കണക്കുപുസ്തകം 6 [Wanderlust] [Climax]

Posted by

: ഉണ്ട് ഹരിയേട്ടാ… ഇതാ, 10 കോടി എഴുതി തയ്യാറാക്കിയിട്ടുണ്ട്..

: അന്നാമ്മേ… ബിസിനസ് അതിന്റെ മുറയ്ക്ക് നടക്കട്ടെ. നമ്മൾ അഗ്രിമെന്റിൽ പറഞ്ഞതുപ്രകാരം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി 10 കോടി രണ്ടുപേരും നിക്ഷേപിച്ചു കഴിഞ്ഞു. ബാക്കി കാര്യങ്ങൾ നമുക്ക് വഴിയേ തീരുമാനിക്കാം… എന്തേ

: ഹരീ, എന്റെ മോൻ…

: ശരിയാണല്ലോ… അന്നാമ്മ ഒരു കാര്യം ചെയ്യ്. ബ്ലെസ്സിയെ നമുക്ക് രണ്ടുപേർക്കും ഒഴിവാക്കണം, അവൾ എന്തായാലും ഡെന്നിസിനെ കൊല്ലും, അതുകൊണ്ട് അവനെ രക്ഷിക്കാൻ ഞാൻ നോക്കിയിട്ട് ഇപ്പൊ ഒരൊറ്റ വഴിയേ ഉള്ളു, അത് കേരള പൊലീസാണ്.. അന്നാമ്മ എത്രയും പെട്ടെന്ന് പോലീസിൽ അറിയിക്ക്. നേരിട്ട് കമ്മീഷണറെ തന്നെ വിളിച്ചോ.. അന്നാമ്മയെപോലെ നിളയും വിലയുമുള്ള ആള് പറഞ്ഞാൽ കമ്മീഷണർ ഉടനടി തീരുമാനമുണ്ടാക്കും.. പെട്ടെന്ന് വിളിക്ക്

: ഹരിയുടെ ആളുകൾ അവിടെയുണ്ടെന്ന് പറഞ്ഞിട്ട്…

: എനിക്ക് അങ്ങനെ ഗുണ്ടാ സംഘമൊന്നും ഇല്ലെടോ… ദേ ഈ കാണുന്നവരൊക്കെയേ ഉള്ളു..നേരത്തെ കാണിച്ച ഫോട്ടോ ഞാൻ തന്നെ എടുത്തതാ.. അവൻ മൂന്നാറിൽ നിന്നും ഇറങ്ങിയ ഉടനെ ഞാനും മലയിറങ്ങി.. ആ കഥയൊക്കെ പിന്നെ പറയാം, സംസാരിച്ച് നിൽക്കാതെ പോലീസിനെ വിളിക്ക് അന്നാമ്മേ… ബ്ലെസ്സി ഇപ്പൊ അവിടെ എത്തിക്കാണും.

വെപ്രാളത്തിൽ അന്നാമ്മ കമ്മീഷണർ ഓഫീസിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞ ഉടനെ ശ്യാമപ്രസാദ് രണ്ട് പോലീസുകാരെയും കൂട്ടി അന്നാമ്മയുടെ പഴയ ഗോഡൗൺ ഇരിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഫോൺ കട്ടാക്കിയ അന്നാമ്മ ആകെ പരവശയായി നിൽക്കുന്നത് കണ്ട് ഷേർളി ഒരു ഗ്ലാസ് വെള്ളം കൂടി അവർക്ക് മുന്നിൽ വച്ചു..

: അന്നാമ്മേ… വെള്ളം കുടിക്ക്. ഞാൻ ഒരു കഥ പറയാം.. സമാധാനത്തിൽ അത് കേൾക്ക്.

