“അതും വേഗം വേണം. പറ്റുവിങ്കിൽ ഇന്ന് തന്നെ കണ്ട് പിടിക്കാൻ നോക്ക്.”
“ശെരിടാ…
ലോറിയിൽ ഉള്ളത് സൈഫ് ആണോ.”
“നല്ല മഴ വരുന്നുണ്ട് എന്ന് തോന്നുന്നു അതുകൊണ്ട് സൈഫ് ആയിരിക്കും.”
“നീ ആദ്യം ഞാൻ പറഞ്ഞ കാര്യം നോക്ക്.”
അവൻ എന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വിട്ടേച് പോയി.
ഞാൻ ഉള്ളിലേക്ക് കയറുന്നതിനു മുൻപ് ഗായത്രി എന്നെ വിളിച്ചു അവൾ കുഞ്ഞിനേയും എടുത്തു കൊണ്ട് മുറ്റത്തു ഉണ്ടായിരുന്നു.
“അജു….
ഇന്നലെ…”
അപ്പോഴേക്കും ദീപ്തി മുൻപ് വശത്തേക് വന്നത് കണ്ടു അവൾ സംസാരം അവിടെ നിർത്തി.
“എന്റെ അജു….
ഇന്നലെ ഈ പെണ്ണ് കിടന്ന് ഉറങ്ങില്ലടാ…
നീ വരുന്നതും നോക്കി മുറിയിൽ കൂടെ നടത്തം തന്നെ ആയിരുന്നു..
എന്നെയും പേടിപ്പിക്കാൻ വേണ്ടി..
നീ വന്നപ്പോ ആണ് ഞങ്ങൾക് ആശുവസം ആയത്.
എന്നെ കൂടി തീ തീറ്റിപ്പിക്കാൻ.”
എനിക്ക് മനസിലായി ഗായത്രി അത്രേ മാത്രം പേടിച്ചായിരുന്നു ഇരുന്നേ എന്ന് പക്ഷേ ദീപ്തി ക് അറിയില്ലല്ലോ എന്നും പോകുന്നപോലെ അല്ലായിരുന്നു ആ പോയത് എന്ന്.