടി അടുത്തുള്ള ശിവ ക്ഷേത്രത്തിലേക്ക് പോയി.
വൈകിയൽ വിളിക്കണം ഞാൻ വന്നു കൂട്ടികൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ. എന്നെ തൊടാൻ പറ്റിയ ഒരുത്തവനും ഈ നാട്ടിൽ ജനിച്ചിട്ട് ഇല്ലാ എന്നാ ഡയലോഗ് ആയിരുന്നു ദീപു ന്റെ.
അവർ അമ്പലത്തിലേക് പോയപ്പോൾ. ഞാനും രേഖയും തനിച് ആയി.
അവളോട് എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടായിരുന്നു. ഇതാണ് നല്ല അവസരം എന്ന് മനസിലാക്കി ഞാൻ അവളുടെ അടുത്തേക് ചെന്ന്.
അവൾ ആണേൽ മുൻപ് വശത്ത് ഇരിക്കുന്നുണ്ടായിരുന്നു കൈയിൽ ഒരു പുസ്തകം ആയി.
അവളോട് ചേർന്ന് ഇരുന്നു ഞാൻ.
“രേഖേ…”
“എന്നാ ഏട്ടാ..?
ഏട്ടന് എന്തെങ്കിലും പറയാൻ ഉണ്ടോ..”
“അതെന്ന നീ ചോദിച്ചേ?”