“ആഹാ നീ അടുക്കളയിൽ കയറുന്നത് തിന്നാൻ മാത്രം ആണെന്ന ഞാൻ കരുതിയെ പതുകെ പതുകെ പയറ്റാൻ തുടങ്ങില്ലേ.”
“പിന്നല്ലാതെ.
ഇയാൾ എന്നെ സിന്ദൂരം ഒക്കെ ചാർത്തി സ്വന്തം ആക്കില്ലേ.
അർജുൻ ന്റെ ഭാര്യക്ക് ഒരു അപ്പം പോലും ചുടാൻ അറിയില്ല എന്ന് പറയുന്നത് നാണക്കേട് അല്ലെ അജു ഏട്ടന്.”
ഞാൻ ഒന്ന് ചിരിച്ചിട്ട്.
“വേഗം പഠിച്ചിട്ട് വാടി എന്റെ പത്രത്തിൽ നിന്ന് കയ്യിട്ട് വരാൻ.”
“തുടങ്ങിക്കോ ദേ വരുന്നു.”
ഞാൻ അവിടെ നിന്ന് അടുക്കളയിലേക് നടന്ന്.
അവിടെ ആണേൽ ദീപ്തി പറമ്പിൽ പോയി വന്നിട്ട് രാത്രി ലേക്ക് ഉള്ള അത്താഴം റെഡി ആകാൻ നോക്കുക ആയിരുന്നു.
“വൈകുന്നേരം ആയതേ ഉള്ളൂല്ലോ ഇപ്പൊ തന്നെ അത്താഴം എന്തിനാ ചേച്ചി വെക്കുന്നെ.”
“ആ നീ എത്തിയോ അടുക്കളയിൽ.
അതേ ഗായത്രിക് ഇവിടെ അടുത്ത ശിവ ക്ഷേത്രത്തിൽ ഒന്ന് പോകണം എന്ന്.”
പറഞ്ഞു കൊണ്ട് എനിക്ക് അപ്പവും ചിക്കൻ കറിയും എടുത്തു തന്നു.
“അപ്പൊ ചേച്ചിയും ഗായത്രിയും കഴിച്ചില്ലേ?”
“ഞങ്ങൾ പോയി വന്നിട്ട് കഴിച്ചോളടാ.”
“ഗായത്രി എന്ത്യേ. ഉറങ്ങുവാണോ?”