“അത് സാരമില്ലേച്ചി എനിക്ക് അങ്ങനെ വേദന ഒന്നുല്ല.” ആമി പറഞ്ഞു. എന്നാലും ആ പെണ്ണ് പിന്നേം പിന്നേം നിർബന്ധിച്ചു. അവസാനം അമ്മേം ആമിം അവളുടെ കൂടെ ആ വീട്ടിലേക്കു നടന്നു.
കുറച്ചു നടന്നിട്ട് അമ്മ തിരിഞ്ഞു നോക്കി.
“ഡാ നീ വരുന്നില്ലേ..?”
“ഞാനെങ്ങും ഇല്ല നിങ്ങൾ പോയിട്ട് വാ.” എനിക്ക് ആകെ കലിപ്പ് കേറി.
“ആ വരണില്ലെങ്കി അവിടെ നിക്ക് ഹല്ല പിന്നെ.”
അമ്മ അതും പറഞ്ഞു ആ പെണ്ണിന്റെ കൈ പിടിച്ചു പിന്നേം നടന്നു. ഞാൻ ബൈക്കിന്റെ കേട്പാട് നോക്കി അവിടെ നിന്നു.
“ഈ ചെളിയും വെച്ച് എങ്ങനാ വീട് വരെ പോണത്, വീട്ടിൽ വന്നു അറ്റ്ലീസ്റ്റ് ഇതൊക്കെ ഒന്ന് കഴുകിട്ടു പോവാല്ലോ.” ആ ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി. വീണ്ടും ആ പെണ്ണ്. ഇവൾ എന്റെ വായിൽ ഇരിക്കണത് കേട്ടിട്ടേ പോകു. ഞാൻ അവളോട് വീണ്ടും ചൂടാവാൻ ഒരുങ്ങി അപ്പോഴേക്കും അമ്മയുടെ വിളി വന്നു.
“ഡാ!!!” ആ ഒരു വിളിയിൽ എല്ലാം ഉണ്ടായിരുന്നു. ഞാൻ പിന്നെ സംസാരിക്കാൻ നിന്നില്ല. ആ പെണ്ണിന്റെ പിന്നാലെ നടന്നു. അവൾ ഓടി ചെന്ന് വീണ്ടും അമ്മയുടെ കൈ പിടിച്ചു. ആമി മുന്നിൽ നടന്നു. ഞാൻ ഏറ്റവും പിന്നിലും.
നടക്കുന്ന വഴി ഞാൻ ഒന്ന് ചുറ്റും നോക്കി, മാവിന്റെ മറവിലും കുറ്റി ചെടിയുടെ മറവിലും ഒക്കെ ആയി ഇവളുടെ ബാക്കി ടീം മെംബേർസ് ഒളിഞ്ഞിരിക്കുന്നു. എല്ലാരും കൂടി ഇവളെ ഇട്ടിട്ടു ഓടിയത് ആവണം. ആ ദേഷ്യത്തിന് ഇടയിലും എനിക്ക് ചെറിയ ചിരി വന്നു.
തുടരണോ?