: വിട് സാറേ… ഞാൻ എങ്ങനെ വേണേലും കിടന്നുതരില്ലേ.. എന്തിനാ ഇത്ര ബലപ്രയോഗം.. ഞാൻ ഈ ഫോണൊന്ന് കാട്ടാക്കട്ടെ.. മോളാ ലൈനിൽ…
ഫോൺ കട്ടാക്കിയ മേരി തന്റെ ദേഹത്ത് കിടക്കുന്ന ആളെയുംകൊണ്ട് തിരിഞ്ഞതും അവളുടെ കാഴ്ച മറക്കികൊണ്ട് മുഖത്തിന് മേലെ തലയിണ വന്നുമൂടി…..
………………….
സൂര്യനുദിക്കുന്നതിന് മുൻപ് ഷേർളി ഫോണിലൂടെ വിളിച്ചു പറഞ്ഞതുകേട്ട് അന്നാമ്മ ഞെട്ടി. അന്നാമ്മയുടെ ഫോണിലേക്ക് ഷേർളി അയച്ച ഫോട്ടോ കണ്ടതും അന്നാമ്മയുടെ കയ്യിൽനിന്നും ഫോൺ താഴേക്ക് പതിച്ചു. കണ്ണുകൾ തുറിച്ചു നിൽക്കുന്ന മേരിയുടെ നോട്ടം അന്നാമ്മയെ ഭയപ്പെടുത്തി. കടിച്ചുപറിച്ച ചുണ്ടുകളും ശരീരമാകെ പിച്ചിയും മാന്തിയും നീലിച്ചു കിടക്കുന്ന മേരിയുടെ ദേഹത്ത് ഒരു തുണിപോലുമില്ല. ബെഡ്ഷീറ്റിൽ അവിടവിടെ ചോരപ്പാടുകൾ പരന്നിരിക്കുന്നു. മേരി അതിക്രൂരമായി കൊല്ലപ്പെട്ടുവെന്ന വാർത്ത അവറാച്ചനോട് പറയുമ്പോൾ അന്നാമ്മയുടെ തൊണ്ടയിടറി.
: ഇച്ചായാ… പോലീസിൽ അറിയിക്കണ്ടേ
: നമ്മുടെ പയ്യനില്ലേ അവിടത്തെ സ്റ്റേഷനിൽ ഞാൻ വിളിച്ചു പറയാം … നീ നമ്മുടെ പിള്ളേരെയും കൂട്ടി അവിടെവരെ പോയേച്ചും വാ. എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം. ആദ്യം ബ്ലെസ്സിയെ വിവരമറിയിക്കണം.. സിസിലിയെ (ഡെന്നിസിന്റെ ഭാര്യ) വിളിച്ച് പറഞ്ഞാമതി അവള് പറഞ്ഞോളും ബ്ലെസ്സിയോട്.
: ഞാൻ അവിടെ പോയിട്ട് എന്താ ചെയ്യേണ്ടത്… എന്നാലും ഹരി എവിടെപ്പോയതാവും.. അവന്റെ വണ്ടി അവിടെത്തന്നെ ഉണ്ടെന്ന ഷേർലി പറയുന്നത്..
: നീ ഞാൻ പറയുന്ന പോലെ ചെയ്യ്… ആദ്യം സിസിലിക്കുഞ്ഞിനെ വിളിക്ക്.
അവറാച്ചന്റെ നിർദേശങ്ങൾ അനുസരിച്ച അന്നാമ്മ രണ്ട് സഹായികളെയും കൂട്ടി മൂന്നാറിലേക്ക് പോകാനൊരുകുമ്പോഴാണ് സിസിലിയുടെ ഫോൺ വന്നത്. അവളുമായി സംസാരിച്ച ശേഷം വീണ്ടും അന്നാമ്മ അവറാച്ചന്റെ മുറിയിലെത്തി…
: ഇച്ചായാ.. ബ്ലെസ്സി നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നു പോലും
: അടുത്ത ഫ്ലൈറ്റിൽ കയറ്റി വിടാൻ പറ സിസിലിയോട്..
: ഹരിയുടെ കയ്യിൽ ബ്ലെസ്സിയെ കിട്ടിയാലുള്ള കാര്യമറിയാലോ…
: ഹരിക്കിനി ബ്ലെസ്സിയെ നോക്കാൻ എവിടുന്നാ നേരം… സ്വന്തം തടി രക്ഷിക്കാനുള്ള ഓട്ടം തുടങ്ങാൻ പോകുവല്ലേ ചെറുക്കൻ…
: എന്നാലും നമ്മൾ സൂക്ഷിക്കണം..
അവറാച്ചൻ പറഞ്ഞുകൊടുത്ത പ്രകാരം കാര്യങ്ങൾ നീക്കിയ ശേഷം അന്നാമ്മ മൂന്നാറിലേക്കുള്ള യാത്രതിരിച്ചു. യാത്രമധ്യേ അന്നാമ്മ ഹരിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഹരി ഫോണെടുത്തില്ല. പിന്നീട് അന്നാമ്മയുടെ ഫോൺ പോയത് സ്വപ്നയ്ക്കാണ്. മേരിയുടെ മരണവർത്തയറിഞ്ഞ സ്വപ്ന ശരിക്കും ഞെട്ടി.