: ഇവൾ എന്ത് കണ്ടെന്ന… പച്ചക്കള്ളമാണ് ഇവൾ പറയുന്നത്…
: ഹരി ചൂടാവണ്ട….. ഹരിയാണ് പ്രതിയെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളും ഉള്ളതുകൊണ്ടല്ലേ ഞാൻ ഹരിയോട് വരൻ പറഞ്ഞത്. ഹരി മേരിയെ അനാവശ്യമായി ശരീരത്തിൽ കയറി പിടിച്ചതും മേരി അത് എതിർക്കുന്നതുമായ വീഡിയോ ഫോണിലുണ്ട്. എല്ലാത്തിനുമുപരി ഹരിക്ക് മേരിയോടും മോളോടുമുള്ള പക കൊലപാതക കാരണമായി ചിത്രീകരിക്കാൻ ഞങ്ങൾക്ക് കഴിയും. ഹരി ചെയ്തതെല്ലാം ഹരിക്ക് തന്നെ പാരയാവുന്ന ലക്ഷണമാണ്. ബോംബെയിൽവച്ച് ജാമ്യമെടുത്തതും, അവളെ തടങ്കലിൽ പാർപ്പിച്ച് വിവരങ്ങൾ ശേഖരിച്ചതും എല്ലാം കൂട്ടി വായിക്കുമ്പോൾ ഹരിക്ക് അഴിയെണ്ണാനുള്ള വകുപ്പ് കാണുന്നുണ്ട്.. പോരാത്തതിന് ദൃക്‌സാക്ഷി ഉണ്ടല്ലോ ഇവിടെ…
: എടി IPS കൊച്ചേ… ചേട്ടന് ഇതൊക്കെ ഒന്ന് മനസിലാക്കി കൊടുക്ക്. CI കുഞ്ഞുമോനെ അറിയാമോ മോൾക്ക്.. നല്ല ചീത്തപ്പേരുള്ള ഉദ്യോഗസ്ഥനാ… കൊലപാതകം ആത്മഹത്യ ആക്കാനും ആത്മഹത്യ കൊലയാക്കാനും മിടുക്കനാ കുഞ്ഞുമോൻ…
: അവറാച്ചൻ സാറെ… എന്റെ ഏട്ടൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെയാണെങ്കിൽ ഇതിൽ നിന്ന് ഊരിപ്പോരാനും ഞങ്ങൾക്കറിയാം. പക്ഷെ നിങ്ങൾ നിരത്തിയ ഈ തെളിവുകൾ ചിലപ്പോ എന്റെ ഏട്ടനെ കുറച്ചുകാലം അഴിക്കുള്ളിലാകും. അങ്ങനെ സംഭവിച്ചാൽ ഞങ്ങൾക്കുണ്ടാകുന്ന നഷ്ടം ചെറുതല്ലെന്ന് അറിയാം. അതുകൊണ്ട് മാത്രം… നിങ്ങൾ പറയുന്നതാണ് ഇപ്പൊ ഞങ്ങളുടെ ശരി
: എടി അന്നാമ്മേ… ഈ കൊച്ചിനെക്കുറിച്ചാണോ നീയിത്ര അനാവശ്യം പറഞ്ഞുണ്ടാക്കിയത്… മോള് പറഞ്ഞത് കേട്ടില്ലേ… നീ ആ കാര്യം അങ്ങോട്ട് തെളിച്ച് പറ… എന്നതാ വേണ്ടതെന്ന്
: ഞാനിപ്പോ എന്നാ പറയാനാ… ഇച്ചായൻ തന്നെ പറഞ്ഞാമതി…ഞാൻ ദേ ഇവിടെ കാലും നീട്ടി ഇരിക്കാം
: മോളെ വൈഗേ… എന്നാന്നറിയില്ല അവൾക്ക് തീരെ മേല. മോളൊന്ന് ആ കാല് നന്നായൊന്ന് തിരുമ്മിയേ… ബാക്കി അവള് പറയും. അന്ന് നീ ഓഫീസിൽവച്ച് അപമാനിച്ച് ഇറക്കിവിട്ടപ്പോ ഓർത്തുകാണില്ല അല്ലെ ഇങ്ങനൊരു പണി വരുമെന്ന്
: ഇച്ചായോ… അവളോട് മാത്രം സംസാരിച്ചാൽ എങ്ങനാ… ഹരി സാറല്ലേ ഈയിരിക്കുന്നത്… സാറിനോട് പറ എന്താ വേണ്ടതെന്ന്
: എടാ കൊച്ചനേ… നിന്റെ അപ്പനെ ഞാൻ പേടിച്ചിട്ടില്ല പിന്നല്ലേ നീ. കൂടുതൽ പറഞ്ഞ് സമയംകളയാനൊന്നും ഞാനില്ല… ഒരൊറ്റ ഡിമാൻഡ്. ലാലാ ഗ്രൂപ്പ് നീ വിൽക്കണം. കാശായിട്ട് കുറച്ചെന്തെങ്കിലും ഞാൻ തരും. അതും വാങ്ങിച്ചോണ്ട് മിണ്ടാതെ പോയാൽ നിനക്കും നിന്റെ പെങ്ങൾക്കും മാന്യമായി ജീവിക്കാം.. നിനക്കറിയില്ല അവറാച്ചൻ ആരാണെന്ന്… എടി കൊച്ചേ.. പോയിരുന്ന് അവളുടെ കാല് തിരുമ്മെടി….ഞാനൊന്ന് നിന്റെ ചൊരുക്ക്..