: അപ്പൊ ഹരി സാർ….
: ഇപ്പൊ നിനക്ക് മനസിലായില്ലേ നിന്റെ സാർ എന്നേക്കാൾ വിഷമാണെന്ന്. ഞാനൊന്ന് മേരിയെ കണ്ടിട്ട് വരട്ടെയെന്ന് പറഞ്ഞ് ഷേർളിയെ മുറിയിൽ ഒറ്റയ്ക്കാക്കിയിട്ടാണ് അവൻ മേരിയുടെ അടുത്തേക്ക് പോയത്…
: സാർ തന്നെ ആയിരിക്കുമോ… ഒരാളെ കൊല്ലാനുള്ള ധൈര്യമൊക്കെ ഹരി സാറിന് ഉണ്ടോ
: അവന്റെ ചരിത്രം നിനക്കറിയുമോ…പതിനേഴ് തികയാത്ത കിളുന്ത് പെണ്ണിനെ പിച്ചിച്ചീന്തിയവന്റെ മോനാ… അവൻ ഇതല്ല ഇതിനപ്പുറം ചെയ്യും..
: മാഡം പോലീസിൽ അറിയിച്ചോ… കൊലപാതകമല്ലേ
: അവിടത്തെ CI എന്റെ ആളാ.. തൽക്കാലം ഈ വിവരം വേറെയാരും അറിയില്ല. ഇത് നമുക്ക് വീണുകിട്ടിയ നല്ല അവസരമാണ്. ഇത് ഞാൻ നന്നായി ഉപയോഗിക്കും.. അവനും അവന്റെ പൊലീസുകാരി പെങ്ങളും അന്നാമ്മയുടെ കാൽകീഴിൽ കിടന്ന് നക്കും..
: മേരിയെ ആരെങ്കിലും അന്വേഷിച്ചാൽ കുഴപ്പമാവില്ലേ…
: അവളെ ചോദിച്ചുവരാൻ ആകെയുള്ളത് ബ്ലെസ്സിയാണ്.. അത് ഞാൻ നോക്കിക്കോളാം. മേരിയെ വച്ച് ഹരിക്ക് ഞാൻ വിലയിടും… ഇതിനെല്ലാം കൂട്ടുനിന്ന നിനക്കും ഉണ്ടാവും അന്നാമ്മയുടെ വക സ്പെഷ്യൽ ഗിഫ്റ്റ്…ആഹ് പിന്നേ, നീയൊന്ന് ഹരിയെ വിളിച്ചുനോക്ക്. ഞാൻ വിളിച്ചിട്ട് എടുക്കുന്നില്ല… അവനോട് എന്നെ വിളിക്കാൻ പറയണം
: ശരി മാഡം… ഞാൻ പറയാം.
അവറാച്ചന്റെ വക്രബുദ്ദിയിൽ തെളിഞ്ഞ പ്ലാനുകളുമായി അന്നാമ്മ മൂന്നാറിലെത്തിച്ചേർന്നു. അവറാച്ചൻ പറഞ്ഞ പ്രകാര്യം കാര്യങ്ങളൊക്കെ നിർവഹിച്ചശേഷം ഷേർളി പകർന്നുകൊടുത്ത മദ്യവുമായി പൂന്തോട്ടത്തിൽ ഇരിക്കുമ്പോഴാണ് ഹരി അന്നമ്മയെ വിളിക്കുന്നത്…
: അന്നാമ്മേ… കാര്യങ്ങളൊക്കെ സ്വപ്ന പറഞ്ഞു… എന്താ സംഭവിച്ചത്..
: ഞാൻ ഹരിയോട് ചോദിക്കാനിരിക്കുകയാണ്… എന്താ ഹരി ഇങ്ങനെ.. അവൾ എന്തിനും ഒരുക്കമായിരുന്നല്ലോ… കൈയ്യബദ്ദം പറ്റാം പക്ഷെ ഇത്… ഇത്രയ്ക്ക് ക്രൂരനാണോ ഹരി
: അന്നാമ്മേ പ്ലീസ്.. ഞാൻ പറയുന്നതൊന്ന് കേൾക്ക്. ഞാൻ രാത്രി തന്നെ കൊച്ചിക്ക് തിരിച്ചു. ആ സമയത്ത് ഞാനില്ലായിരുന്നു അവിടെ..
: ഹരീ… നമ്മൾ ഇന്നലെമുതൽ പാർട്നെർസ് ആണ്. അതുകൊണ്ട് സത്യം പറഞ്ഞോളൂ. ഹരിക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കോളാം
: അന്നാമ്മേ സത്യമായിട്ടും എനിക്കൊന്നും അറിയില്ല.. ഞാനല്ല ചെയ്തത്
: ഹരീ… തെളിവുകൾ എല്ലാം നിനക്ക് എതിരാണ്. പോരാത്തതിന് സാക്ഷിയും ഉണ്ട്… ഷേർളി എല്ലാം പറഞ്ഞു എന്നോട്..