: മോളെ ബ്ലെസ്സി… നീ അവിവേകമൊന്നും കാണിക്കരുത്. ഞങ്ങൾക്കൊരു തെറ്റുപറ്റി.. എല്ലാത്തിനും ഒരു പരിഹാരമുണ്ടാക്കാം. മോള് തോക്ക് താഴെവയ്ക്ക്
: പ്പ.. ചെറ്റേ.. ഇതേ പരിഹാരമെന്ന വാക്കും പറഞ്ഞല്ലേ നീ അന്ന് ലക്ഷ്മണന്റെ വീട്ടിലേക്ക് പോയത്.. എന്നിട്ടോ.. പിറ്റേന്ന് കാലത്ത് രണ്ടുപേരും കെട്ടിത്തൂങ്ങി കയറിൽ ആടുന്നതല്ലേ നാട്ടുകാർ കണ്ടത്.. അതാണോ നിന്റെ പരിഹാരം
: അവറാച്ചാ.. പൊലയാടി മോനെ, തകർന്നിരിക്കുന്ന എന്റെ അപ്പനേം അമ്മയേം എരിതീയിൽ എണ്ണയൊഴിച്ച് കൊല്ലിച്ചത് നീയാണെന്ന് എനിക്ക് അന്നേ മനസിലായതാ. അവർ മരിക്കുന്നതിന് തലേ ദിവസം രാത്രി നീയും നിന്റെ കെട്ടിയോളും അവിടെ വന്ന് പോയത് കണ്ട ആളായിരുന്നു നീ കൊന്നുതള്ളിയ കൃഷ്ണപ്രസാദ് എന്ന് അയാളുടെ അച്ഛനിലൂടെ ഞാൻ അറിഞ്ഞപ്പോഴേ തുടങ്ങിയതാ നിന്റെ പുറകെയുള്ള എന്റെ ഓട്ടം.
: മോനെ ഹരീ… പറ്റിപ്പോയി.. നീ പകവീട്ടരുത്. നിനക്ക് എന്തുവേണേലും തരാം.
: നീ ഇനി എന്ത് കോപ്പ് തരാനാണ് എനിക്ക്… എന്തേലും തരാൻ നീ ബാക്കിയുണ്ടായിട്ട് വേണ്ടേഡാ മൈരേ…ധാ ഇതുകൂടി കണ്ടോ നീ…
ബ്ലെസ്സിയുടെ കയ്യിലിരുന്ന ഫോണിൽ നിന്നും ബ്ലെസ്സിയുടെ തുറന്നുപറച്ചിൽ വീഡിയോ അവറാച്ചനും അന്നാമ്മയും കണ്ടുതീരുമ്പോഴേക്കും രണ്ടുപേരുടെയും തലമുതൽ കാല്പാദം വരെ വിയർത്തു. ലക്ഷമണനെ ചതിച്ച് പീഡനകേസിൽ കുടുക്കിയതും, ബ്ലെസ്സി ഗർഭിണിയാണെന്ന് പറഞ്ഞ് പേടിപ്പിച്ച് അയാളെയും ഭാര്യയെയും ആത്മഹത്യയിലേക്ക് നയിച്ചതും, അവറാച്ചൻ ചെയ്തുകൂട്ടിയ കൂട്ടിക്കൊടുപ്പും, കൊലപാതകങ്ങളും അടക്കം ബ്ലെസ്സിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും അടങ്ങിയ വീഡിയോ കണ്ടതും അന്നാമ്മ ഹരിയുടെ കാൽക്കൽ വീണ് കേണപേക്ഷിച്ചു.
: എണീക്കെടി പൊലയാടി മോളെ…നിന്നെയൊക്കെ വെറുതെ വിടണമെന്ന് ചത്തുപോയ എന്റെ അപ്പനും അമ്മയും വന്ന് പറഞ്ഞാലും ഞാൻ വിടില്ല. നീയൊക്കെ ചിരിക്കുന്ന ഹരിയെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ.. നിന്റെയൊക്കെ കാലനായ ഹരിയെ കാണാൻ ഇരിക്കുന്നതേ ഉള്ളു.. നീ വിചാരിക്കുന്നുണ്ടാവും ബ്ലെസ്സി എങ്ങനെ ഇതൊക്കെ അറിഞ്ഞുവെന്ന് അല്ലെ.. എന്ന കേട്ടോ.. ദുബായിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ട് ചെയ്ത വിമാനത്തിൽ ഇവളുടെ ഇടവും വലവും മുന്നിലും പുറകിലും ഒക്കെ എന്റെ ആളുകളായിരുന്നു. എനിക്കുവേണ്ടി ഇവളോട് സംസാരിച്ചതും ഷേർലി അയച്ചുതന്ന വീഡിയോ ഇവളെ കാണിച്ചതും എന്റെ സ്വന്തം രാമേട്ടനായിരുന്നു. ഇനിമുതൽ നീയില്ല… ഞാനാണ് അവളുടെ സാറ്. ഹരി സാർ പറയും.. ബ്ലെസ്സി അനുസരിക്കും. എന്ന തുടങ്ങുവല്ലേ അവറാച്ചാ…