: നിൽക്കെടി അവിടെ… കാശ് കണ്ടപ്പോ നീ എന്റെ അമ്മയെ കൊന്നവന്റെ കൂടെയായി അല്ലെ. എന്താ ഉണ്ടായതെന്ന് പറഞ്ഞിട്ട് പോയാൽ മതി നീ ഇവിടുന്ന്..
: എന്റെ ബ്ലെസ്സീ.. നീയിങ്ങനെ തോക്കൊക്കെ പിടിച്ചോണ്ട് വന്നാൽ അവൾ പേടിക്കില്ലേ.. ഹരിയല്ലേ പറയുന്നത് തോക്ക് താഴെവയ്ക്ക്.. മോളെ ഷേർളി, പറ.. ആരാ ഇവളുടെ തള്ളയെ കൊന്നത്
: വേറെ ആരാ.. ഈ പിഴച്ച കിളവിക്ക് ഉണ്ടായ തന്തയ്ക്ക് പിറക്കാത്ത ഒരുത്തനില്ലേ… ഡെന്നിസ്.. ത്പ്പൂ… അവന്റെ കൂട്ടിന് മറ്റേ ചെറ്റയും ആന്റണി… പതിനേഴാം വയസിൽ നിന്റെ വയറ്റിൽ ഉണ്ടാക്കി തുടങ്ങിയതല്ലേ അവറാച്ചന്റെ ലീലാവിലാസങ്ങൾ. അമ്മേം മോളേം ഇടംവലം കിടത്തി സുഖിച്ച അയാൾക്കിപ്പോ മേരിയൊരു ശല്യമായി മാറി പോലും. അതുകൊണ്ട് തീർത്തുകളഞ്ഞു. ഒന്നുമില്ലേലും കൊല്ലാൻ നേരത്തെങ്കിലും അതിനോട് ഇത്തിരി ദയ കാണിച്ചൂടായിരുന്നോ… താനൊക്കെ പുഴുത്ത് ചാവത്തെ ഉള്ളു… ഇനിയും ഇവന്റെ കാല് നക്കി ദേ ഇരിക്കുന്ന ആ തള്ളയുടെ കൊതവും നക്കി ജീവിച്ചോ നീയൊക്കെ.. ഇച്ചിരിയെങ്കിലും ഉളുപ്പുണ്ടെങ്കിൽ അയാളോട് നാല് വർത്തമാനം പറഞ്ഞിട്ട് പോകാൻ നോക്കെടി ബ്ലെസ്സി.. അല്ലേൽ നിന്റെ അമ്മയുടെ അവസ്ഥയാ നിന്നെയും കാത്തിരിക്കുന്നത്…
ഇത് കേട്ടതും അന്നാമ്മയും അവറാച്ചനുമൊന്ന് ഞെട്ടി…ഞെട്ടിത്തരിച്ചിരിക്കുന്ന അന്നാമ്മയ്ക്ക് മുന്നിൽ വൈഗ ഒരു വീഡിയോ ക്ലിപ്പ് കാണിച്ചതും അന്നാമ്മയുടെ മുഖം വിളറി വെളുത്തു. സ്വന്തം മകൻ മറ്റൊരാളുടെ സഹായത്തോടെ മേരിയെ പിച്ചിച്ചീന്തുന്നത് കണ്ട അന്നാമ്മയുടെ കണ്ണുകൾ താനെയടഞ്ഞു. ഇത്രയും കേട്ടിട്ടും ബ്ലെസ്സി മാത്രം കുലുങ്ങിയില്ലല്ലോ എന്നാലോചിച്ച് ആശങ്കാകുലനായി ഇരിക്കുന്ന അവറാച്ചന്റെ തിരുനെറ്റിയിലൂടെ ബ്ലെസ്സി തോക്കിൻകുഴൽ പായിച്ചു…
: ഡാ കിളവാ… ഈ ഇരിക്കുന്ന പിള്ളേരുടെ അപ്പനെ ഇല്ലാതാക്കാൻ ഞാൻ നിനക്ക് തുറന്നുതന്നത് എന്റെ മാനമായിരുന്നു. അമ്മയുടെ സംബന്ധക്കാരനുമുന്നിൽ തുണിയഴിച്ചപ്പോൾ അതൊരു തെറ്റാണെന്ന് എനിക്ക് തോന്നിയില്ല. അന്നൊക്കെ നീ ഞങ്ങളെ നന്നായി നോക്കിയിട്ടും ഉണ്ട്. നിന്റെ മോൻ ആളായപ്പോഴല്ലേ നീ ഞങ്ങളെ വില്പനച്ചരക്കാക്കി കണ്ടുതുടങ്ങിയത്. ഞാനും എന്റെ അമ്മയും കിടക്കവിരിച്ചും കാല് നക്കിയും ഉണ്ടാക്കിത്തന്നതല്ലേ ഇതൊക്കെ… നീ പോകുമ്പോ കൊണ്ടുപോകാൻ പറ്റുമോയെന്ന് നോക്ക്. ആദ്യം നിന്റെ മോനെ വേണം എനിക്ക്. എന്നിട്ട് മതി നീയും നിന്റെയീ പിഴച്ച തെരുവുപട്ടിയും….