ഈ ഷേർളി ഉണ്ടല്ലോ.. അവള് ആളൊരു പുലിയാണ് കേട്ടോ. നിങ്ങൾ സംസാരിക്കുന്നതെല്ലാം ഒളിഞ്ഞിരുന്ന് കേട്ട് എന്നെ അറിയിക്കുമായിരുന്നു. പിന്നെ നിങ്ങൾ രണ്ടാളും കുത്തിമറിയുന്നതും, മേരിയുമായി അമൃത് കടയുന്നതും എല്ലാം വീഡിയോ ആക്കി അയച്ചുതരികയും ചെയ്യും. ഇത്രയൊക്കെ ചെയ്തവൾക്ക് എന്തെങ്കിലും സമ്മാനം കൊടുക്കണ്ടേ.. അപ്പൊ സ്വപ്നയാ പറഞ്ഞത്, ജോലി തോട്ടത്തിൽ ബംഗ്ലാവിൽ അല്ലെ, അപ്പൊ കൂലിയും അവിടുന്ന് തന്നെ ആവണമെന്ന്. പോട്ടെ… ഇനിയിപ്പോ എന്തിനാ കാശൊക്കെ അല്ലെ.. അനുഭവിക്കാൻ ആകെയുണ്ടായിരുന്ന മോനെ ഇപ്പൊ അവൾ കൊല്ലും. അതുകഴിഞ്ഞ് നിങ്ങളെയും. ഇനി ചിലപ്പോ കമ്മീഷണറെങ്ങാൻ ഇടയിൽ ചാടി വീഴുമോ എന്ന എന്റെ പേടി. അത് വിട്.. ഞാൻ ബാക്കി കഥ പറയാം… നിന്റെ കെട്ടിയോന്റെ കുബുദ്ദിയിൽ തെളിഞ്ഞ പദ്ധതികളൊക്കെ ഷേർളി എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ മൂന്നാർക്ക് വരുമ്പോ എന്റെ പുറകേ സ്വപ്നയും ഉണ്ടായിരുന്നു,, അഥവാ താനെങ്ങാൻ എന്നെ കുടിപ്പിച്ച് മതോന്മത്തനാക്കിയിരുന്നെങ്കിലോ… രക്ഷപെടേണ്ട സാഹചര്യം വന്നാൽ എന്നെ കൊണ്ടുപോകാൻ വിശ്വസിക്കാവുന്ന ഒരാൾ വേണ്ടേ.. അതാ  ഞാനെന്റെ പെണ്ണിനെത്തന്നെ കൂടെ കൂട്ടിയത്. ഇവൾ എന്റെ സെക്രട്ടറി മാത്രമല്ല കേട്ടോ.. ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ… നീയും ഈ കിളവനും എന്താ വിചാരിച്ചത്, ബോംബെയിൽ നിന്നും ഞാൻ തട്ടികൊണ്ടുപോയ മേരി എന്നോട് എല്ലാം തുറന്നു പറഞ്ഞെന്നാണോ.. അവൾ നന്ദിയുള്ളവളാ.. എത്ര ചോദിച്ചിട്ടും നിങ്ങളെ കുടുക്കാനുള്ള ഒരു വാക്ക് പോലും പറഞ്ഞില്ല. അപ്പോഴാ ഞാൻ ഷേർളി വഴി നിന്റെയൊക്കെ മനസ്സിൽ മേരിയെ ഒറ്റുകാരിയാക്കി സൃഷ്ടിച്ചത്. ഈ ഷേർളിയെ എന്റെ പാളയത്തിൽ എത്തിച്ചതും സ്വപ്നയാണ് കേട്ടോ… അതിൽ നിങ്ങൾ വീണു. അല്ലെങ്കിൽ ഞാൻ വീഴ്ത്തി. ബ്ലെസ്സിയെ കൊണ്ടുവരാൻ ഞാൻ പല കളികളും നോക്കിയെങ്കിലും നിന്റെ മോൻ അവളെ ദുബായിലുള്ള ബാറിന് പുറത്തേക്ക് ഇറക്കിയില്ല. അങ്ങനെയിരുന്നപ്പോഴാ സ്വപ്നവഴി എന്റെ ചരിത്രം ഞാൻ നിന്നെയറിയിച്ചത്. അവിടെയും നിങ്ങൾ വീണു. അതേസമയം ഷേർലി വഴി ഇച്ചിരി എരിവും പുളിയും ചേർത്ത് മേരിയെ നിങ്ങളുടെ മുന്നിൽ നിർത്തിയപ്പോൾ ഇയാളുടെ കുബുദ്ദിയിൽ മേരിയെ കൊന്നിട്ട് അത് എന്റെ തലയിൽ വച്ചുകെട്ടി ലാലാ ഗ്രൂപ്പിനെ തകർക്കാമെന്ന് നിങ്ങൾ വിചാരിച്ചു.. പക്ഷെ ആള് മാറിപ്പോയി അവറാച്ചാ… നീയൊക്കെ ചിന്തിച്ചതിനും അപ്പുറമാണ് ലക്ഷ്മണന്റെ മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *