: അപ്പൊ എല്ലാം നീ…
: നീയൊക്കെ കളിച്ച കളിയുടെ തിരക്കഥ എഴുതിയത് ഞാനായിപ്പോയില്ലേ.. അതുകൊണ്ട് ഇനി എന്താ നടക്കാൻ പോകുന്നതെന്ന് കൂടി കേട്ടോ… പോലീസ് നിന്റെ ഗോഡൗണിൽ എത്തുമ്പോഴേക്കും ബ്ലെസ്സി നിന്റെ മോനെയും, ആന്റണിയെയും കൊന്നിട്ടുണ്ടാവും, എന്നിട്ടവൾ കാറുമായി റോഡിലേക്ക് ഇറങ്ങുമ്പോഴായിരിക്കും പോലീസ് വാഹനം ഗോഡൗണിലേക്ക് പ്രവേശിക്കുക. രണ്ടുപേരും മരിച്ചെന്ന് ഉറപ്പാക്കിയ കമ്മീഷണർ ബ്ലെസ്സിയെ പിന്തുടരും, ബ്ലെസ്സി നേരെ വരുന്നത് ഇവിടേക്ക് ആണ്. വാതിൽ തുറന്ന ഉടനെ അവളുടെ തോക്ക് വെടിക്കുക അന്നാമ്മയുടെ തിരുനെറ്റിയിലേക്കാണ്, അതുകണ്ട് ഷോക്കായി നിൽക്കുന്ന അവറാച്ചന്റെ തല ചിതറുന്ന സമയംകൊണ്ട് കമ്മീഷണർ ഇവിടെയെത്തിയിട്ടുണ്ടാവും. ഷേർളി കൂടി അറിഞ്ഞുകൊണ്ടായിരുന്നു ഈ കളികളൊക്കെ അവറാച്ചൻ പ്ലാൻ ചെയ്തതെന്ന് ഞാൻ പറഞ്ഞ കള്ളം വിശ്വസിച്ച ബ്ലെസ്സി, രണ്ട് കൊലപാതകങ്ങൾ ചെയ്തത് മൂന്നാമത്തെ ആളെ കൊല്ലാനായി തോക്ക് ചൂണ്ടി നിൽക്കുമ്പോഴേക്കും കേരള പോലീസിന്റെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ശ്യാമപ്രസാദ് അവൾക്ക് നേരെ നിറയൊഴിക്കും. കേരളം നടുങ്ങുന്ന കൂട്ടക്കൊല ചാനലുകാർ ആഘോഷമാക്കും. കൊലപാതകിയെ സാഹസികമായി വെടിവെച്ചു കൊന്ന കമ്മീഷണർക്ക് അഭിനന്ദന പ്രവാഹം… സർക്കാർ കേസ് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കുന്നു, അതിന്റെ തലപ്പത്ത് ശ്യാമപ്രസാദ്, അയാളുടെ ടീമിൽ എന്റെ പെങ്ങളും, ശ്യാമപ്രസാദിന്റെ പ്രതിശ്രുത വധുവുമായ വൈഗാലക്ഷ്മി. ഇവിടെ നടന്നതിനൊക്കെ സാക്ഷിയായി ഷേർളിയും, ഞങ്ങളും. അന്വേഷണത്തിനൊടുവിൽ മേരിയുടെ കുഴി തോണ്ടും. CI കുഞ്ഞുമോന്റെ തെറിക്കും, ബ്ലെസ്സിയുടെ തുറന്നു പറച്ചിൽ ലോകം മുഴുവൻ ചാനലിലൂടെ അറിയും, രോക്ഷാകുലരായ ജനങ്ങൾ നിന്റെയൊക്കെ സ്ഥാപനത്തിന് നേരെ കല്ലെറിയും, നീ ഉണ്ടാക്കിയതും, പിടിച്ചടക്കിയതും എല്ലാം സർക്കാർ കണ്ടുകെട്ടും. നീ ആദ്യം തുടങ്ങിയ കണ്ണൂരിൽ നിന്റെ കട നിന്ന് കത്തും, അല്ലെങ്കിൽ ഞാൻ കത്തിക്കും. ഇതിലൊക്കെ എനിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. അപ്പൊ എനിക്ക് രക്ഷപ്പെടാനുള്ള എഗ്രിമെന്റും ചെക്കുമാണ് നിങ്ങൾ ഇപ്പോൾ സൈൻ ചെയ്തത്. കൂടാതെ നീതന്നെ എടുത്ത പാർട്ടിയുടെ വീഡിയോകൾ. നമ്മൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു എന്നും, ആ സൗഹൃദം മുതലെടുത്ത് എന്റെ അച്ഛനെ ചതിച്ചതുപോലെ എന്നെയും ചതിക്കാനായിരുന്നു നിങ്ങളുടെ പ്ലാനെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് കൊടുക്കും. അതോടെ ഡെന്നിസ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പതനം. നിങ്ങൾ രണ്ടുപേരെയും എന്നും ഈ നാട്ടുകാർ ഓർമിക്കുവാനായി അവർക്കുള്ള സമ്മാനം അപ്പോഴേക്കും വിവിധ പോൺ സൈറ്റുകളിൽ സുലഭമായിട്ടുണ്ടാവും. ഇത്രയൊക്കെയേ എന്നെകൊണ്ട് ചെയ്യാൻ പറ്റൂ… ഇതുകൊണ്ട് രണ്ടാളും തൃപ്തിപ്പെടണം….