ചാടിയെഴുന്നേറ്റ അന്നാമ്മ ദേഷ്യത്തോടെ പോയി വാതിൽ തുറന്നപ്പോൾ ഷേർളിയാണ് വെളിയിൽ. അവളുടെ പുറകെ ഫോണുമായി മേരിയുമുണ്ട്. മേരിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി സംസാരിച്ച ശേഷം അന്നാമ്മയുടെ ശരീരം ആകെ വിയർത്തുതുടങ്ങി. വീഴാൻ പോയ അവരെ ഷേർളിയും മേരിയും കൂടി താങ്ങിപ്പിടിച്ച് കട്ടിലിൽ ഇരുത്തി…
: അന്നാമ്മേ.. എന്തുപറ്റി.. ടെൻഷൻ ആവല്ലേ എന്താ കാര്യമെന്ന് പറ
ഹരിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അന്നാമ്മ വിതുമ്പി. ഉടനെ ഷേർലി കാര്യങ്ങൾ വിശദീകരിച്ചു.
: സാറെ, വീട്ടിലെ ഡ്രൈവറാണ് വിളിച്ചത്. അവറാച്ചൻ മുതലാളിക്ക് ചെറിയൊരു അപകടം പറ്റി. രാത്രി ഡ്രൈവറെയും കൂട്ടി കറങ്ങുന്ന പതിവുണ്ട് മുതലാളിക്ക്. ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണ് പോലും.. ഇപ്പൊ കുഴപ്പമില്ലെന്നാണ് പറഞ്ഞത്.. അന്നാമ്മ ചേടത്തിയുടെ ബന്ധുക്കൾ പോയിട്ടുണ്ട് ആശുപത്രിയിലേക്ക്.
: അന്നാമ്മ.. പേടിക്കണ്ട.. അവറാച്ചന് ഒന്നും സംഭവിക്കില്ല.. നമുക്ക് ഇപ്പൊത്തന്നെ കൊച്ചിക്ക് പോകാം..
: അയ്യോ ഹരീ… നമ്മൾ ഇത്രയും ആഗ്രഹിച്ച പാർട്ടി നടക്കുമ്പോൾ എങ്ങനാ ഹരിയോട്…
: കുഴപ്പമില്ല. വാ നമുക്ക് ഇറങ്ങാം
: അല്ലെങ്കിൽ വേണ്ട.. ഞാൻ പൊക്കോളാം. നിങ്ങൾ ആഘോഷിക്ക്. നമുക്ക് എല്ലാവർക്കും കൂടി മറ്റൊരു ദിവസം കൂടാം..
: അന്നമ്മ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ഇത്രയും ദൂരം പോകണ്ട. ഞാനും വരാം
: വേണ്ട ഹരീ.. ഹരി ഇപ്പൊ എന്റെ കൂടെ വന്നാലാണ് എനിക്ക് കൂടുതൽ വിഷമം. ഞാൻ ഇവരെ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കാം..
: സാർ പേടിക്കണ്ട.. ഡ്രൈവർ പുറത്തുണ്ട്. അയാൾക്ക് പുറത്ത് മുറിയെടുത്തു കൊടുത്തിട്ടാണ് ഞങ്ങൾ വന്നത്..
: ഓഹ്.. എങ്കിൽ അന്നാമ്മ അധികം വൈകണ്ട.. ഞാൻ ടൗണിൽ ആക്കാം.. വാ..
അന്നാമ്മ ഷേർളിയോടും മേരിയോടുമായി അൽപനേരം തനിച്ച് സംസാരിച്ച ശേഷം ഹരിയുടെ കൂടെ ബംഗ്ലാവിൽ നിന്നും ഇറങ്ങി. ഡ്രൈവർ താമസിക്കുന്ന ഹോട്ടലിൽ അന്നാമ്മയെ ഇറക്കിവിട്ട ശേഷം ഹരി തിരിച്ച് ബംഗ്ലാവിലേക്ക് യാത്ര തുടർന്നു. ഫോണിൽ ആരെയോ വിളിച്ച് സംസാരിച്ച ശേഷം ബംഗ്ലാവിൽ തിരിച്ചെത്തിയ ഹരി മേരിയുടെ കൂടെയാണ് അധിക സമയവും ചിലവഴിച്ചത്. രണ്ടുപേർക്കും എന്ത് സഹായത്തിനും ഷേർലി കൂടെയുണ്ട്.