: ഹരിയേട്ടാ.. അവരൊക്കെ വലിയ ആൾക്കാരാണ്… എന്തിനും മടിക്കാത്തവർ
: അതൊക്കെ ആയിരിക്കും… പക്ഷെ, ഈ കളിയിലെ റഫറി ഞാനല്ലേ… അതുകൊണ്ട് മോളിപ്പോ സമാധാനമായി പോയേ…
: ഉം… ഹരിയേട്ടന് എന്തെങ്കിലും…
: ഇല്ലെടി പെണ്ണേ… എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിന്നെ ആരാടി കെട്ടുന്നേ…
: ഉം… വീട്ടിൽ എത്തിയ ഉടനെ വിളിക്കണേ
: ശരി മഹാറാണി…
സ്വപ്നയെ വിട്ടശേഷം ഹരി നേരെ പോയത് വീട്ടിലേക്കാണ്. കുറച്ചുദിവസം മാറിനിന്ന വൈഗ വീട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് ഹരി. രാത്രിയോടെ ശ്യാമപ്രസാദും വീട്ടിലെത്തി. മൂന്നുപേരും രാത്രി വൈകുംവരെ സംസാരം തുടർന്നു. എന്ത്തന്നെ സംഭവിച്ചാലും പാർട്ടിക്ക് പോകുമെന്ന നിലപാടിലാണ് ഹരി. അവിടെ നടക്കാൻ സാധ്യതയുള്ള അപകടം മുൻകൂട്ടി കണ്ടുകൊണ്ട് മതിയായ ശ്രദ്ധ പുലർത്തണമെന്ന് ശ്യാമപ്രസാദ് ഹരിയെ ഓർമിപ്പിച്ചു.
………./………./………/……….
ബുധനാഴ്ച കാലത്ത് ഹരി അന്നാമ്മയെ വിളിച്ച് പാർട്ടിയുടെ കാര്യം ഓർമപ്പെടുത്തി. അഗ്രിമെന്റുകൾ എല്ലാം ശരിയാക്കി വച്ചിട്ടുണ്ടെന്ന് അന്നാമ്മ പറയുമ്പോൾ അവരുടെ സ്വരത്തിൽ അൽപ്പം അഹങ്കാരമുണ്ടോ എന്നൊരു സംശയം. എന്നാലും ഹരി വളരെ സൗഹാർദ്രപരമായി തന്നെ അവരോട് സംസാരിച്ചു. ഓഫിസിലെത്തിയ ഹരി നോക്കുമ്പോൾ സ്വപ്ന എന്തോ വലിയ പാതകം ചെയ്തമാതിരി മുഷിഞ്ഞിരിപ്പുണ്ട്.
: എടി പെണ്ണേ… നീയീലോകത്തൊന്നും അല്ലെ… ഇന്നലെ ഒരുപോള കണ്ണടച്ചില്ലെന്ന് തോന്നുന്നു
: എനിക്ക് ഒരു സമാധാനവും ഇല്ല… ഞാനുംകൂടി വരട്ടെ മൂന്നാർക്ക്
: എന്റെകൂടെയോ…
: പിന്നല്ലാതെ…
: എന്റെ സ്വപ്നേ.. എന്താ ഇത്ര പേടിക്കാൻ. ഒന്നുകിൽ അവരെന്നെ കൊല്ലും അല്ലെങ്കിൽ എന്തെങ്കിലും ട്രാപ്പിൽ പെടുത്തും. ഇത്രയല്ലേ ഉള്ളു
: മതി… ഇനിയൊന്നും പറയണ്ട
: എടി പൊട്ടീ… നീ വിചാരിക്കുന്നപോലെയൊന്നുമല്ല കാര്യങ്ങൾ.. അന്നാമ്മയുടെ വീട്ടിൽവച്ച്, അവർ കൂടി പങ്കെടുക്കുന്ന പാർട്ടിയിൽവച്ച് അവരെന്നെ കൊല്ലുമോ… അകത്തുപോകും.. അതുകൊണ്ട് കളി വേറെയാണ് അവിടെ നടക്കാൻ പോകുന്നത്.
: ഉം.. ഞാനുംകൂടി വരട്ടെ
: നീ എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം… അതുപോലെ ചെയ്താൽ മതി.
സ്വപ്നയെ കാര്യങ്ങളൊക്കെ ഏൽപ്പിച്ച് ഉച്ചയോടെ ഹരി ഓഫീസിൽ നിന്നും ഇറങ്ങി. വീട്ടിലെത്തി കുളിച്ചുമാറി മൂന്നാറിലേക്ക് യാത്ര പുറപ്പെട്ട ഹരി വളരെ ആത്മവിശ്വാസത്തിലാണ്. അന്നാമ്മയുടെ എസ്റ്റേറ്റ് ബംഗ്ലാവിൽ ഹരി എത്തുമ്പോഴേക്കും വൈകുന്നേരമായിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ജോലിക്കാരെയൊക്കെ പറഞ്ഞുവിട്ടശേഷം ഹരി അന്നാമ്മയ്ക്കായി കാത്തിരുന്നു. നേരം ഇരുട്ടിയതോടെ അന്നാമ്മ തന്റെ പരിവാരങ്ങളെയും കൂട്ടി ബംഗ്ലാവിലെത്തി. മേരിയും ഷേർളിയും പതിവിലും ഭംഗിയായി അണിഞ്ഞൊരുങ്ങി സുന്ദരികളായിട്ടുണ്ട്. ഒന്നും അറിഞ്ഞതായി ഭവിക്കാതെയുള്ള അന്നാമ്മയുടെ പെരുമാറ്റം ഹരിയെ അത്ഭുതപ്പെടുത്തി. അന്നാമ്മ പഴയപോലെ ഹരിയോട് കൊഞ്ചിക്കുഴഞ്ഞ് അവനെ തൊട്ടുരുമ്മി നടക്കുമ്പോൾ ഷേർളിയും മേരിയും മദ്യസൽക്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.