“നീ ആ കൊച്ചിനെ തണുപ്പ് അടിപ്പിക്കാതെ ഉള്ളിൽ കയറി പോക്കടി.”
എന്ന് ദീപ്‌തി പറഞ്ഞിട്ട് അവൾ പറമ്പിൽ കാന്നുകാലികളെ കെട്ടിയാടോത്തേക് പോയി.
ഗായത്രി എന്റെ അടുത്തേക് വന്ന്.
“രേഖ എന്ത്യേ…”
ഞാൻ ചോദിച്ചു.
“അവൾ മുറിയിൽ ഇരുന്നു പഠിക്കുവാ…
അവള്ക്ക് ശല്യം അകത്തെ ഇരിക്കാൻ ആണ് കുഞ്ഞിനേയും കൊണ്ട് മുറ്റത്തേക് ഇറങ്ങിയത്.
കുഞ്ഞിനെ കണ്ടാൽ അവൾ കുഞ്ഞിനെ കൊഞ്ചിച്ചു സമയം കളയും. പഠിക്കില്ല ന്നെ.”
ഞാൻ ചിരിച്ച ശേഷം.
“ഇന്നലെ ഉറങ്ങി ഇല്ലേ..”
ഞാൻ അവളുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി.
“ഉറങ്ങുന്നത് എങ്ങനെ മനുഷ്യനെ തീ തീറ്റിപ്പിക്കാൻ ഇറങ്ങി കോളും…
എന്റെ ഏത് സമയത് ആണോ ഞാൻ നിന്റെ അടുത്ത് ഇങ്ങനെ ഒരു ഇത് ഉണ്ടെന്ന് പറഞ്ഞെ.”
“നിന്റെ മുഖത്ത് നല്ല ഉറക്ക ക്ഷീണം ഉണ്ടല്ലോ..
പോയി നന്നായി കിടന്ന് ഉറങ്ങ്..
ഇനി ആണ് അങ്ങോട്ട് എന്റെ കളികൾ തുടങ്ങാൻ പോകുന്നത്..
വൻ കോൾ തന്നെയാ കയ്യില്ലേക് കയറിയത്.”
“അപ്പൊ..”
അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി.
ഞാൻ കണ്ണ് അടച്ചു കാണിച്ചു.