അപ്പുപ്പൻ -നീ എപ്പോ വന്നു മോനെ
രാഹുൽ -ഇപ്പോ
അപ്പുപ്പൻ -നിനക്ക് എന്താ പറ്റിയെ
രാഹുൽ -ഒന്ന് വീണു കുഴപ്പം ഒന്നും ഇല്ല
അപ്പുപ്പൻ -നീ എവിടെ ആയിരുന്നു എത്ര തവണ വിളിച്ചെന്നോ നിനക്ക് ഫോൺ ഒന്ന് സ്വിച്ച് ഓൺ ആക്കാൻ പാടില്ലേ
രാഹുൽ -ചാർജ് തീർന്നതാ അപ്പുപ്പാ
അപ്പുപ്പൻ -പിന്നെ അഞ്ജലി മോള് പോയി
രാഹുൽ ഒന്ന് ഞെട്ടി അവൻ ഉച്ചത്തിൽ ചോദിച്ചു
രാഹുൽ -എങ്ങോട്ട്…..
അപ്പുപ്പൻ -നീ പതുക്കെ പറഞ്ഞാൽ മതി എനിക്ക് ചെവി കേൾക്കാം
രാഹുൽ -എങ്ങോട്ടാ അപ്പുപ്പ പോയെ പറ
അപ്പുപ്പൻ -അതൊന്നും പറഞ്ഞില്ലേ പക്ഷെ നല്ല വിഷമം ഉണ്ട് അവൾക്ക്
രാഹുലിന് അത് ഒരു ഷോക്ക് ആയി
രാഹുൽ -അപ്പുപ്പാ ഞാൻ ഇപ്പോ വരാം
അപ്പുപ്പൻ -വല്ലതും കഴിച്ചിട്ടു പോടാ
രാഹുൽ അവന്റെ സകല വേദനയും മറന്ന് പുറത്തേക്ക് ചെന്നു അവിടെ രാഹുലിന്റെ ബൈക്ക് ഉണ്ടായിരുന്നു അത് ഋഷി കൊണ്ട് വെച്ചത് ആണെന്ന് അവന് മനസ്സിലായി. രാഹുൽ പെട്ടെന്ന് തന്നെ ബൈക്ക് എടുത്ത് അഞ്ജലിയുടെ വീട്ടിലേക്ക് പോയി എന്നിട്ട് കതകിൽ രണ്ട് തവണ തട്ടി അനക്കം ഒന്നും കേൾക്കാത്തപ്പോൾ അവൻ വാതിൽ തുറക്കാൻ നോക്കി പക്ഷേ അത് പൂട്ടിയിരിക്കുകയായിരുന്നു. രാഹുലിന്റെ മനസ്സ് വല്ലാതെ വിഷമിക്കാൻ തുടങ്ങി അവൻ പതിയെ അവിടെ നിന്നും ഇറങ്ങി പോകാൻ നേരം അപ്പുറത്തെ വീട്ടിലെ ചേട്ടനെ രാഹുൽ ശ്രദ്ധിച്ചു അവൻ അങ്ങോട്ട് ചെന്നു
രാഹുൽ -ചേട്ടാ ഋഷി എവിടെ ആണെന്ന് അറിയോ
ചേട്ടൻ -അത് ശരി നിങ്ങൾ അല്ലേ നല്ല കൂട്ട്. അവൻ എവിടെയാ പോയെന്ന് നിന്നോട് പറഞ്ഞില്ലേ
രാഹുൽ -ഏയ്
ചേട്ടൻ -എങ്ങോട്ടാ പോയെന്ന് അറിയില്ല പക്ഷെ എല്ലാം പാക്ക് ചെയ്യതാ പോയെ
രാഹുൽ -മ്മ്
രാഹുലിന്റെ മനസ്സിൽ സങ്കടം കൂടാൻ തുടങ്ങി അവിടെ തിരിച്ചു വീട്ടിൽ എത്തി