അരവിന്ദനയനം 1 [32B]

Posted by

“ഓ ഇത്ര ജാഡ കാണിക്കല്ലേ മോനേ ഞാൻ കണ്ട് ഒളിഞ്ഞു നോക്കണത്. വേണേൽ മരിയാദക്ക് നോക്കിക്കോ.” ഈ പെണ്ണ് എന്നെ നാറ്റിക്കും. അമ്മയും ഓരോ ഫോട്ടോ എടുത്തു നോക്കുന്നുണ്ട്. എന്നാ പിന്നെ ഞാനും ഒരെണ്ണം എടുത്തേക്കാം.
എല്ലാം നോക്കി അതിൽ നിന്നു ഒരു 4 എണ്ണം അവർ രണ്ടുപേരും കൂടി സെലക്ട്‌ ചെയ്തു വെച്ചു.
പിന്നീട് ഉള്ള ശനി ഞായർ ദിവസങ്ങൾ പെണ്ണുകാണലിന്റെ ആയിരുന്നു. ഏതെങ്കിലും ദിവസം നേരത്തെ വന്നാൽ അന്നും പെണ്ണുകാണാൻ കൊണ്ടുപോകും. ആകെ പെട്ടു. കളിക്കാൻ പോയിട്ട് ഇപ്പൊ 2 ആഴ്ച ആവുന്നു, എനിക്ക് അതിൽ ആണ് സങ്കടം.
ഓരോ പെണ്ണിന്റെ അടുത്ത് ചെന്ന് എന്താ ചോദിക്കണ്ടത് എന്നൊക്കെ പോകുമ്പോൾ ഓർത്തു പോകും, എന്നാൽ ആളെ ഒറ്റയ്ക്ക് കിട്ടുമ്പോ ഇതൊക്കെ ഞാൻ മറക്കും. ഒടുക്കം ഞാനും മടുത്തു തുടങ്ങി എല്ലാം ഒരു പേരിനു പോയി കണ്ടു.
അവസാനം പെണ്ണുകാണാൻ ഒന്നും ഇല്ലാത്ത ഒരു ഞായറാഴ്ച കിട്ടി. ഹോ ആശ്വാസം… ഇന്നെങ്കിലും ഒന്ന് കളിക്കാൻ പോകാല്ലോ. അങ്ങനെ വിചാരിച്ചു ഇരിക്കുമ്പോ ആണ് അടുത്ത കുരിശ്. ഏതോ തുമ്മിയാൽ തെറിച്ച ബന്ധത്തിൽ ഉള്ളൊരു കല്യാണത്തിന് അമ്മയേം കൂട്ടി പോണം പോലും. ശോ.. ഇന്നും കളി പോയത് തന്നെ. ഞാൻ ഒഴിഞ്ഞു മാറാൻ കൊറേ നോക്കി പക്ഷെ എന്റെ കള്ളക്കളി ആമി പുഷ്പം പോലെ പൊളിച്ചു കയ്യിൽ തന്നു.

“വല്യമ്മേ ഞാനും വരട്ടെ കല്യാണത്തിന്?”
“അതിനെന്താ മോള് പോയി ആ ചുവപ്പ് പാവാടേം ബ്ലൗസും ഇട്ട് വാ. പോണ വഴി നമക്ക് മുല്ലപ്പൂ എവിടുന്നേലും വാങ്ങാം.”

ഞാൻ മനസില്ലാ മനസ്സോടെ വണ്ടി ഇറക്കി. നോക്കുമ്പോ ദാ മുന്നിൽ ആമി. മൊത്തം ഒരു ചുവപ്പ് മയം.
“അല്ല നീ ഇതെങ്ങോട്ടാ വല്ല പാർട്ടി ഘോഷയാത്ര ഒണ്ടോ ഇന്ന്‌.”
“ദേ അരവിന്ദേട്ടാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ, ഞാനും ഉണ്ട് കല്യാണത്തിന്.”
“നീയോ… നിന്നോട് ആരാ പറഞ്ഞേ വരാൻ.?”
“എന്നോട് വല്യമ്മ പറഞ്ഞു പോന്നോളാൻ ഇനിയെന്താ അറിയണ്ടേ, ഏട്ടൻ നിന്നു ഡയലോഗ് അടിക്കാതെ വണ്ടി എടുത്തേ. അഹ് പിന്നെ പോണ വഴി എനിക്ക് കൊറച്ചു മുല്ലപ്പൂ വാങ്ങി തരണം.” ചെല സമയത്തു ഇവളുടെ വർത്താനം കേട്ടാൽ ഇവളാണ് എന്റെ അമ്മ എന്ന് തോന്നും. കാന്താരി.

ബൈക്കിൽ ട്രിപ്പിൾ വെച്ച് പോയി പോലീസ് പിടിക്കണ്ടിരുന്നാ മതിയായിരുന്നു. ശേ.. ഇന്നത്തെ കളി പോയത് തന്നെ. ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴേക്കും അമ്മയും വീടൊക്കെ പൂട്ടി എത്തി.

“പോവാം… കേറു മോളെ വല്യമ്മ ബാക്കിൽ ഇരിക്കാം മോള് നടുക്ക് ഇരുന്നോ.”

“കൊറച്ചൂടെ അങ്ങോട്ട്‌ കേറി ഇരിക്ക് ഏട്ടാ വല്യമ്മക്കും ഇരിക്കണം.”

Leave a Reply

Your email address will not be published. Required fields are marked *